നെറ്റ്ഫ്‌ളിക്‌സിലെ അതേ കണ്ടന്റെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍, ഇറോട്ടിക പോണല്ലെന്ന് നടി
മുംബൈ: രാജ് കുന്ദ്രയുടെ പോണ്‍ വീഡിയോ കേസ് നിര്‍ണായക വഴിത്തിരുവിലേക്ക്. തനിക്ക് ഹോട്ട് ഷോട്‌സിന്റെ കണ്ടന്റിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നുവെന്നാണ് ശില്‍പ ഷെട്ടി പോലീസിനെ അറിയിച്ചത്. അതേസമയം രാജ് കുന്ദ്രയുടെ സഹോദരി ഭര്‍ത്താവ് പ്രദീപ് ബക്ഷിയിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്. ബക്ഷിയാണ് ആപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്ന് ശില്‍പ്പ ഷെട്ടി പറഞ്ഞു. എന്നാല്‍ ഇറോട്ടികയും പോണോഗ്രഫിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും, രാജ് കുന്ദ്ര പോണോഗ്രാഫിയുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും ശില്‍പ ഷെട്ടി പോലീസിനെ അറിയിച്ചു.

രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. പോണ്‍ ഫിലിമുകള്‍ വിറ്റതിലൂടെ ലഭിച്ചത പണം ഓണ്‍ലൈന്‍ ബെറ്റിംഗിനായി കുന്ദ്ര ചെലവിട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഏഴര കോടി രൂപയാണ് പിടിച്ചെടുത്തത്. അതേസമയം രാജ് കുന്ദ്രയില്‍ നിന്ന് പിടിച്ചെടുത്ത കണ്ടന്റുകള്‍ പോണോഗ്രാഫിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആബദ് പോണ്ട പറഞ്ഞു. ഇപ്പോഴുള്ളത് ജാമ്യം കിട്ടാത്ത വകുപ്പാണ്. എന്നാല്‍ ഇതേ കണ്ടന്റ് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കുന്നതാണെന്നും ആബദ് പോണ്ട പറഞ്ഞു.
അതേസമയം നേരത്തെ ശില്‍പ്പ ഷെട്ടി രാജ് കുന്ദ്ര പറഞ്ഞ പല കാര്യങ്ങളെയും ചോദ്യം ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് രാജ് കുന്ദ്രയുടെ നിലപാട്. പ്രദീപ് ബക്ഷിയുടെ പേരാണ് അദ്ദേഹവും ഉന്നയിച്ചത്. രാജ് കുന്ദ്രയാണ് ആപ്പിന്റെ ഫിനാന്‍സ് കാര്യങ്ങളെല്ലാം നോക്കിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. പോണ്‍ ഫിലിമുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നത് കുന്ദ്രയാണെന്നും പോലീസ് പറഞ്ഞിരുന്നു.
Recommended Video
നേരത്തെ അറസ്റ്റിനെ ചോദ്യം ചെയ്ത് രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ ചോദ്യം ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്താനെന്നും പറഞ്ഞ് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്‌തെന്നാണ് കുന്ദ്രയുടെ വാദം. എന്നാല്‍ കേസില്‍ നിര്‍ണായക പങ്ക് രാജ് കുന്ദ്രയ്ക്കുണ്ടെന്ന് പോലീസ് പറയുന്നു. തെളിവുകളും അദ്ദേഹത്തിന് എതിരാണെന്ന് പോലീസ് കോടതിയെ അറിയിച്ചു.












Click it and Unblock the Notifications