സിദ്ധുവിന് കുരുക്ക് മുറുകുന്നു.. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യം
മുന്‍ ക്രിക്കറ്ററും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ്ങ് സിദ്ധുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ട് ശിരോമണി അകാലി ദള്‍. പാക്കിസ്ഥാനെ മഹത്വവത്കരിക്കാന്‍ സിദ്ധു ശ്രമിച്ചെന്നാരോപിച്ചാണ് അകാലി ദള്‍ സിദ്ധുവിനെതിരെ രംഗത്തെത്തിയത്.

സിദ്ധുവിനെ പുറത്താക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. അല്ലേങ്കില്‍ പാക്കിസ്ഥാനെ പുകഴ്ത്തിയ സിദ്ധുവിന്‍റെ പരാമര്‍ശം സിദ്ധുവിന്‍റെ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് കണക്കാക്കേണ്ടി വരും. രാജ്യത്തേയും ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനീകരേയും രാഹുല്‍ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സിദ്ധുവിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണം- ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ്ങ് മജീദിയ പറഞ്ഞു.
പുല്‍വാമ ഭീകരാക്രണത്തെ കുറിച്ച് സിദ്ധു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആക്രമണത്തില്‍ അപലപിച്ച സിദ്ധു ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ മറുപടി നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു കൂട്ടം തീവ്രവാദികളുടെ പേരില്‍ ഒരു രാജ്യത്തെ മൊത്തമായി തള്ളി പറയുന്നത് ശരിയാണോയെന്നും സിദ്ധു ചോദിച്ചു. ഇതാണ് പ്രതിഷേധത്തിന് വഴി വെച്ചത്.
ഇതോടെ സിദ്ധു പാക്കിസ്ഥാനെ പിന്തുണയ്ച്ചെന്ന് ആരോപിച്ച് ട്വിറ്ററില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ സിദ്ധുവിനെ സിദ്ധുവിനെ കപില്‍ ശര്‍മ്മ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. നേരത്തേ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവജ്യോത് സിങ്ങ് സിദ്ധു പങ്കെടുത്തിരുന്നു.












Click it and Unblock the Notifications