കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ സ്വവര്‍ഗ രതിക്ക് നിര്‍ബന്ധിച്ചു; നിര്‍ഭയ പ്രതികള്‍ കോടതിയില്‍, വിധി നാളെ

  • By Desk
Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും. രാഷ്ട്രപതി ദയാഹരജി തള്ളിയത് ചോദ്യം ചെയ്താണ് മുകേഷ് സുപ്രീംകോടതിയില്‍ ഹരജി ന‌ല്‍കിയത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

മതിയായ ആലോചനകള്‍ ഇല്ലാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തളളിയതെന്നാണ് ഹര്‍ജിയിലെ വാദം. അതേസമയം പ്രതികളെ സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് മുകേഷ് സിംഗിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിശദാംശങ്ങളിലേക്ക്

 കോടതിയില്‍

കോടതിയില്‍

നിര്‍ഭയ കേസിലെ പ്രതികളെ ഫിബ്രവരി ഒന്നിന് തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെയാണ് ദയാ ഹര്‍ജിയില്‍ വിശദമായ പരിശോധന നടത്താതെയാണ് രാഷ്ട്രതി തിരുമാനം കൈക്കൊണ്ടതെന്ന് കാമിച്ച് മുകേഷ് സിംഗ് കോടതിയെ സമീപിച്ചത്.

 പരിമിതിയുണ്ടെന്ന്

പരിമിതിയുണ്ടെന്ന്

അതേസമയം ഹര്‍ജി പരിഗണിക്കവെ രാഷ്ട്രപതിയുടെ തിരുമാനത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി. നടപടി ക്രമം പാലിച്ചോയെന്ന് മാത്രമേ പരിശോധിക്കുവെന്നും കോടതി പറഞ്ഞു. നേരത്തേ വധശിക്ഷ പുന:പരിശോധിക്കണമെന്ന് കാണിച്ച് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

സ്വവര്‍ഗ ബന്ധത്തിന് പ്രേരിപ്പിച്ചു

സ്വവര്‍ഗ ബന്ധത്തിന് പ്രേരിപ്പിച്ചു

ജസ്റ്റിസ് ഭാനുമതിയെ കൂടാതെ അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ സ്വവര്‍ഗ പ്രണയത്തിന് പ്രേരിപ്പിച്ചെന്ന് അഭിഭാഷകന്‍ പ്രതി മുകേഷ് സിംഗന്‍റെ അഭിഭാഷകന്‍ അഞ്ജന സിംഗ് കോടതിയില്‍ പറഞ്ഞു.

നിര്‍ബന്ധിച്ചുവെന്ന്

നിര്‍ബന്ധിച്ചുവെന്ന്

കോടതി തങ്ങളെ വധശിക്ഷയ്ക്കല്ലേ വിധിച്ചത്, അല്ലാതെ ജയിലില്‍ ലൈംഗിക പീഡനം അനുഭാവിക്കാന്‍ അല്ലല്ലോയെന്ന് മുകേഷ് സിംഗിന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുകേഷ് സിംഗിനെ അക്ഷയ് സിംഗുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

 ആത്മഹത്യയാക്കി

ആത്മഹത്യയാക്കി

ജയലില്‍ കൊല്ലപ്പെട്ട റാംസിംഗിന്‍റെ കേസ് ആത്മഹത്യയാക്കി മാറ്റിയെന്നും അഞ്ജന സിംഗ് കോടതിയില്‍ ആരോപിച്ചു.
2012 ല്‍ കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ് ജയിലില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ആത്മഹത്യയെന്ന് കാണിച്ചാണ് കേസ് അവസാനിപ്പിച്ചതെന്നും അഞ്ജന സിംഗ് പറഞ്ഞു. 2013 മാര്‍ച്ചിലാണ് രാം സിംഗിനെ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍

എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍

കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ഉറങ്ങാന്‍ ശ്രമിക്കുമ്പോഴെല്ലാം മരണവും മര്‍ദ്ദനവുമാണ് താന്‍ സ്വപ്നം കാണുന്നത്, മുകേഷ് സിംഗിന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കുറ്റവാളി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ജയിലിൽ മോശമായ പെരുമാറ്റത്തിന് വിധേയമായെന്നും ദയ നല്‍കാനുള്ള അടിസ്ഥാനമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.

പ്രതികള്‍ ഇവര്‍

പ്രതികള്‍ ഇവര്‍

2012 ഡിസംബര്‍ 16ന് രാത്രിയാണ് ദില്ലിയില്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് സിംഗപ്പൂരില്‍ വിദഗ്ദ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.മുഖ്യപ്രതിയായ ഡ്രൈവര്‍ രാംസിങ്ങ് 2013 ല്‍ തിഹാര്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. ഒരാൾക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാം സിങ്ങിന്‍റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

English summary
Sexually abused in Tihar jail Nirbaya Case victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X