പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക്: തരൂരിന്റെ 2024 സ്ട്രാറ്റജി? പറഞ്ഞത് ഇക്കാര്യങ്ങള്‍
ദില്ലി: പ്രതിപക്ഷ നേതൃ സ്ഥാനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ നേടി ശശി തരൂരിന്റെ പരാമര്‍ശം. താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാണെങ്കില്‍ പ്രാദേശിക തലത്തിലെ ചെറുപാര്‍ട്ടികളെ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം ഏല്‍പ്പിക്കുമെന്ന് തരൂര്‍ വ്യക്തമാക്കി. ബിജെപി നേരിടാന്‍ അവര്‍ക്കാവുമെന്നാണ് തരൂര്‍ സൂചിപ്പിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതൃപദവിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള തരൂരിന്റെ നിര്‍ദേശം കൂടിയാണ് ഈ പരാമര്‍ശം.
ദീര്‍ഘകാലമായി മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ അവര്‍ നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോടൊന്നും അനുകൂല സമീപനം കാണിച്ചിട്ടില്ല. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ചേരുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ നേതൃത്വം ഏറ്റെടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ താന്‍ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്താല്‍ അത്തരമൊരു സാധ്യതയെ തള്ളിക്കളയുമെന്നും തരൂര്‍ വ്യക്തമാക്കി.

സത്യാവസ്ഥ എന്തെന്നാല്‍ ദേശീയ തലത്തില്‍ ശക്തമായ സാന്നിധ്യമുള്ള ഏക പ്രതിപക്ഷ പാര്‍ട്ടി ഞങ്ങളാണ്. രാജ്യത്ത് ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഇരുന്നൂറ് സീറ്റുകള്‍ ഉണ്ടെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം വലിയ പാര്‍ട്ടിയെന്ന വിചാരം മാറ്റി നിര്‍ത്തി പ്രതിപക്ഷ ഐക്യത്തെ കെട്ടിപ്പടുക്കാനുള്ള സന്ദേശം കൂടിയാണ് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.
ഒരുസ്ഥാനത്തിന് വേണ്ടിയുള്ള അഭിമാന പോരാട്ടത്തേക്കാള്‍ നല്ലത് പ്രതിപക്ഷം ഒന്നായി ഇരിക്കുന്നതാണ്. ഐക്യം ഈ വിഷയത്തില്‍ പ്രധാനപ്പെട്ടതാണ്. ഞാനായിരുന്നു പാര്‍ട്ടിയെ നയിക്കുന്നതെങ്കിലും, അത്തരമൊരു സ്ഥാനത്തിനായി ആഗ്രഹിക്കില്ല. പകരം പ്രാദേശിക തലത്തിലുള്ള ചെറു പാര്‍ട്ടികളെ പ്രതിപക്ഷ ഐക്യത്തെ നയിക്കാനായി പ്രോത്സാഹിപ്പിക്കുമായിരുന്നു. ഐക്യമാണ് എന്തിനേക്കാള്‍ പ്രധാനമെന്നും, അതാണ് തന്റെ കാഴ്ച്ചപ്പാടമെന്നും തരൂര്‍ വ്യക്തമാക്കി.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
നേരത്തെ കോണ്‍ഗ്രസിലെ അധ്യക്ഷ സ്ഥാനത്തേക്ക് തരൂരും മത്സരിച്ചിരുന്നു. പക്ഷേ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അമ്പരപ്പിക്കുന്ന തരത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ തരംഗമായി മാറിയെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ പ്രാദേശിക തലത്തില്‍ എതിര്‍ത്തിരുന്ന പല പാര്‍ട്ടികളും ഈ വിഷയത്തില്‍ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
നിലവില്‍ ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും, വോട്ട് ഭിന്നിക്കുക എന്ന കാര്യത്തില്‍ മാത്രമാണ് ഐക്യപ്പെട്ടിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ഈ ഒരു സാഹചര്യം ഒഴിവാക്കിയാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നേടുക ദുഷ്‌കരമായിരിക്കുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളില്‍ പലരും കോണ്‍ഗ്രസിനൊപ്പമുള്ള സഖ്യത്തിന് ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. ഇതും കൂടി സൂചിപ്പിച്ചായിരുന്നു തരൂരിന്റെ പരാമര്‍ശം.












Click it and Unblock the Notifications