Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ സര്‍ക്കാരിന്റെ ഭാഗമല്ല, പക്ഷെ...'; ഓപ്പറേഷന്‍ സിന്ദൂര്‍ ലോകത്തിന് മുന്നില്‍ വിശദീകരിച്ച് തരൂര്‍

ന്യൂയോര്‍ക്ക് സിറ്റി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയത് തന്ത്രപരവും കൃത്യവുമായ ആക്രമണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ടുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിലെ വിദേശ സന്ദര്‍ശത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരതയ്ക്കെതിരെ ഐക്യത്തോടെ പോരാടാന്‍ ലോകം ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ പ്രസംഗത്തില്‍ ഭീകരാക്രമണത്തിനിരയായ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിലേക്കാണ് സര്‍വകക്ഷി പ്രതിനിധി സംഘം ആദ്യമെത്തിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് ഞങ്ങള്‍ക്ക് വളരെ വികാരഭരിതമായ ഒരു നിമിഷമായിരുന്നു. നമ്മുടെ സ്വന്തം രാജ്യത്ത് ഭീകരാക്രമണം ഉണ്ടായിട്ടും ആ ക്രൂരമായ ഭീകരാക്രമണത്തിന്റെ മുറിവുകള്‍ ഇപ്പോഴും പേറുന്ന ഒരു നഗരത്തിലാണ് നമ്മളിപ്പോള്‍ എന്ന ശക്തമായ സന്ദേശം നല്‍കുക എന്നതും ഇതിന്റെ ഉദ്ദേശ്യമായിരുന്നു' അദ്ദേഹം പറഞ്ഞു.

Shashi Tharoor

ഇതൊരു പൊതുവായ പ്രശ്‌നമാണെന്ന് ഓര്‍മ്മിപ്പിക്കാനാണ് തങ്ങള്‍ വന്നത് എന്നും മാത്രമല്ല ഈ സന്ദര്‍ശനം ഭീകരാക്രമണത്തിന്റെ ഇരകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ മനോഭാവത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു ആഗോള പ്രശ്‌നമാണ്. ഇതൊരു വിപത്താണ്, നാമെല്ലാവരും ഇതിനെതിരെ ഐക്യത്തോടെ പോരാടണം എന്നും തരൂര്‍ പറഞ്ഞു.

'ലോകമെമ്പാടുമുള്ള നിരവധി ആളുകളെ അസ്വസ്ഥരാക്കുന്ന സമീപകാല സംഭവങ്ങളെക്കുറിച്ച് ഞങ്ങള്‍ പോകുന്ന ഓരോ രാജ്യങ്ങളിലെയും പൊതുജനങ്ങളുടെയും രാഷ്ട്രീയ അഭിപ്രായങ്ങളുടെയും ഒരു വിഭാഗത്തോട് സംസാരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നമ്മുടെ ചിന്തയെയും ആശങ്കയെയും കുറിച്ചുള്ള നിങ്ങളുടെ ധാരണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടത് പ്രധാനമാണ്.' അദ്ദേഹം പറഞ്ഞു.

എല്ലാ രാജ്യങ്ങളിലും, എക്‌സിക്യൂട്ടീവ് അംഗങ്ങളെയും, നിയമസഭ അംഗങ്ങളെയും സ്വാധീനമുള്ള വിദേശനയ വിദഗ്ധരെയും കാണാനും അതേ സമയം ഈ സ്ഥലങ്ങളിലെ മാധ്യമങ്ങളുമായും പൊതുജനാഭിപ്രായവുമായും സംവദിക്കാനും ഇത് ഒരു അവസരമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാമില്‍ ഭീകരര്‍ ചുറ്റിനടന്ന്, തങ്ങള്‍ക്ക് മുമ്പിലുള്ള ആളുകളുടെ മതങ്ങളെ തിരിച്ചറിഞ്ഞ് ആ അടിസ്ഥാനത്തില്‍ അവരെ കൊലപ്പെടുത്തുകയായിരുന്നു.

ഇരകളില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നതിനാല്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഇതിന്റെ തുടര്‍ചലനങ്ങളുണ്ടാക്കുക എന്നകതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ജമ്മു കശ്മീരില്‍ രാഷ്ട്രീയക്കാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ആളുകള്‍ ഐക്യദാര്‍ഢ്യത്തോടെ ഒത്തുചേര്‍ന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ ഒത്തൊരുമയുടെ ഉദാഹരണം ലോകത്തിന് മുന്നില്‍ കാണിച്ച് കൊടുത്തു.

'ഈ ക്രൂരകൃത്യം നടന്ന് ഒരു മണിക്കൂറിനുള്ളില്‍, റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഒരു സംഘം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കുറച്ച് വര്‍ഷങ്ങളായി റെസിസ്റ്റന്‍സ് ഫ്രണ്ട് നിരോധിത ലഷ്‌കര്‍ ഇ തൊയ്ബയുടെയും യുഎന്‍ ഉപരോധ കമ്മിറ്റികളുടെയും ഒരു മുന്നണി സംഘടനയായി അറിയപ്പെട്ടിരുന്നു. 2023 ലും 2024 ലും ഇന്ത്യ റെസിസ്റ്റന്‍സ് ഫ്രണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎന്‍ ഉപരോധ കമ്മിറ്റിയെ സമീപിച്ചിരുന്നു,' അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ വിഷയത്തില്‍ പാകിസ്ഥാന്‍ പതിവ് നിഷേധ പാത പിന്തുടരാനാണ് തീരുമാനിച്ചത് എന്നും വാസ്തവത്തില്‍, ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ രണ്ട് ദിവസത്തിന് ശേഷം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ തയ്യാറാക്കിയ പത്രക്കുറിപ്പില്‍ നിന്ന് ടിആര്‍എഫിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്യുന്നതില്‍ വിജയിച്ചു എന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞാന്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളല്ല. ഞാന്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്. പക്ഷേ ഇന്ത്യയിലെ ഒരു പ്രമുഖ പത്രത്തില്‍ ഞാന്‍ തന്നെ ഒരു ഓപ്-എഡ് എഴുതി, രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ശക്തമായി പ്രഹരിക്കാനും ബുദ്ധിപൂര്‍വ്വം പ്രഹരിക്കാനുമുള്ള സമയം വന്നിരിക്കുന്നുവെന്ന് പറഞ്ഞു, ഇന്ത്യ ചെയ്തത് അതാണ് എന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,' അദ്ദേഹം പറഞ്ഞു.

തരൂര്‍ നയിക്കുന്ന സര്‍വകക്ഷി സംഘത്തില്‍ ശാംഭവി ചൗധരി (ലോക് ജനശക്തി പാര്‍ട്ടി), സര്‍ഫറാസ് അഹമ്മദ് (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), ജി എം ഹരീഷ് ബാലയാഗി (തെലുങ്ക് ദേശം പാര്‍ട്ടി), ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുവനേശ്വര്‍ കെ ലത (എല്ലാവരും ബിജെപിയില്‍ നിന്ന്), മല്ലികാര്‍ജുന്‍ ദേവ്ദ (ശിവസേന), യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത് സിംഗ് സന്ധു എന്നിവരാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+