എന്തിനാണ് നിങ്ങൾ അവളെ പീഡിപ്പിക്കുന്നത്; പീഡന കേസിലെ പ്രതികൾക്ക് പറയാനുണ്ട് ചിലത്....

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ദില്ലി: ഇന്ന് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ്. എന്തു കൊണ്ടാണ് സ്ത്രീകളോട് പുരുഷന്മാർ ഇത്തരത്തിലുള്ള ക്രൂരത കാണിക്കുന്നത്? ഈ ചോദ്യമാണ് ബാലാത്സംഗ കേസുകളിലെ പ്രതികളെ അഭിമുഖം നടത്താൻ മധുമിത പണ്ഡ്യേയെ പ്രോരിപ്പിച്ചത്. എന്നാൽ അഭിമുഖത്തിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മധുമിതയ്ക്ക് ലഭിച്ചത്.

മെട്രോയുടെ വാതിലിന് തകരാർ; ഡോർ അടക്കാതെ മെട്രോ കുതിച്ചു

യുകെ എഞ്ച്ലിയ റസ്കിന്‍ സര്‍വകലാശാലയിലെ ക്രിമിനോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായ മധുമിത. തന്റെ ഗവേഷണം പൂര്‍ത്തീകരിക്കാനാണ് തീഹാര്‍ ജയിലിലെത്തിയാണ് പ്രതികളെ കാണുന്നത്. ഗവേഷണത്തിന് ഒടുവിലെ തന്റെ അനുഭവങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് മധുമിത പങ്ക് വെച്ചു.

നിയഭയ കേസിനു ശേഷം

നിയഭയ കേസിനു ശേഷം

നാടിനെ നടുക്കിയ നിർഭയ സംഭവത്തിനു ശേഷമാണ് മധുമിത ഗവേഷണത്തിനായി ഈ വിഷയം തിരഞ്ഞെടുക്കുന്നത്. നിയഭയ കേസിനെ കുറിച്ച് അറിഞ്ഞപ്പോഴാണ് മനസിൽ ആദ്യമായി ഇത്തരത്തിലുള്ള ഒരു സംശയം തോന്നിയതെന്ന് മധുമിത പറഞ്ഞു. എന്തിനാണ് മനുഷ്യർ പിശാചിനെപ്പോലെ പെരുമാറുന്നത്.

കൂടുതൽ പേരും വിദ്യാഭ്യാസമില്ലാത്തവർ

കൂടുതൽ പേരും വിദ്യാഭ്യാസമില്ലാത്തവർ

വിഷയം തിരഞ്ഞെടുത്തതിനു ശേഷം ആദ്യം മധുമിത എത്തിയത് തീഹാർ ജയിലിലാണ്. നൂറോളം പേരുമായി അഭിമുഖം നടത്തി. ഇതിൽ ഭൂരിഭാഗം പേരും വിദ്യാഭ്യാസമില്ലാത്തവരാണ്. പലരും പ്രൈമറി ക്ലാസിൽ തന്നെ പഠനം അവസാനിപ്പിച്ചവരാണ്.

 വളർന്ന സാഹചര്യം

വളർന്ന സാഹചര്യം

തികച്ചും സാധാരണക്കാരായ ആളുകളാണ് ഇത്തരം ക്രൂര പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നത്. വളർന്ന ചുറ്റുപ്പാടും വികലമായ സാമൂഹ്യ ബോധവും ചിന്തയുമാണ് അവരെ ഇത്തരം പ്രവർത്തി ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

സ്ത്രീകൾ പുരുഷൻമാർക്ക് വഴങ്ങേണ്ടവർ

സ്ത്രീകൾ പുരുഷൻമാർക്ക് വഴങ്ങേണ്ടവർ

സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വഴങ്ങേണ്ടവരാണെന്ന പൊതുധാരണ ഇവരിലുണ്ട്. ഇതൊക്കെയാണ് 'ആണത്ത'മെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. അതേസമയം സ്ത്രീകളോട് ഒതുങ്ങി ജീവിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇങ്ങനെയൊരു ചിന്ത നിര്‍മ്മിക്കുന്നതില്‍ പൊതു സമൂഹത്തിനുള്ള പങ്ക് ചെറുതല്ലെന്നും മധുമിത ഓര്‍മ്മിപ്പിക്കുന്നു.

 പശ്ചാതാപം ഒരു തരിപോലുമില്ല

പശ്ചാതാപം ഒരു തരിപോലുമില്ല

സ്ത്രീ പീഡനകേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പലര‍ർക്കും തങ്ങൾ ചെയ്ത പ്രവർത്തിയെ കുറിച്ച് വ്യക്തയില്ലാത്തവരാണ്.പലരും തങ്ങൾ ചെയ്ത പ്രവർത്തിയെ ന്യായികരിക്കുകയാണ് ചെയ്യുന്നത്. മൂന്നോ നാലോ പേർക്ക് മാത്രമാണ് തങ്ങൾ ചെയ്ത പ്രവർത്തിൽ പശ്ചാതപിക്കുന്നത്.

 സ്ത്രീകൾ ഒതുങ്ങി ജീവിക്കണം

സ്ത്രീകൾ ഒതുങ്ങി ജീവിക്കണം

സ്ത്രീകൾ എപ്പോഴും ഒതുങ്ങി ജീവിക്കണമെന്ന ചിന്തഗതിയാണ് സമൂഹത്തിലുള്ളത്. വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലേയും സ്ഥിതിഗതികളില്‍ വലിയ വ്യത്യാസമില്ല. സാമ്പ്രദായിക രീതിയില്‍ ഒതുങ്ങി ജീവിക്കുകയാണ് ഇവിടെയും പലപ്പോഴും സ്ത്രീകള്‍ ചെയ്യുന്നത്.

ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്മ

ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്മ

ഇന്ന് രക്ഷിതാക്കള്‍ പോലും കുട്ടികളോട് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെക്കുറിച്ചോ പീഢനത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ സംസാരിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ സ്‌കൂള്‍ പാഠ്യ പദ്ധതിക്ക് പുറത്തുമാണ്. ഇത്തരം തെറ്റായ പ്രവണകളെ മറികടക്കാതെ എങ്ങനെ നമുക്ക് ആണ്‍കുട്ടികളെ പഠിപ്പിക്കാനാകുമെന്നാണ് മധുമിത പാണ്ഡെയുടെ ചോദ്യം.

 ജയിൽ പുള്ളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്താൽ

ജയിൽ പുള്ളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്താൽ

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ വാക്കുകൾ തന്നെ വളരെ ഏറെ ഞെട്ടിപ്പിച്ചെന്ന് മധുമിത പറഞ്ഞു. താൻ ചെയ്തത് തെറ്റാണെന്ന ബോധ്യം അയാൾക്കുണ്ട്. എന്നൽ തന്റെ തന്റെ തെറ്റ് തിരു്തി കുട്ടിയെ കല്യാണം കഴിക്കാൻ തയ്യാറാണെന്നാണ് ആ 49 കാരന്റെ വെളിപ്പെടുത്താൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Madhumita Pandey was only 22 when she first went to Tihar Jail in New Delhi to meet and interview convicted rapists in India. Over the past three years, she has interviewed 100 of them for her doctoral thesis at the criminology department of Anglia Ruskin University in the United Kingdom.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്