രാജ് കുന്ദ്ര അനുവാദമില്ലാതെ ചുംബിച്ചു, ശില്‍പ്പ ഷെട്ടിയുമായി ബന്ധത്തില്‍ വിള്ളല്‍, വെളിപ്പെടുത്തല്‍
മുംബൈ: രാജ് കുന്ദ്രയ്ക്കെതിരെ വന്‍ വെളിപ്പെടുത്തലുമായി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. തന്നെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് ഷെര്‍ലിന്റെ വെളിപ്പെടുത്തല്‍. മുംബൈ ക്രൈംബ്രാഞ്ച് നടിയുടെ മൊഴി രേഖപ്പെടുത്താനായി കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. നടി നല്കിയ പരാതിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.

തന്റെ ബിസിനസ് ബാനേജറെ ഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ 2019ല്‍ രാജ് കുന്ദ്ര വിളിച്ചിരുന്നു. മാര്‍ച്ച് 27നാണ് ബിസിനസ് മീറ്റിംഗ് നടന്നത്. അതിന് ശേഷമാണ് ഈ കാര്യങ്ങള്‍ നടന്നതെന്ന് ഷെര്‍ലിന്‍ പറഞ്ഞു. ബിസിനസ് മീറ്റിംഗിന് ശേഷം ഒന്ന് പറയുക പോലും ചെയ്യാതെ എന്റെ വീട്ടിലേക്ക് രാജ് കുന്ദ്ര വന്നു. ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് രാജ് തന്റെ വീട്ടിലെത്തിയതെന്ന് ഷെര്‍ലിന്‍ ചോപ്ര പറയുന്നു.

തന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ രാജ് കുന്ദ്ര തന്നെ ചുംബിച്ചുവെന്ന് ഷെര്‍ലിന്‍ വ്യക്തമാക്കി. വിവാഹം ചെയ്ത ഒരു പുരുഷനുമായി ബന്ധത്തിന് താല്പര്യമില്ലാത്തത് കൊണ്ടും, തന്റെ അവസരങ്ങള്‍ക്കായി മറ്റൊരാള്‍ക്കൊപ്പം സമയം ചെലവിടുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് അതിനെ എതിര്‍ത്തുവെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. നടി ശില്‍പ്പ ഷെട്ടിയുമായുള്ള തന്റെ ബന്ധത്തില്‍ വിള്ളലുണ്ടെന്ന് രാജ് കുന്ദ്ര പറഞ്ഞുവെന്ന് ഷെര്‍ലിന്‍ പറയുന്നു.

വളരെ സങ്കീര്‍ണമായ ബന്ധമാണ് അത്, വീട്ടില്‍ വളരെ സമ്മര്‍ദത്തോടെയാണ് താന്‍ ഇരിക്കുന്നതെന്നും രാജ് കുന്ദ്ര തന്നോട് പറഞ്ഞിരുന്നുവെന്നും ഷെര്‍ലിന്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ രാജ് കുന്ദ്രയെ തള്ളിമാറ്റി ഓടി വാഷ് റൂമില്‍ കയറി വാതില്‍ അടച്ചുവെന്നും, താന്‍ ഭയന്നുപോയിരുന്നുവെന്നും ഷെര്‍ലിന്‍ പറഞ്ഞു. നേരത്തെ ഷെര്‍ലിന്‍ ചോപ്ര ഏപ്രില്‍ മാസത്തില്‍ രാജ് കുന്ദ്രയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.

നേരത്തെ രാജ് കുന്ദ്രയുമായി ബന്ധമുള്ള ആംസ്പ്രൈം എന്ന കമ്പനിയെ കുറിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്ലിന് വിവരങ്ങള്‍ നല്‍കിയത് ഷെര്‍ലിന്‍ ചോപ്രയാണ്. കേസില്‍ ഇതുവരെ പതിനൊന്ന് പേരാണ് അറസ്റ്റിലായത്. നേരത്തെ ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയ്ക്കെതിരെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ തട്ടിക്കയറിയിരുന്നു. അവസരങ്ങള്‍ ഒരുപാട് ഈ കേസ് കാരണം നഷ്ടപ്പെട്ടുവെന്നും, നേരത്തെ പറഞ്ഞ് ഉറപ്പിച്ച പല പരിപാടികളില്‍ നിന്നും ഒഴിവാക്കിയെന്നും, ബിസിനസില്‍ തകര്‍ച്ച നേരിടുകയും ധനനഷ്ടം ഉണ്ടാവുകയും ചെയ്തുവെന്ന് ശില്‍പ്പ ഷെട്ടി പറഞ്ഞിരുന്നു.

അതേസമയം കേസില്‍ ശില്‍പ്പ ഷെട്ടിയെ കുറ്റവിമുക്തമാക്കിയിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ നടിയെ കേസുമായോ രാജ് കുന്ദ്രയ.ുടചെ സാമ്പത്തിക ഇടപാടുകളുമായോ ബന്ധിപ്പിക്കാനാവുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. അതേസമയം യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോക്കെതിരെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് നടി. ഈ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications