Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ആള്‍ദൈവം രാധേ മാ ഹോട്ടല്‍മുറിയില്‍, പോലീസ് ചോദ്യം ചെയ്തു!

ഔറംഗബാദ്: ശിഷ്യയായ നിക്കി ഗുപ്ത നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ആള്‍ദൈവം രാധേ മായെ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. മുംബൈയിലെ ബോറിവാലി സ്വദേശിനിയിണ് നിക്കി ഗുപ്ത. ഔറംഗാബാദിലെത്തിയ രാധാ മേ ഇവിടത്തെ പ്രശസ്തമായ ഹോട്ടലിലാണ് തങ്ങിയത് എന്നാണ് അറിയുന്നത്.

രാധേ മാ താമസിച്ച ഹോട്ടല്‍ മെഡോസില്‍ എത്തിയാണ് പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തത്. ഔറംഗാബാദ് നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഹോട്ടല്‍. ഒരുമണിക്കൂറോളം നേരം പോലീസിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. കൂടുതല്‍ വിവരങ്ങളിലേക്ക്.

നിക്കി ഗുപ്തയുടെ പരാതി

നിക്കി ഗുപ്തയുടെ പരാതി

നിക്കി ഗുപ്തയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും എതിരായ വകുപ്പുകള്‍ ചുമത്തിയാണ് ആള്‍ദൈവമായ രാധേ മായ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആരാണ് ഈ നിക്കി ഗുപ്ത

ആരാണ് ഈ നിക്കി ഗുപ്ത

രാധേ മായുടെ ശിഷ്യയായിരുന്നു നിക്കി ഗുപ്ത എന്ന 32 കാരി. മുംബൈയിലെ ബോറിവാലി സ്വദേശിനിയിണ് ഇവര്‍. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം ചേര്‍ന്ന് രാധേ മാ തന്നെ പീഡിപ്പിക്കുന്നു എന്നാണ് പരാതി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഭര്‍ത്താവിനോട് തന്നില്‍ നിന്നും കൂടുതല്‍ സ്ത്രീധനം വാങ്ങാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

രാധേ മാ പണം തട്ടി

രാധേ മാ പണം തട്ടി

ലക്ഷക്കണക്കിന് രൂപ ഇവര്‍ തന്റെ കയ്യില്‍ നിന്നും തട്ടിയെടുത്തതായി നിക്കി ഗുപ്ത ആരോപിക്കുന്നു. ഇത് കൂടാതെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം താന്‍ രാധേ മായ്ക്ക് നല്‍കിയിട്ടുണ്ട് എന്നും നിക്കി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

പോലീസ് മിണ്ടുന്നില്ല

പോലീസ് മിണ്ടുന്നില്ല

രാധേ മായെ ഒരു മണിക്കൂര്‍ നേരം ചോദ്യം ചെയ്‌തെങ്കിലും ഇത് സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. മുംബൈയിലെ കണ്ഡിവലി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

രാധേ മായ്‌ക്കെതിരെ വേറെ ഒരു കേസുണ്ട്

രാധേ മായ്‌ക്കെതിരെ വേറെ ഒരു കേസുണ്ട്

ഹിന്ദു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് രാധേ മായ്‌ക്കെതിരെ ഫല്‍ഗുനി ബ്രഹ്മഭട്ട് എന്ന ഒരു അഭിഭാഷകന്‍ പരാതി നല്‍കിയിട്ടുണ്ട്. ആളുകളെ വഴിതെറ്റിച്ച് ഇവര്‍ പണം സമ്പാദിക്കുകയാണ് എന്നാണ് ആരോപണം.

സത്‌സംഗത്തില്‍ നടക്കുന്നത്

സത്‌സംഗത്തില്‍ നടക്കുന്നത്

രാജ്യത്തെ ഏറ്റവും പ്രശസ്തയായ ആള്‍ദൈവങ്ങളില്‍ ഒരാളാണ് രാധേ മാ. സത്‌സംഗ പരിപാടിക്കിടെ ഇവര്‍ തന്റെ അനുയായികള്‍ക്കൊപ്പം ബോളിവുഡ് പാട്ടുകള്‍ വെച്ച് അശ്ലീല നൃത്തം ചവിട്ടാറുണ്ട് എന്ന് പറയപ്പെടുന്നു.

