സ്‌പെഷ്യല്‍ ക്ലാസിന്റെ മറവില്‍ അധ്യാപകരുടെ ക്രൂരത, വിദ്യാര്‍ഥിനിയെ രണ്ടുമാസം!! ഒടുവില്‍...
ജയ്പൂര്‍: അധ്യാപകര്‍ മാതാപിതാക്കള്‍ക്ക് തുല്യരാണെന്നാണ് വിവരമുള്ളവര്‍ പറയാറ്. അതുകൊണ്ട് തന്നെ ഗുരുക്കന്‍മാര്‍ക്ക് സമൂഹത്തില്‍ വളരെ അധികം ബഹുമാനവും ലഭിക്കാറുണ്ട്. എന്നാല്‍ അധ്യാപക സമൂഹത്ത ഒന്നടങ്കം നാണിപ്പിക്കുന്ന വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
വിദ്യാര്‍ഥിനിയെ അധ്യാപകര്‍ കൂട്ട ബലാല്‍സംഗം ചെയ്തിരിക്കുന്നു. ഒരു തവണയല്ല. നിരവധി തവണ. എട്ട് ആഴ്ചയോളം. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതോടെ പോലീസ് കേസെടുത്തു. സംഭവം രാജസ്ഥാനില്‍ വന്‍ വിവാദമായിരിക്കുകയാണ്.

പതിനെട്ടുകാരിയായ വിദ്യാര്‍ഥിനി
പതിനെട്ടുകാരിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് അധ്യാപകരില്‍ നിന്ന് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം.

രണ്ടുമാസത്തോളം പീഡനം
രണ്ടുമാസത്തോളം അധ്യാപകര്‍ കൂട്ടംചേര്‍ന്ന് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒടുവില്‍ കുട്ടി ഗര്‍ഭിണിയായി. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

സ്‌പെഷ്യല്‍ ക്ലാസ്
സ്‌പെഷ്യല്‍ ക്ലാസെന്ന പേരിലാണ് കുട്ടിയെ അധ്യാപകര്‍ വിളിപ്പിച്ചിരുന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞ ശേഷമായിരുന്നു സ്‌പെഷ്യല്‍ ക്ലാസ്.

പുറത്തുപറയരുതെന്നു ഭീഷണി
എല്ലാ കുട്ടികളും പോയാലും ഈ പെണ്‍കുട്ടിയോട് മാത്രം അധ്യാപകര്‍ ക്ലാസില്‍ ഇരിക്കാന്‍ പറയുകയായിരുന്നു. പിന്നീടാണ് അധ്യാപകരെ പീഡിപ്പിച്ചിരുന്നത്. സംഭവം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

പോലീസ് തിരയുന്നു
പീഡനത്തിന് കരുക്കള്‍ നീക്കിയത് സ്‌കൂള്‍ ഡയറക്ടര്‍ ജഗ്ദീഷ് യാദവും അധ്യാപകന്‍ ജഗത് സിങ് ഗുജ്ജാറുമായിരുന്നു. ഒളിവില്‍ പോയ ഇരുവരെയും പോലീസ് തിരയുന്നുണ്ട്.

വീട്ടുകാര്‍ അറിയിക്കാതെ
വീട്ടുകാര്‍ അറിയിക്കാതെയാണ് പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്യിച്ചത്. കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

മറ്റൊരു ക്ലിനിക്കിലേക്ക്
എന്നാല്‍ ഇക്കാര്യം അറിഞ്ഞ ജഗ്ദീഷ് യാദവ് ആശുപത്രിയിലെത്തി. പിന്നീട് നിര്‍ബന്ധിച്ച് ഷാഹ്പൂരയിലെ മറ്റൊരു ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. മാതാവിന് എന്താണ് സംഭവമെന്ന് മനസിലാകുകയുമുണ്ടായില്ല.

അടിയന്തരമായി ശസ്ത്രക്രിയ
കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ടെന്നും അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും മാത്രമാണ് മാതാവിനോട് അധ്യാപകര്‍ പറഞ്ഞത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയും മാതാവും വീട്ടില്‍ തിരിച്ചെത്തി.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍
പിന്നീട് പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭഛിദ്രം നടന്ന കാര്യം അറിയുന്നത്.

അവള്‍ തുറന്നുപറഞ്ഞു
പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ എല്ലാം അവള്‍ കുടുംബത്തോട് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. കേസെടുത്തപ്പോള്‍ രണ്ട് അധ്യാപകരും ഒളിവില്‍പോയിരിക്കുകയാണ്.












Click it and Unblock the Notifications