ആദ്യം മക്കയില്‍ പ്രാര്‍ഥന; ഇപ്പോള്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍... ഷാരൂഖ് ഖാന്റെ വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: വരുന്ന വര്‍ഷം സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഷാരൂഖ് ഖാന്റെ പേരായിരിക്കാം. താരത്തിന്റെ മൂന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് 2023ല്‍ പുറത്തിറങ്ങാനുള്ളത്. ആദ്യത്തേത് ജനുവരിയിലാണ്. പിന്നെ ജൂണിലും ഡിസംബറിലും. അടുത്തിടെ ചില ചിത്രങ്ങളുടെ ഷൂട്ടിങ് സൗദി അറേബ്യയിലായിരുന്നു.
പാക്ക് അപ്പായ വേളയില്‍ അദ്ദേഹം മക്കയിലെത്തി ഉംറ നിര്‍വഹിച്ചിരുന്നു. മക്കയിലെ ഹറമില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ വീഡിയോ വൈറലാകുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തിയ വീഡിയോ ആണ് വൈറല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

പത്താന്‍ എന്ന സിനിമയാണ് ജനുവരിയില്‍ ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങാനുള്ളത്. ഇതിന് മുന്നോടിയായിട്ടാണ് അദ്ദേഹം വ്യത്യസ്ത മതകേന്ദ്രങ്ങളിലെത്തി പ്രാര്‍ഥന നടത്തുന്നത്. മക്കയിലെ ഹറമിലെത്തി ഉംറ നിര്‍വഹിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ വൈറലായിരുന്നു. സൗദിയിലെ മാധ്യമപ്രവര്‍ത്തകനാണ് ആദ്യം വീഡിയോ പുറത്തുവിട്ടത്. പിന്നീട് ഷാരൂഖ് ആരാധകരും വീഡിയോ പങ്കുവച്ചു.

കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സിനിമയുടെ വിജയത്തിന് വേണ്ടി പ്രാര്‍ഥിക്കാനാണ് സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. മക്കയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വീഡിയോക്ക് താഴെ അപകീര്‍ത്തികരമായ ചില പമാമര്‍ശങ്ങള്‍ വന്നിരുന്നു. ഇതോടെയാണ് വീഡിയോ കൂടുതല്‍ ചര്‍ച്ചയായത്.

തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് ഷാരൂഖ് ഖാന്‍ ക്ഷേത്രത്തിലെത്തിയത്. ഫോട്ടോ എടുക്കരുത് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടായിരുന്നു. കാറില്‍ വന്നിറങ്ങിയ ഷാരൂഖ് ഖാനും സംഘവും അതിവേഗം ക്ഷേത്രത്തിലേക്ക് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എല്ലാവരും കറുത്ത ജാക്കറ്റാണ് ധരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഷാരൂഖിന്റെ മുഖം വ്യക്തമായി വീഡിയോയില്‍ പകര്‍ന്നിട്ടില്ല.

അഞ്ച് വര്‍ഷത്തെ ശേഷമാണ് ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്. ഏറ്റവും ഒടുവില്‍ പുറത്തറിങ്ങിയ സീറോയില്‍ കത്രീനയും അനുഷ്‌ക ശര്‍മയുമായിരുന്നു നായികമാര്‍. അടുത്ത മാസം പത്താനും ജൂണില്‍ ജവാനും ഡിസംബറില്‍ ഡങ്കിയുമാണ് ഇനി പുറത്തറിങ്ങാനുള്ള ഷാരൂഖ് ചിത്രങ്ങള്‍. ജവാന്‍ ആറ്റ്‌ലിയും ഡങ്കി രാജ്കുമാര്‍ ഹിരണിയുമാണ് ഒരുങ്ങുന്നത്.












Click it and Unblock the Notifications