Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് വധം:പ്രതികളെ വിട്ടയക്കരുതെന്ന് സുപ്രീംകോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരണമെന്നും ഉത്തരവില്‍ പറയുന്നു.

പ്രതികളെ വിട്ടയുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 19 നാണ് ജയലളിത അടിയന്തര മന്ത്രിസഭ യോഗം വിളിച്ച് പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചത്. തൊട്ടടുത്ത ദിനം തന്നെ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Rajiv Gandhi

രാഷ്ട്രീയ പ്രേരിതമായാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. പ്രതികള്‍ തങ്ങളെ ജയില്‍ മോചിതരാക്കണമെന്ന് അപേക്ഷിക്കുപോലും ചെയ്യാത്ത സാഹചര്യത്തില്‍, ക്രമവിരുദ്ധമായാണ് ജയലളിത സര്‍ക്കാര്‍ നടപടിയെടുത്തതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തമിഴ്‌നാടിന്റെ നടപടി എന്ന വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. മാര്‍ച്ച് 6 ന് കേസ് വീണ്ടും പരിഗണിക്കും.

പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിനെതിരെ മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ പുന:പരിശോധന ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

വധശിക്ഷ ജീവപര്യന്തമായി കുറച്ച മൂന്ന് പ്രതികളേയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികളേയും ജയില്‍ മോചിതരാക്കാനാണ് ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മൂന്ന് ദിവസത്തിനകം കേന്ദ്രം അനുമതി തരണമെന്നും അല്ലാത്ത പക്ഷം സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിക്കും എന്നും ആയിരുന്നു ജയലളിതയുടെ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+