സാവിത്രി ജിന്‍ഡാല്‍: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത, ഹരിയാന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര പോരാട്ടത്തിന്
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി അറിയപ്പെടുന്ന സാവിത്രി ജിന്‍ഡാല്‍ വീണ്ടും ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഹിസാർ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് സാവിത്രി ജിന്‍ഡാലിന്റെ മത്സരം. 74 വയസ്സുകാരിയായ സാവിത്രി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായി നിലനില്‍ക്കുന്ന വ്യക്തി കൂടിയാണ്.
1950 മാർച്ച് 20 ന് അസമിലെ ടിൻസുകിയയിൽ ജനിച്ച സാവിത്രി ദേവി ജിൻഡാലിൻ്റെ ആദ്യ കാലങ്ങളില്‍ രാഷ്ട്രീയ ബന്ധങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. 1970-കളിൽ ഒപി ജിൻഡാലിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ബിസിനസ് രംഗത്ത് അവർ അറിയപ്പെട്ട് തുടങ്ങിയത്. ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ, സ്റ്റീൽ ആൻഡ് പവർ കമ്പനിയായ ജിൻഡാൽ ഗ്രൂപ്പ് സ്ഥാപിച്ചത് സാമ്പത്തി വളർച്ചയില്‍ നിർണ്ണായകമായി.

ഹരിയാന സർക്കാരിലെ മന്ത്രിയായിരുന്ന ഓം പ്രകാശ് ജിൻഡാലിന്റെ പാത പിന്തുടർന്നാണ് സാവിത്രിയും രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജിന്‍ഡാല്‍ ദമ്പതികള്‍ക്ക് നാല് ആൺമക്കളും അഞ്ച് പെൺമക്കളും ഉൾപ്പെടെ ഒമ്പത് കുട്ടികളാണ് ഉണ്ടായിരുന്നത്. അസമിൽ വെച്ച് തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സാവിത്രി അസം സർവകലാശാലയിൽ നിന്ന് ഡിപ്ലോമ നേടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2005ൽ ഹെലികോപ്റ്റർ അപകടത്തിൽ ഒപി ജിൻഡാൽ മരിച്ചതോടെയാണ് അന്ന് 55 വയസ്സുകാരിയായിരുന്ന സാവിത്രി ജിൻഡാൽ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. കുടുംബ ബിസിനസ്സ് ഏറ്റെടുക്കുക മാത്രമല്ല രാഷ്ട്രീയ ലോകത്തേക്ക് പ്രവേശിക്കുക കൂടി ചെയ്തു അവർ. ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ രാഷ്ട്രീയത്തിലും ശക്തമായ സാന്നിധ്യമായി മാറി.
2005-ൽ ഹിസാർ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ടിക്കറ്റ് മത്സരിച്ച് സാവിത്രി ആദ്യമായി നിയമസഭയിലേക്ക് എത്തി പിന്നീട് ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിൽ അവർ മന്ത്രിയായി നിയമിതയായി. റവന്യൂ, ദുരന്തനിവാരണം, പുനരധിവാസം, നഗര തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകൾ അവർ കൈകാര്യം ചെയ്തു. 2009ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും 2014ലെ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുകയാണുണ്ടായത്.
ഈ വർഷം മാർച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ സാവിത്രി പാർട്ടിയില്‍ നിന്നും ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാർട്ടി ടിക്കറ്റ് നിഷേധിച്ചതോടെയാണ് അവർ സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്. ' ഹിസാർ എനിക്ക് കുടുംബം പോലെയാണ്. ജനങ്ങള്‍ എന്നോട് പറയുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന്. അവരുടെ ആവശ്യം ഞാൻ അനുസരിക്കണം. എനിക്ക് പറ്റില്ല എന്ന് പറയാൻ കഴിയില്ല. അവരുടെ വികാരങ്ങൾ മാനിച്ചുകൊണ്ട് ഞാൻ തീർച്ചയായും തിരഞ്ഞെടുപ്പിൽ മത്സരിക്കും "സാവിത്രി ദേവിയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയായ സാവിത്രി ജിൻഡാലിൻ്റെ സമ്പത്ത് ഏകദേശം 42.1 ബില്യൺ ഡോളറാണ് (ഏകദേശം 3.5 ലക്ഷം കോടി രൂപ). ഇത് അവരെ ഇന്ത്യയിലെ മൂന്നാമത്തെ ധനികയും ലോകത്തിലെ അഞ്ചാമത്തെ വലിയ ധനികയുമാക്കിന്നു. സ്റ്റീൽ, പവർ, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ബിസിനസ് നടത്തുന്ന കമ്പനിയാണ് ജിന്‍ഡാല്‍ ഗ്രൂപ്പ്.
നാമനിർദേശ പത്രികയിൽ സാവിത്രി ജിൻഡാൽ തൻ്റെ മൊത്തം ആസ്തി 270.66 കോടി രൂപയാണെന്നാണ് വെളിപ്പെടുത്തിയത്. 2009 ലെ തിരഞ്ഞെടുപ്പിൽ ഈ ആസ്തി 43.68 കോടി രൂപയും 2014 ലെ തിരഞ്ഞെടുപ്പ് സമയത്ത് അത് 113 കോടി രൂപയുമായിരുന്നു എന്നതാണ് ശ്രദ്ധേയം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications