Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ഭരണ കശ്മീരിന്റെ പുതിയ ഗവര്‍ണറാകാന്‍ സത്യപാല്‍ മാലിക്... തീരുമാനം ഒക്ടോബര്‍ 31ന്

ദില്ലി: കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയുള്ള പ്രഖ്യാപനം ഒക്ടോബര്‍ 31ന് നടക്കും. അതേസമയം പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആരായിരിക്കും എന്ന കാര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലുള്ളത്. ഇപ്പോഴുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മാലിക്കിനാണ് ഏറ്റവും നന്നായി അറിയുക എന്നാണ് വിലയിരുത്തല്‍.

1

ആഭ്യന്തര മന്ത്രി അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല അടുപ്പമാണ് മാലിക്കിനുള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ മാലിക്ക് കാഴ്ച്ച വെച്ച അച്ചടക്കം മികച്ചതായിരുന്നു. ഒക്ടോബര്‍ 31ന് തന്നെ പുതിയ ഗവര്‍ണറുടെ പ്രഖ്യാപനവും ഉണ്ടാവും. അതേസമയം ഇക്കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ല. മറ്റ് പലരുടെയും പേരുകള്‍ പരിഗണനയിലുണ്ട്.

മാലിക്കിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും മാലിക്കിന്റെ പേര് തന്നെയാണ്. അടുത്തിടെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത സംഭവങ്ങളിലെല്ലാം മാലിക്ക് ശക്തമായി പ്രതികരിച്ചിരുന്നു. പാകിസ്താന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതെല്ലാം സര്‍ക്കാര്‍ നയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാലിക്കിന് നന്നായി അറിയാമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

നേരത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായും മോദി സര്‍ക്കാര്‍ വിഭജിച്ചിരുന്നു. അതേസമയം കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുന്ന ദിവസം തന്നെ പുതിയ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. അതേസമയം ഗവര്‍ണര്‍ക്ക് ഉപദേശകരായുള്ള അഞ്ച് പേരെ മാറ്റണോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. അതേസമയം ഇവിടെ തിരഞ്ഞെടുപ്പ് എന്ന നടക്കുമെന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+