രാജ്യദ്രോഹ കേസ്: രജിസ്റ്റർ ചെയ്യല്‍ തുടരണമെന്ന് കേന്ദ്രത്തിന്റെ വാദം, സ്വീകരിക്കാതെ കോടതി
രാജ്യദ്രോഹ നിയമ കേസ് നിയമം പുനഃപരിശോധിക്കാനുള്ള കരട് കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. രാജ്യദ്രോഹ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്ര നിലപാട് തുഷാർ മേത്ത കോടതിയില്‍ വ്യക്തമാക്കിയത്. എസ്പി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ തക്കതായ കാരണമുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്നാണ് കരടില്‍ പറയുന്നതെന്ന് തുഷാർ മേത്ത കോടതി മുമ്പാകെ വ്യക്തമാക്കി.
Recommended Video
നിയമം പുനഃപരിശോധിക്കാന്‍ പോവുകയാണെങ്കില്‍ നിലവിലുള്ള കേസുകള്‍ ഇനിയെടുക്കാന്‍ പോവുന്ന കേസുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കോടതിയില്‍ എത്തിയ തുഷാർ മേത്ത അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചത്. ഒരു കുറ്റം നിലവിലുണ്ടെങ്കില്‍ അത് രജിസ്റ്റർ ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

"കുറ്റം ചെയ്തുവെന്ന് വ്യക്തയുള്ളിടത്ത്, കോടതി അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യുന്നത് ഉചിതമല്ല. ജുഡീഷ്യൽ അതോറിറ്റിക്ക് കീഴിലുള്ള ഉത്തരവാദിത്തപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ സൂക്ഷ്മപരിശോധന നടത്തുകയാണ് വേണ്ടത്"- കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിക്കൊണ്ട് തുഷാർ മേത്ത വ്യക്തമാക്കി. രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാരെന്ന് തുഷാർ മേത്ത ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
എതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍
പൊതുതാൽപ്പര്യ ഹർജിയിൽ മൂന്നാം കക്ഷികളുടെ നിർദ്ദേശപ്രകാരം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് മോശം മാതൃക സൃഷ്ടിക്കുമെന്നും തീർപ്പാക്കാത്ത കേസുകളിൽ കോടതിയുടെ നിർദ്ദേശങ്ങൾ തേടാൻ ഹർജിക്കാരന് വേണ്ടി ഹാജരായ കപിൽ സിബലിനോട് പ്രതികരിച്ചുകൊണ്ട് മേത്ത അഭിപ്രായപ്പെട്ടു. എന്നാല്‍ കേന്ദ്രത്തിന്റെ വാദം കേട്ടതിന് ശേഷം കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റർ ചെയ്യരുതെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
മഹാത്മാഗാന്ധിയുടെ വായടപ്പിക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച കൊളോണിയൽ കാലത്തെ നിയമം എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് 2021 ജൂലൈയിൽ സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. 'മഹാത്മാഗാന്ധിയെ നിശബ്ദനാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമമാണിത്. ഈ നിയമം ഇനിയും ആവശ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?'' ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. രാജ്യദ്രോഹ നിയമത്തിന്റെ ദുരുപയോഗവും അത് ഉപയോഗിക്കുന്നതിൽ ഏജൻസികളുടെ ഉത്തരവാദിത്തവുമാണ് അവരുടെ പ്രധാന ആശങ്കയെന്ന് കോടതി വ്യക്തമാക്കിയിരുന്നു












Click it and Unblock the Notifications