• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹരിയാനയില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്: മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍

Google Oneindia Malayalam News

ദില്ലി: അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോലും വിചാരിക്കാത്ത മുന്നേറ്റമായിരുന്നു ഹരിയാനയില്‍ അവര്‍ക്ക് മുന്നേറാന്‍ സാധിച്ചത്. ബിജെപി വളരെ എളുപ്പത്തില്‍ അധികാരത്തില്‍ തുടരുമെന്ന ധാരണ വളരെ നേരത്തെ തന്നെ ഉണ്ടായതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഹരിയാനയിലെ പ്രചരണത്തിന് വലിയ പ്രാധാന്യം കൊടുത്തുമില്ല.

ചുരുക്കം ചില ദേശീയ നേതാക്കള്‍ മാത്രമായിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഹരിയാനയില്‍ പ്രചരണത്തിന് എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന് തന്നെ ഞ്ഞെട്ടല്‍ ഉണ്ടാക്കുന്ന ഫലമായിരുന്നു അവര്‍ക്ക് ലഭിച്ചത്.

മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'

ഹരിയാന

എളുപ്പത്തില്‍ അധികാരം പിടിക്കുമെന്ന് കരുതിയ ബിജെപിക്ക് കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ പോലും കഴിഞ്ഞില്ല. ആകെയുള്ള 90 സീറ്റില്‍ 40 എണ്ണത്തിലായിരുന്നു ബിജെപി വിജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസാവട്ടെ മുന്‍ വര്‍ഷത്തേക്കാള്‍ 15 സീറ്റുകള്‍ വര്‍ധിപ്പിച്ച് തങ്ങളുടെ അംഗസഖ്യ 30 ല്‍ എത്തിച്ചു. ഒരു സര്‍വേപോലും കോണ്‍ഗ്രസിന് 25 ന് മുകളില്‍സീറ്റുകള്‍ പ്രവചിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

സര്‍വേകളില്‍

മിക്കസര്‍വേകളും 8 നും 15 നും സീറ്റിനും ഇടയിലുള്ള സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് പ്രവചിച്ചത്. എബിപി സി വോട്ടര്‍ പോലുള്ളവ അത് മൂന്നിലേക്ക് കൂപ്പൂകുത്തുമെന്നും പ്രവചിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസില്‍ പരക്കെയുണ്ടായ ആത്മവിശ്വാസക്കുറവിന്റെ നേര്‍ചിത്രമായിരുന്നു സര്‍വേ പ്രവചനങ്ങള്‍.

എന്താ ചെയ്യ മഴ കണ്ടാല്‍ നനയ​ണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

കോണ്‍ഗ്രസിന് ബോധ്യമായത്

എന്നാല്‍ തിരഞ്ഞെടുപ്പ് ഫല വന്നപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അമളി കോണ്‍ഗ്രസിന് ബോധ്യമായത്. പ്രചരണം കൂടുതല്‍ ശക്തമാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ സംസ്ഥാന ഭരണം തന്നെ പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. പല സീറ്റുകളില്‍ നിസ്സാര വോട്ടുകള്‍ക്കായിരുന്നു തോറ്റത് എന്നതും ഈ സാധ്യത വര്‍ധിപ്പിക്കുന്നു.

ആടിത്തിമിര്‍ത്ത് മണിക്കൂട്ടന്‍; അനൂപ് കൃഷ്ണന്റെ പെങ്ങളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങല്‍ വൈറല്‍

ബിജെപി

മറുവശത്ത് 90 ല്‍ 80 ന് മുകളില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ബിജെപിക്കാവട്ടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ സഹായം തേടേണ്ടി വന്നത്. സര്‍ക്കാറിനെതിരെ അതിശക്തമായ സമര പരിപാടികളുമായിട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും അമളി ആവര്‍ത്തിക്കരുതെന്ന കരുതലോടെയാണ് ഓരോ പ്രവര്‍ത്തനവും.

കര്‍ഷക പ്രക്ഷോഭം

കര്‍ഷക പ്രക്ഷോഭം ഉള്‍പ്പടേയുള്ള വിഷയങ്ങള്‍ കൂടി വന്നതോടെ നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രിസിന് അനുകൂലമായ സാഹചര്യം എന്നാല്‍ വിലയിരുത്തപ്പെടുന്നത്. ബിജെപി-ജെജെപി സര്‍ക്കാരാവട്ടെ നിരന്തരം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുകയും ചെയ്തുന്നുണ്ട്.

പാര്‍ട്ടിയില്‍ ചേരുന്നത്

ബിജെപിയില്‍ നിന്നും ഐഎന്‍എല്‍ഡിയില്‍ നിന്നുമുള്ള മൂന്ന് നേതാക്കളാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേരുന്നത്. ബിജെപി നേതാവ് പവൻ ബെനിവാൾ, വ്യവസായി അശോക് ഗോയൽ, മുൻ പാർലമെന്റ് അംഗം താര സിംഗിന്റെ മകൻ കൻവർജിത് സിംഗ് എന്നിവരുള്‍പ്പടേയുള്ളവര്‍ ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിന്

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബെനിവാൾ ഐഎൻഎൽഡി വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. 2014 ലും 2019 ലും ഐഎൻഎൽഡിയുടെ അഭയ് ചൗട്ടാലയ്‌ക്കെതിരെ ബിജെപി ടിക്കറ്റിൽ എല്ലാനാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് അഭയ് ചൗട്ടാല തന്റെ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെ, വരും മാസങ്ങളിൽ എല്ലാനാബാദ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്

തിരഞ്ഞെടുപ്പില്‍

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും,ബിജെപി അദ്ദേഹത്തെ 2016 മുതൽ 2019 വരെ ഹരിയാന വിത്ത് വികസന കോർപ്പറേഷന്റെ ചെയർമാനായി നിയമിച്ചിരുന്നു. എന്നാല്‍ കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം സ്ഥാനം രാജിവെച്ചു. പിന്നാലെ പാര്‍ട്ടി വിടുകയും ചെയ്യുകയായിരുന്നു. എല്ലാനാബാദ് സീറ്റിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി ബെനിവാള്‍ മത്സരിക്കാനാണ് സാധ്യത.

 വിഷ്ണുനാഥിനെ പുകഴ്ത്തി സിപിഐ; മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതി തിരിച്ചടിയായി, ജോസിന് ജനപിന്തുണയില്ല വിഷ്ണുനാഥിനെ പുകഴ്ത്തി സിപിഐ; മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതി തിരിച്ചടിയായി, ജോസിന് ജനപിന്തുണയില്ല

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  Senior BJP-INLD leaders in Haryana are likely to join the Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X