ചിത്രങ്ങള്‍ വൈറലായിരുന്നു

ചിത്രങ്ങള്‍ വൈറലായിരുന്നു

ആള്‍ദൈവമായ രാധേ മാ മിനി സ്‌കര്‍ട്ട ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ട്വിറ്ററില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ ചിത്രങ്ങള്‍ പിന്നീട് മറ്റ് സൈറ്റുകളിലും വൈറലായി.

അനുയായികളുമായുളള ബന്ധം

അനുയായികളുമായുളള ബന്ധം

അനുയായികളെ രാധേ മാ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യാറുണ്ടത്രെ. ഭക്തര്‍ എന്ന പേരില്‍ എത്തുന്നവര്‍ രാധേ മായുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് മറ്റൊരു സ്ത്രീ നേരത്തെ ആരോപിച്ചിരുന്നു.

ചിത്രങ്ങള്‍ ട്വിറ്ററിലിട്ടത്

ചിത്രങ്ങള്‍ ട്വിറ്ററിലിട്ടത്

പ്രമോദ് മഹാജന്റെ മകനും രാഷ്ട്രീയ നേതാവുമായ രാഹുല്‍ മഹാജനാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ രാധേ മായുടെ ചിത്രങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ വ്യാജമാണ് എന്ന് പറഞ്ഞ് രാധേ മായുടെ ഫേസ്ബുക്ക് പേജില്‍ വിശദീകരണം വന്നെങ്കിലും ഇത് രാധേ മാ തന്നെയാണ് എന്ന് രാഹുല്‍ മഹാജന്‍ തറപ്പിച്ച് പറഞ്ഞിരുന്നു.

ഞെട്ടിക്കുന്ന ചിത്രങ്ങള്‍

ഞെട്ടിക്കുന്ന ചിത്രങ്ങള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാധേ മായുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത് ഒരുപാട് പേരെ ഞെട്ടിച്ചു. ഇവരുടെ അനുയായികള്‍ക്ക് ഈ ചിത്രങ്ങള്‍ വിശ്വസിക്കാനും അംഗീകരിക്കാനും കഴിയുന്നതായിരുന്നില്ല ഈ ചിത്രങ്ങള്‍.

സണ്ണി ലിയോണിന്റെ ആരാധികയാണ്

സണ്ണി ലിയോണിന്റെ ആരാധികയാണ്

ബോളിവുഡ് നടിയായ സണ്ണി ലിയോണിന്റെ ആരാധികയാണ് രാധേ മാ എന്നാണ് പറയപ്പെടുന്നത്. സണ്ണി ലിയോണിന്റെ ഐറ്റം നമ്പറുകള്‍ കണ്ട് ഇവര്‍ അതിനൊപ്പം ചുവടുവെക്കാറുണ്ടത്രെ.

ഭക്തരും വെറുതെ ഇരുന്നില്ല

ഭക്തരും വെറുതെ ഇരുന്നില്ല

ട്വിറ്ററില്‍ ഈ ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് രാധേ മായുടെ അനുയായികള്‍ രംഗത്ത് വന്നിരുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത നിങ്ങളെ രാധേ മായുടെ അനുയായികള്‍ വെറുതെ വിടില്ല എന്നും ട്വീറ്റുകളില്‍ ഭീഷണി ഉണ്ടായിരുന്നു.

രാധേ മാ എന്ന ആള്‍ദൈവം

രാധേ മാ എന്ന ആള്‍ദൈവം

പഞ്ചാബിലെ ഗുര്‍ദാസ്പൂരിലാണ് രാധേ മാ എന്ന രാധിക ജനിച്ചത്. ഇരുപത്തിമൂന്നാം വയസ്സിലാണ് സ്വയം ആത്മീയാചാര്യയയായി രാധേ മാ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മുംബൈയിലെ ബോറിവാലിയാണ് ഇവരുടെ കേന്ദ്രം.

 വിവാദനായികയാണ്

വിവാദനായികയാണ്

മുമ്പും ഒരുപാട് വിവാദങ്ങളില്‍ രാധാ മേ പെട്ടിട്ടുണ്ട്. കുംഭമേളയുമായി ബന്ധപ്പെട്ടായിരുന്നു ഒരു വിവാദം. ഹരിദ്വാറില്‍വെച്ച് രാധേ മാ ജുന അഘാഡയുടെ മഹാമണ്ഡലേശ്വറായി അഭിഷിക്തയായിരുന്ന രാധേ മായെ ഏതാനും ദിവസങ്ങള്‍ക്കകം ഈ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+