Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണത്തിന് സാധുതയുണ്ടോ? 40 വര്‍ഷം മുമ്പുള്ള സുപ്രീംകോടതി വിധി പറയുന്നത്

ന്യൂദല്‍ഹി: നാല് പതിറ്റാണ്ട് മുന്‍പ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണത്തെ എതിര്‍ക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫഡെ. ജമ്മു കശ്മീരിലെ ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് നയിച്ചതെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതല്ല 42 വര്‍ഷം മുന്‍പ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവെന്ന് ശേഖര്‍ നാഫഡെ ചൂണ്ടിക്കാട്ടി.

2018 ഡിസംബറില്‍ ആര്‍ട്ടിക്കിള്‍ 356 പ്രകാരമാണ് ജമ്മു കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക് എത്തിയത് എന്നായിരുന്നു കേന്ദ്രം അവകാശപ്പെട്ടിരുന്നത്. ഇതാണ് പിന്നീട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിലേക്ക് നയിച്ചത്. എന്നാല്‍ 1971 ലെ കെഎന്‍ രാജഗോപാല്‍-എം കരുണാനിധി കേസിലെ വിധി പ്രകാരം കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധുതയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ നാഫഡെ ചോദ്യം ചെയ്തത്.

supreme court

ഒരു ഖണ്ഡിക മാത്രമുള്ള ഈ വിധി ശേഖര്‍ നഫാഡെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന് മുമ്പാകെ ഹാജരാക്കി. ഗവര്‍ണര്‍ ഒരു സംസ്ഥാനത്തിന്റെ നിയമസഭ പിരിച്ചുവിട്ട് സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുത്തുകഴിഞ്ഞാല്‍ ഭരണഘടനാ സംവിധാനങ്ങളുടെ പരാജയം അവകാശപ്പെട്ട് രാഷ്ട്രപതിക്ക് അധികാരം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് ഈ വിധിയില്‍ പറയുന്നത്.

സംസ്ഥാനത്തിന്റെ ഭരണം താന്‍ നിയമിച്ച ഗവര്‍ണറുടെ പക്കലായിരിക്കുമ്പോള്‍ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ച ഉണ്ടായതായി രാഷ്ട്രപതി അവകാശപ്പെടുന്നത് അസംബന്ധമാണ് എന്ന് നഫാഡെ പറഞ്ഞു. ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെടുന്ന ആളല്ല എന്നും ആര്‍ട്ടിക്കിള്‍ 155 പ്രകാരം രാഷ്ട്രപതിയാണ് അദ്ദേഹത്തെ നിയമിക്കുന്നത് എന്നും നഫാഡെ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങള്‍ പരാജയപ്പെട്ടാല്‍ ആര്‍ട്ടിക്കിള്‍ 356 ചില വ്യവസ്ഥകള്‍ നല്‍കുന്നു.

എന്നാല്‍ അസംബ്ലി പിരിച്ചുവിട്ട് കഴിഞ്ഞാല്‍ ആര്‍ട്ടിക്കിള്‍ 356-നുള്ളില്‍ ഭരണഘടനാ സംവിധാനത്തിന്റെ പരാജയം സംഭവിക്കുന്നില്ല എന്നും ചീഫ് ജസ്റ്റിസ് എസ്എം സിക്രി, 1971 മാര്‍ച്ച് 17-ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നുണ്ട്. ജമ്മു കശ്മീര്‍ ഭരണഘടനയുടെ സെക്ഷന്‍ 53(2) പ്രകാരം ഗവര്‍ണര്‍ 2018 നവംബര്‍ 21-ന് സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. ഒരു മാസത്തിന് ശേഷം ഡിസംബര്‍ 19 ന് ആര്‍ട്ടിക്കിള്‍ 356 പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.

2019 ജനുവരി മൂന്നിന് രാഷ്ട്രപതിയുടെ പ്രഖ്യാപനം പാര്‍ലമെന്റ് അംഗീകരിച്ചു. 2019 ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടി. 2019 ഓഗസ്റ്റ് 5-ന് ് ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 367(4) എന്ന പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയുള്ള ഭരണഘടനാ ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു. ഇത് ആര്‍ട്ടിക്കിള്‍ 370(3)ലെ വ്യവസ്ഥയിലെ സംസ്ഥാനത്തിന്റെ ഭരണഘടനാ അസംബ്ലി എന്ന പ്രയോഗത്തിന് പകരം സംസ്ഥാന നിയമസഭ എന്നാക്കി മാറ്റി.

അതേ ദിവസം തന്നെ പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനം പുനഃസംഘടിപ്പിക്കുന്നതിനുള്ള ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന അസംബ്ലി പിരിച്ചുവിട്ടുകഴിഞ്ഞാല്‍, ഭരണസംവിധാനം പരാജയപ്പെട്ടതിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് നഫാഡെ പറഞ്ഞു. തത്ഫലമായി, ആര്‍ട്ടിക്കിള്‍ 356 പ്രകാരം ഒരു നടപടിക്കും സാധുതയില്ല. ആര്‍ട്ടിക്കിള്‍ 356 പ്രകാരമുള്ള രാഷ്ട്രപതിയുടെ ഈ പ്രഖ്യാപനം വ്യക്തമായും അധികാരപരിധിയില്ലാത്തതാണ്.

കാരണം ഗവര്‍ണര്‍ നേരത്തെ തന്നെ നിയമസഭ പിരിച്ചുവിട്ട് സംസ്ഥാനത്തിന്റെ എല്ലാ അധികാരങ്ങളും ഏറ്റെടുത്തിരുന്നു എന്നും അദ്ദേഹം വാദിച്ചു. ആര്‍ട്ടിക്കിള്‍ 356 ന്റെ ഉദ്ദേശ്യം ഒരു സംസ്ഥാനത്തെ സാധാരണ നില പുനഃസ്ഥാപിക്കലാണെന്നും സംസ്ഥാനത്തെ ഇല്ലാതാക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ആര്‍ ബൊമ്മെ കേസില്‍ 'ഭരണഘടനാപരമായ സ്ഥാപനം' എന്ന നിലയില്‍ ഒരു സംസ്ഥാനം ആര്‍ട്ടിക്കിള്‍ 356 അതിജീവിക്കണമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+