പീഡനം,വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

പെണ്‍കുട്ടിയും ചേതന്‍ സിംഗ് (22)എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ചേതന് മറ്റ് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് പെണ്‍ കുട്ടി ബന്ധംഅവസാനിപ്പിച്ചു.
സ്‌കൂള്‍ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി യുവാവ് തനിയ്‌ക്കൊപ്പം കൂട്ടി. 2013 ജനവരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് കുട്ടിയെ ഒപ്പം കൂട്ടിയത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും വീഡിയോയാക്കുകയും ചെയ്തു.
വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിയ്ക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇതേ വീഡിയോ കാട്ടി പെണ്‍കുട്ടിയെ തന്റെ സുഹൃത്തുക്കള്‍ക്കും ഇയാള്‍ കാഴ്ച വച്ചു. ചേതന്റെ സുഹൃത്തുക്കളായ പപ്പു ധവാന്‍ (20), ശങ്കര്‍ (22), നാന (22) എന്നിവര്‍ കുട്ടിയെ ബലാത്സംഗം ചെയ്തതയാി പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശങ്കര്‍, പപ്പു ധവാന്‍ എന്നിവര്‍ അറസ്റ്റിലായി. എന്നാല്‍ മുഖ്യ പ്രതിയായ ചേതനെയും അയാളുടെ സുഹൃത്തായ നാനയെയും കണ്ടെത്താന്‍ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications