കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിവെയ്പ്: ദില്ലി പോലീസ് ഡിസിപിയെ നീക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ, വീഴ്ച സംഭവിച്ചെന്ന്...

Google Oneindia Malayalam News

ദില്ലി: ദില്ലി പോലീസ് ഡിസിപി ചിന്മയ് ബിസ്വാളിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ തൽസ്ഥാനത്തുനിന്ന് നീക്കി. പൌരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ വെടിവെയ്പുണ്ടായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് വെടിവെപ്പാണ് ദില്ലിയിലുണ്ടായത്. തെക്ക് കിഴക്കൻ ദില്ലിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അഡീഷണൽ ഡിസിപി കുമാർ ഗണേഷിനാണ് താൽക്കാലിക ചുമതല.

 ഭിന്നാഭിപ്രായമുള്ളവരെ വെടിയുണ്ട കൊണ്ട് നേരിടണം: സർക്കാർ രീതി വെളിപ്പെടുത്തി യോഗി ആദിത്യനാഥ് ഭിന്നാഭിപ്രായമുള്ളവരെ വെടിയുണ്ട കൊണ്ട് നേരിടണം: സർക്കാർ രീതി വെളിപ്പെടുത്തി യോഗി ആദിത്യനാഥ്

പൌരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രമായ ഷഹീൻബാഗിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തൽസ്ഥാനത്തേക്ക് നിയമിക്കാവുന്ന മൂന്ന് അനുയോജ്യരായ ഉദ്യോഗസ്ഥരുടെ പേരുകൾ നിർദേശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ദില്ലി പോലീസ് കമ്മീഷണറോ നിർദേശിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്.

cab-protest1-15

ഫെബ്രുവരി എട്ടിന് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് വെടിവെപ്പുണ്ടാകുന്നത്. തിരഞ്ഞെടുപ്പ് സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡിസംബർ 30നും ഫെബ്രുവരി ഒന്നിനുമാണ് ദില്ലിയിൽ വെടിവെയ്പുണ്ടായത്. ശനിയാഴ്ച ഷഹീൻ ബാഗിൽ നടന്ന വെടിവെയ്പിൽ യുപി സ്വദേശിയായ ഒരാളാണ് വെടിയുതിർത്തത്. ഇയാളെ പിടികൂടിയ പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ചരമ ദിനത്തിൽ രാജ്ഘട്ടിലേക്ക് നടത്തിയ പ്രകടനത്തിനിടെയാണ് മറ്റൊരു വെടിവെയ്പുണ്ടായത്.

English summary
Senior Delhi Cop Chinmoy Biswal Removed From Post After 2 Firing Incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X