കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ അവശിഷ്ടങ്ങള്‍ ഷീന ബോറയുടേതല്ല... അപ്പോള്‍ പിന്നെ ആരുടേത്?

Google Oneindia Malayalam News

മുംബൈ: ഷീന ബോറ വധക്കേസ് കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ ചില സംശയങ്ങള്‍ ആശങ്കയുണ്ടാക്കുന്നു.

ഷീന ബോറയുടേതെന്ന് പറഞ്ഞ് ഫോറന്‍സിക് പരിശോധനയ്ക്കയച്ച ശരീര ഭാഗങ്ങള്‍ അവരുടേതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ അടുത്തിടെ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഷീനയുടേതാണെന്ന് ഡിഎന്‍എ പരിശോധന വഴി തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പാണ് മുംബൈ പെന്‍ ഫോറസ്റ്റ് മേഖലയില്‍ നിന്ന് ഷീന ബോറയുടേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് മുംബൈയിലെ ജെജെ ഹോസ്പിറ്റലില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്.

'അത്' അതല്ല!

'അത്' അതല്ല!

ഫോറന്‍സിക് പരിധോനയ്ക്ക് വേണ്ടിയാണ് ഈ ശരീര അവശിഷ്ടങ്ങള്‍ ഘര്‍ പോലീസ് ഏറ്റെടുത്ത് ബിവൈഎല്‍ നായര്‍ ആശുപത്രിയ്ക്ക് കൈമാറിയത്. അവിടെ നടത്തിയ പരിശോധനയില്‍ പറയുന്നത് അവ ഷീന ബോറയുടേത് അല്ലെന്നാണ്.

എന്തൊക്കെയാണത്

എന്തൊക്കെയാണത്

കുറച്ച് പല്ലുകള്‍, കത്തിക്കരിഞ്ഞ് പോകാത്ത മുടിയിഴകള്‍, നെഞ്ചിലെ അസ്ഥി, കത്തിക്കരിഞ്ഞ ചില ശരീര ഭാഗങ്ങള്‍ എന്നിവയാണ് 2012 ല്‍ പെന്‍ പോലീസ് കണ്ടെത്തിയത്. ഇവ ജെജെ ഹോസ്പിറ്റലിലായിരുന്നു സൂക്ഷിച്ചിരുന്നത്.

ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന

ഷീന ബോറയുടെ മൃതദേഹം കത്തിച്ച സ്ഥലത്ത് നിന്ന് പോലീസ് അടുത്തിടെ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അവ ഇന്ദ്രാണി മുഖര്‍ജിയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടിരുന്നു.

 തെറ്റിയത് ആര്‍ക്ക്

തെറ്റിയത് ആര്‍ക്ക്

മൃതദേഹ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പോലീസിന് കൈമാറിയ ജെജെ ഹോസ്പിറ്റലിനാണ് തെറ്റ് പറ്റിയത് എന്നാണ് ചോദ്യം. 2012 ല്‍ പെന്‍ പോലീസ് നല്‍കിയ സാധനങ്ങളല്ല തങ്ങള്‍ക്ക് പരിശോധനയ്ക്കായി ലഭിച്ചതെന്നാണ് ബിവൈഎല്‍ നായര്‍ ആശുപത്രി അധികൃതര്‍ പറയുന്നത്.

രേഖപ്പെടുത്തിയില്ലേ

രേഖപ്പെടുത്തിയില്ലേ

പെന്‍ പോലീസ് നല്‍കിയ അവശിഷ്ടങ്ങള്‍ എന്തൊക്കെയാണ് ജെജെ ഹോസ്പിറ്റല്‍ അധികൃതര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

തെറ്റിയിട്ടില്ല

തെറ്റിയിട്ടില്ല

എന്നാല്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നാണ് ജെജെ ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നത്.

English summary
Sheena Boracase: Forensic experts of the B Y L Nair Hospital have informed the Khar police that recently submitted ‘body remains' of Sheena Bora to J J hospital may not be same as collected by the Pen Police in 2012.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X