മോദി ആദിത്യനാഥിനെ കൊണ്ടുവന്നത് വെറുതെയാകില്ല... അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ഉറച്ച് സുപ്രീം കോടതി!

  • By: Kishor
Subscribe to Oneindia Malayalam

ബാബ്‌റി മസ്ജിദ് കേസ് എങ്ങനെയാണ് പരിഹരിക്കുക. തര്‍ക്കമന്ദിരം നില്‍ക്കുന്ന സ്ഥലത്ത് പള്ളിയോ അമ്പലമോ പണിതാല്‍ തര്‍ക്കം തീരുമോ. ഇല്ല എന്നതാണ് വാസ്തവം. പള്ളി പൊളിച്ചത് കൊണ്ട് പള്ളി പണിയണമെന്നോ മുമ്പ് അമ്പലം നിലനിന്നു എന്ന് വാദിക്കപ്പെടുന്നത് കൊണ്ട് അമ്പലമോ പണിയാന്‍ കഴിയില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എങ്കില്‍ ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം. പരിഹാരം വേണ്ടേ. വേണം. പക്ഷേ എങ്ങനെ...

Read Also: ട്രോൾസ് കാ ബാപ്പ്...രാഹുല്‍ ഗാന്ധി ഗിന്നസ് റെക്കോര്‍ഡിലേക്ക്.. ഇത് ട്രോളല്ല, സത്യകഥ!!

Read Also: ട്രോള് കണ്ട് പ്രതീക്ഷ വന്നു... കസബ ഒന്നൂകൂടി റിലീസ് ചെയ്യട്ടേ.. മമ്മൂട്ടി ചോദിച്ചു... കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!!

Read Also: ഇടവേളയ്ക്ക് ശേഷം വീണ്ടും സുചിലീക്‌സ് ഞെട്ടിക്കുന്നു.. ഇത്തവണ അമലാപോളിന്റെ പേരില്‍ വീഡിയോസ്!

സുപ്രീം കോടതി പറയുന്നത്

സുപ്രീം കോടതി പറയുന്നത്

അയോധ്യയിലെ ബാബ്റി മസ്ജിദ് പൊളിച്ച കേസ് സമവായത്തിലൂടെ അവസാനിപ്പിക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം. തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കേഹര്‍ അധ്യക്ഷനായ ബഞ്ച് കക്ഷികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതി പറഞ്ഞതിലെ പശ്ചാത്തലം

കോടതി പറഞ്ഞതിലെ പശ്ചാത്തലം

ഉത്തര്‍ പ്രദേശ് ഭരണം ബി ജെ പി പിടിച്ചതിന് പിന്നാലെയാണ് പരമോന്നത കോടതിയുടെ ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്നതും ശ്രദ്ധേയമാണ്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് ഹിന്ദുക്കളും മുസ്ലിങ്ങളുമായ കക്ഷികള്‍ക്ക് വിഭജിച്ചുനല്‍കുകയായിരുന്നു അലഹാബാദ് കോടതി ചെയ്തത്. ഇത് കൊണ്ടും പക്ഷേ തര്‍ക്കം തീര്‍ന്നില്ല.


ഉത്തര്‍ പ്രദേശ് ഭരണം ബി ജെ പി പിടിച്ചതിന് പിന്നാലെയാണ് പരമോന്നത കോടതിയുടെ ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്നതും ശ്രദ്ധേയമാണ്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് ഹിന്ദുക്കളും മുസ്ലിങ്ങളുമായ കക്ഷികള്‍ക്ക് വിഭജിച്ചുനല്‍കുകയായിരുന്നു അലഹാബാദ് കോടതി ചെയ്തത്. ഇത് കൊണ്ടും പക്ഷേ തര്‍ക്കം തീര്‍ന്നില്ല.

ആരാണ് കേസിലെ കക്ഷികള്‍

ആരാണ് കേസിലെ കക്ഷികള്‍

ഹൈന്ദവ സന്ന്യാസി സമൂഹമായ നിര്‍മോഹി അഖാഡ, രാമവിഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്ന കക്ഷിയായ ഹിന്ദു മഹാസഭ, സുന്നി വഖഫ് ബോര്‍ഡ് എന്നിവരാണ് അയോധ്യ കേസിലെ കക്ഷികള്‍. ഇതില്‍ മൂന്ന് കക്ഷികള്‍ക്കുമായി ഓരോ ഭാഗങ്ങള്‍ വിട്ടുകൊടുത്തായിരുന്നു അലഹാബാദ് ഹൈക്കോടതി 2010ല്‍ വിധി പറഞ്ഞത്.

 ഇപ്പോഴത്തെ സീന്‍ ഇങ്ങനെ

ഇപ്പോഴത്തെ സീന്‍ ഇങ്ങനെ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നത് വി എച്ച് പിയുടെ എക്കാലത്തേയും വലിയ ആവശ്യമാണ്. ആര്‍ എസ് എസ് പിന്തുണയും ഇതിനുണ്ട്. മുമ്പ് ഇതേ കാര്യം തിരഞ്ഞെടുപ്പ് പ്രചാരണവിഷയമായി ഉന്നയിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബി ജെ പി. ആ ബി ജെ പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഉത്തര്‍ പ്രദേശില്‍ ഭരണം പിടിച്ചതോടെയാണ് അയോധ്യ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത്.

യോഗി ആദിത്യനാഥിലേക്ക്

യോഗി ആദിത്യനാഥിലേക്ക്

ബി ജെ പിയിലേക്ക് എന്ന് പറയുന്നതിനെക്കാള്‍ കൂടുതല്‍ ചേര്‍ച്ച ശ്രദ്ധ യോഗി ആദിത്യനാഥിലേക്ക് എന്ന് പറയുന്നതാകും. തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള നേതാവാണ് യോഗി ആദിത്യനാഥ്. ആദിത്യനാഥ് യു പി ഭരിക്കുമ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരും എന്ന് തന്നെയാണ് വി എച്ച് പി - ആര്‍ എസ് എസുകാര്‍ കരുതുക.

ഇനി ചെയ്യാനാകുന്നത്

ഇനി ചെയ്യാനാകുന്നത്

ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ ഏറ്റവും വലിയ മുറിവായിരുന്നു അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം. ഭരണാധികാരികളും കോടതിയും കിണഞ്ഞ് ശ്രമിച്ചാല്‍ മാത്രമേ ഒരു സമവായത്തിലുടെ ഈ കേസ് തീര്‍ക്കാന്‍ കഴിയൂ. അതിനുള്ള ശ്രമമാണ് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തില്‍ കാണാനാകുന്നത്.

English summary
The Supreme Court on Tuesday observed that fresh attempts for an out of court settlement of the Ram Janm Bhoomi issue should be made. The SC said that both parties part of the dispute must make fresh attempts for a negotiated settlement.
Please Wait while comments are loading...