• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രീയ പ്രവേശനത്തിന് അമിത സമ്മർദ്ദം ചെലുത്തിയതാണ് ഗാംഗുലിയുടെ ഹൃദയാഘാതത്തിന് കാരണമെന്ന് സിപിഎം നേതാവ്

കൊല്‍ക്കത്ത: രാഷ്ട്രീയ പ്രവേശനത്തിനായി അമിത സമ്മര്‍ദ്ദം ചെലുത്തിയതാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതത്തിന് കാരണമായതെന്ന് സിപിഎം നേതാവ് അശോഗ് ഭട്ടാചാര്യ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൗരവ് ഗാംഗുലി ഇതുവരെ ഒരു സൂചനയും നല്‍കിയിരുന്നില്ല.

ശനിയാഴ്ച നെഞ്ച് വേദനെ രൂപപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം നേതാവിന്റെ വിവാദ പരാമര്‍ശം. ചില ആളുകള്‍ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിച്ചു. അത് ഒരു പക്ഷേ, അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കാം. അദ്ദേഹം ഒരു രാഷ്ട്രീയ ഘടകമല്ല, സൗരവ് ഒരു കായിക താരമായാണ് അറിയപ്പെടേണ്ടതെന്നും ഭട്ടാചാര്യ പറഞ്ഞു.

രാഷ്ട്രീയത്തില്‍ ചേരുന്നതിന് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നില്ല. രാഷ്ട്രീയത്തില്‍ ചേരരുതെന്ന് ഞാന്‍ കഴിഞ്ഞ ആഴ്ച സൗരവിനോട് പറഞ്ഞിരുന്നു, അദ്ദേഹം എന്റെ കാഴ്ചപ്പാടുകളെ എതിര്‍ത്തില്ലെന്നും ഭട്ടാചാര്യ പറയുന്നു. അതേസമയം, സിപിഎം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തി. ചില ആളുകള്‍ എല്ലാത്തിലും രാഷ്ട്രീ.ം കാണുന്നു. മാനസിക പ്രശ്‌നമുള്ളവര്‍ക്കാണ് ഇങ്ങനെ തോന്നുന്നത്. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ ആഗ്രഹിക്കുന്നപോലെ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടയെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗരവ് ഗാംഗുലി ചൊവ്വാഴ്ചയോടെ ബുധനാഴ്ചയോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍ഡ ദേവി ഷെട്ടി ചൊവ്വാഴ്ച കൊല്‍ക്കത്തയിലേക്ക് എത്തി അദ്ദേഹത്തെ പരിശോധിക്കും. ചൊവ്വാഴ്ച മെഡിക്കല്‍ ബോര്‍ഡ് ദേവി ഷെട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

നേമത്ത് സുരേഷ് ഗോപിയെത്തിയാലും പൂട്ടും;രണ്ടും കൽപ്പിച്ച് കോൺഗ്രസ്,പടയൊരുക്കവുമായി സിപിഎമ്മും

കേരളത്തില്‍ സജീവമാകുമെന്ന് ഉമ്മന്‍ ചാണ്ടി, പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ മറുപടി ഇങ്ങനെ

ഏഴ് സീറ്റുകള്‍ക്കായി പിസി ജോര്‍ജ്ജ്; തിരികെയെത്തിയാല്‍ മുന്നണിയിലെ കരുത്തന്‍, പാലാ പിടിക്കാനും ശക്തന്‍

യുവാക്കൾക്ക് മുൻഗണന നൽകണം: കെപിസിസിയ്ക്ക് മുന്നറിയിപ്പുമായി യൂത്ത്കോൺഗ്രസ്

cmsvideo
  Sourav Ganguly Health-Presently Afebrile; Tests Covid-19 Negative | Oneindia Malayalam

  English summary
  Saurav Ganguly's heart Issue was due to pressure on him to join politics, Says Ashok Bhattacharya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X