ഷാറൂഖ് ആദ്യമായി പുറത്തിറങ്ങിയത് മകനെ കാണാന്‍; ഒന്ന് തൊടാന്‍ പോലുമാകാതെ അദ്ദേഹം മടങ്ങി
മുംബൈ: മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ സിനിമാ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ താരം ജയിലിലേക്കെത്തി. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനെ പാര്‍പ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ എട്ട് മുതലാണ് ആര്യനെ ആര്‍തര്‍ ജയിലില്‍ പ്രവേശിപ്പിച്ചത്. കോവിഡ് കാരണം ജയിലില്‍ പോയി ആള്‍ക്കാരെ നേരിട്ട് കാണുന്നത് വിലക്കിയിരുന്നു.
തുടര്‍ന്ന് ഇന്നലെ മുതല്‍ ഈ നിയന്ത്രണം ഒഴിവാക്കുകയായിരുന്നു. ഏകദേശം 20 മിനിട്ടോളമാണ് ഷാറുഖ് ഖാനും ആര്യന്‍ ഖാനും സംസാരിച്ചത്. ഒരു ചില്ല് ക്ലാസിന്റെ അപ്പുറവും ഇപ്പുറവും ഇരുന്നാണ് അവര്‍ കണ്ടത്. ടെലിഫോണിലൂടെയാണ് അവര്‍ പരസ്പരം സംസാരിച്ചത്. സംസാരിക്കുന്ന വേളയില്‍ ജയിലധികൃതരും ഉണ്ടായിരുന്നു. ലഹരി പാര്‍ട്ടി കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം അറസ്റ്റിലായത്. ഇന്നലെ അദ്ദേഹത്തിന്റെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ജാമ്യത്തിനായി ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്യന്റെ പക്കല്‍ നിന്നും ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് ജഡ്ജി വിവി പാട്ടീല്‍ ഇന്നലെ പറഞ്ഞത്. അര്‍ബാസ് മര്‍ച്ചന്റും, ആര്യനും നല്ല സുഹൃത്തുക്കളായിരുന്നു. രണ്ടിന് അവര്‍ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലേക്ക് പോയതായി അദ്ദേഹം നേരത്തെ മൊഴി നല്‍കിയിരുന്നു. അവര്‍ മയക്ക്മരുന്നുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതില്‍ നിന്നും ആര്യന് എല്ലാമറിയാമെന്നുമാണ് മനസ്സിലാക്കുന്നതെന്നും ജഡ്ജി പറഞ്ഞിരുന്നു. ഇന്നലെ ആര്യനൊപ്പം അറസ്റ്റിലായ മൂന്ന് പേരുടേയും ജാമ്യം തള്ളിയിരുന്നു. ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റും മുംബൈ ആര്‍തര്‍ റോഡ് ജയിലിലും, മുന്‍ മുന്‍ ധമേച്ച മുംബൈ ബൈക്കുളയിലെ വനിതാ ജയിലിലുമാണ് കഴിയുന്നത്.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് ശേഷം ആദ്യയമായാണ് ഷാറൂഖ് ഖാന്‍ പുിറത്തിറങ്ങുന്നത്. അതും ആര്യനെ കാണാന്‍ ജയിലിലേക്കായിരുന്നു ആദ്യ യാത്ര. അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും പുറത്തിറങ്ങുകയോ ആരുമായും സംസാരിക്കുകയോ ചെയ്തിട്ടില്ല. തന്റെ മകന് ജാമ്യം ലഭിക്കുന്ന ദിവസം ദീപാവലിയായി ആഘോഷിക്കണമെന്നാണ് ഗൗരി ഖാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതുവരെ വീട്ടില്‍ മധുരം പാകം ചെയ്യാന്‍ പാടില്ലെന്നും ഗൗരി ഖാന്‍ നിര്‍ദ്ദേശം നല്‍കി. തന്റെ മകന് വേണ്ടി പ്രര്‍ത്ഥിക്കണമെന്നും ഗൈരി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഷാറൂഖ് ഖാനും, ഗൗരി ഖാനും പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും നടന്മാരും രംഗത്ത് വന്നിരുന്നു.
Recommended Video

മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാനും കൂട്ടാളികളും പിടിയിലാവുന്നത്. എന്നാല്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരി വസ്തുക്കളൊന്നും തന്നെ കണ്ടെടുത്തിരുന്നില്ല. ആര്യനൊപ്പം പിടിയിലായ അര്‍ബാസ് മര്‍ച്ചന്റിന്റെ പക്കല്‍ നിന്നും ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. ഇത് ആര്യന്കൂടി ഉപയോഗിക്കാനുള്ളതായിരുന്നുവെന്നാണ് എന്‍സിബി കോടതയില്‍ വാദിച്ചത്. എന്നാല്‍ ആര്യന്‍ കാന്റെ ഫോണ്‍ എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിലെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നും വ്യക്തമാകുന്നത് ആര്യന് അന്താരാഷ്ട്ര ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്നാണെന്നും എന്‍സിബി കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അത് ഇപ്പോഴത്തെ യുവാക്കളുപയോഗിക്കുന്ന കോട് ഭാഷ മാത്രമാണെന്നാണ് ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നത്. ആദ്യം പ്രത്യേക ജയിലിലായിരുന്നു ആര്യനെ പാര്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് കോവിഡ് നെഗറ്റീവായതിന് ശേഷം സാധാരണ സെല്ലിലേക്ക് മാറ്റുകയായിരുന്നു.
#WATCH Actor Shah Rukh Khan reaches Mumbai's Arthur Road Jail to meet son Aryan who is lodged at the jail, in connection with drugs on cruise ship case#Mumbai pic.twitter.com/j1ozyiVYBM
— ANI (@ANI) October 21, 2021












Click it and Unblock the Notifications