Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്വ കേസ്: ഇരയ്ക്ക് നീതി നിഷേധിച്ച് അഭിഭാഷകര്‍! കേസില്‍ ഹാജരായില്ല!

ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ എട്ടുവയസുകാരി പീഡനത്തിന് ഇരയായ സംഭവം പുറം ലോകം അറിയുന്നത് മൂന്ന് മാസങ്ങള്‍ക്കിപ്പറുമാണ്. ജനവരി 17 നായിരുന്നു കുതിരയെ മേയ്ക്കാന്‍ ഇറങ്ങിയ കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല.

രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പിച്ചിചീന്തിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. എന്നാല്‍ അത് ഒരു സാധാരണ പീഡന വാര്‍ത്തയായി മാത്രം ഒതുങ്ങി. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കിപ്പുറം കേസിലെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടപ്പോളാണ് സംഭവത്തില്‍ രാജ്യം ഒന്നാകെ ഞെട്ടിയത്. കാമപൂര്‍ത്തീകരണത്തിനായിരുന്നില്ല നരാധമന്‍മാര്‍ ആ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നത്. പിന്നില്‍ ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ.. മുസ്ലിം വിരോധം! ഇതോടെ രാജ്യം ഒന്നടങ്കം ആ കുരുന്നിന് നീതിക്കായി തെരുവിലിറങ്ങി. എന്നാല്‍ നീതിക്കായി ഇരയ്ക്കൊപ്പം നില്‍ക്കേണ്ട അഭിഭാഷക സമൂഹം ചെയ്തതോ? ഇരയ്ക്ക് നേരെ മുഖം തിരിച്ച അഭിഭാഷക നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം കോടതി.

 കേസില്‍ ഹാജരാവരുതെന്ന്

കേസില്‍ ഹാജരാവരുതെന്ന്

പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതിന് പിന്നാലെ ഇരയ്ക്ക് വേണ്ടി കേസ് ഏറ്റെടുക്കാന്‍ തയ്യാറായെത്തിയ അഭിഭാഷകയാണ് കേസില്‍ ബാര്‍ അസോസിയേഷന്‍റെ ഭാഗത്ത് നിന്നുണ്ടായ സമീപനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കേസെടുക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കിയപ്പോള്‍ ബാര്‍ അസോസിയേഷനില്‍ നിന്ന് ഭീഷണി ഉണ്ടായതായി അഭിഭാഷകയായ ദീപക് എസ് രാജവത്ത് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി ജമ്മുകാശ്മീര്‍ കോടതിയല്‍ ഹാജരാകാന്‍ ഇരിക്കവേ ജമ്മുകാശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബിഎസ് സലാത്തിയ ദീപികയെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. കേസ് ഏറ്റെടുത്താല്‍ ബാര്‍ റൂമുകളില്‍ നിന്ന് വെള്ളം പോലും തരില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായും ദീപിക വ്യക്തമാക്കി.

പോലീസിന് പിന്നാലെ അഭിഭാഷകരും

പോലീസിന് പിന്നാലെ അഭിഭാഷകരും

ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്തെത്തിയ മുസ്ലീങ്ങളെ തുരത്താന്‍ പെണ്‍കുട്ടിയെ ഇരയാക്കിയതിന് പിന്നിലുള്ള മാസ്റ്റര്‍ മൈന്‍റ് പോലീസുകാരുള്‍പ്പെട്ട സംഘത്തിന്‍റേതായിരുന്നു. അതുകൊണ്ട് തന്നെ പ്രതികളെ സംരക്ഷിച്ചെടുക്കാന്‍ നേരത്തേ തന്നെ പോലീസിന്‍റെ ഭാഗത്ത് നിന്ന് ശ്രമം നടന്നു. പ്രതികള്‍ 'ഹിന്ദു'ക്കളായതിനാല്‍ ഭരണകക്ഷിയിലെ നേതാക്കള്‍ ഉള്‍പ്പെടെ ഇരയ്ക്കൊപ്പം നില്‍ക്കാതെ പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്. പ്രതികളെ വിട്ടുകിട്ടാനായി കാശ്മീരിലെ ഹിന്ദു ഏകഥാ മഞ്ച് മാര്‍ച്ച വരെ നടത്തി. അതേസമയം പോലീസിനെ പോലെ തന്നെ എന്തിനാണ് ഇരകളെ രക്ഷിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നതെന്ന ചോദ്യമാണ് ദീപിക ഉയര്‍ത്തുന്നത്.

സുപ്രീം കോടതിയുടെ നോട്ടീസ്

സുപ്രീം കോടതിയുടെ നോട്ടീസ്

കേസില്‍ ഹാജരാവുന്നതില്‍ നിന്ന് അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ തടയുന്നെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി അസോസിയേഷനെതിരെ സുവോ മോട്ടോ ചുമത്തി നോട്ടീസ് അയച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷന്‍ , ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, കത്തുവാ ബാര്‍ അസോസിയേഷന്‍ എന്നിവയ്ക്കാണ് നോട്ടീസ് അയച്ചത്. നേരത്തേ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കാശ്മീരിലെ ന്യൂനപക്ഷങ്ങളെ തുരത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് പോലീസ് നടപടിക്കെതിരെ അഭിഭാഷകര്‍ മാര്‍ച്ച് നടത്തിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കോടതിക്ക് വെളിയില്‍ മുദ്രാവാക്യം വിളിച്ച് കോടതി നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തിരുന്നു.

ക്ഷേത്രത്തിനുള്ളില്‍ വെച്ച്

ക്ഷേത്രത്തിനുള്ളില്‍ വെച്ച്

എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയത്.രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്‍വാള്‍ എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നു ഈ അതിക്രൂരമായ ബലാത്സംഗവും കൊലപാതകവുമെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 13 ഗ്രാമണ കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ ഇരുപതോളം നാടോടി മുസ്ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ വീട് വാങ്ങി താമസിക്കാന്‍ എത്തിയതായിരുന്നു പ്രദേശത്തെ ഹിന്ദുക്കളെ ചൊടിപ്പിച്ചത്.ഇവരെ ഓടിക്കാനും പാഠം പഠിപ്പിക്കാനുമായിരുന്നു കുഞ്ഞിനെ പിച്ചി ചീന്തിയത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സഞ്ജി റാം, ഇയാളുടെ മകന്‍ വിശാല്‍ ഗംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബില്‍ തിലക് രാജ്, രസന സ്വദേശി പര്‍വേഷ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+