2024ല്‍ രാഹുല്‍.... ആദ്യ നീക്കം നിര്‍ദേശിച്ച് ശിവസേന, യുപിഎ സജ്ജമാക്കാന്‍ കോണ്‍ഗ്രസ്?
ദില്ലി: ശരത് പവാറിന്റെ യോഗത്തോടെ പ്രതിപക്ഷത്തിന് മുഖ്യ പാര്‍ട്ടിയില്ലാതെ മൂന്നാം സഖ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന സൂചനയുമായി ശിവസേന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 2024ല്‍ പ്രതിപക്ഷ സഖ്യത്തെ ഒരുക്കാനുള്ള നീക്കം മഹാരാഷ്ട്രയില്‍ നിന്ന് തന്നെ ഒരുങ്ങുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ശിവസേന ആദ്യ നിര്‍ദേശവും രാഹുലിന് നല്കി കഴിഞ്ഞു.

പവാറിന്റെ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വിചാരിച്ച ഫലം കാണാന്‍ സാധിച്ചില്ലെന്ന നിരാശ പ്രതിപക്ഷ പാര്‍ട്ടികളിലുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകളാണ് ഇനി മുന്നിലുള്ളത്. കോണ്‍ഗ്രസിന് മാത്രമേ ഒരു വ്യക്തിപ്രഭാവമുള്ള അഖിലേന്ത്യാ മുഖമുള്ളൂ എന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. ശരത് പവാര്‍ സഖ്യത്തിനായുള്ള ശ്രമം ശക്തമാക്കും. കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാനുള്ള ശ്രമത്തിന് പവാര്‍ ചുക്കാന്‍ പിടിച്ചേക്കും.

രാഹുല്‍ ഗാന്ധി ശരത് പവാറുമായി ചേരണമെന്ന് ശിവസേന ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്നയിലെ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇവര്‍ ഒന്നിച്ച് നിന്ന് പ്രതിപക്ഷത്തെ ഒന്നിപ്പിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. പവാറിന് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ അറിയാം. പക്ഷേ അതിനൊരു നേതാവ് വേണം. കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ കോണ്‍ഗ്രസ് അധ്യക്ഷനെ ഇല്ലാതെ ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ്

272 സീറ്റ് ലോക്സഭയില്‍ നേടുക എന്നത് രാഹുല്‍ മുന്നില്‍ നില്‍ക്കാതെ അസാധ്യമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പവാറിനെ അറിയിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് തേജസ്വി യാദവും സ്റ്റാലിനും സഖ്യത്തിനൊപ്പം നില്‍ക്കാത്ത സാഹചര്യത്തില്‍. 2019ലെ കണക്കെടുത്താല്‍ തന്നെ രണ്ടിലൊരു പാര്‍ട്ടികള്‍ എപ്പോഴും സഖ്യത്തെ നയിക്കേണ്ടത് അത്യാവശ്യമാണ്. ബിജെപിക്ക് 38 ശതമാനം വോട്ടാണ് 2019ല്‍ ലഭിച്ചത്. കോണ്‍ഗ്രസിന് 20 ശതമാനവും. പ്രാദേശിക കക്ഷികള്‍ ഇതിനോട് ചേരുമ്പോള്‍ ഉറപ്പായും അത് വലിയൊരു സഖ്യമായി മാറും.

മോദി നേതൃത്വം നല്കിയാലും വന്‍ ഭൂരിപക്ഷത്തില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന് രണ്ടിടത്ത് അടുത്തിടെ തെളിഞ്ഞതാണ്. ദില്ലിയിലും ബംഗാളിലുമായിരുന്നു അത്. രണ്ടിടത്തും ദയനീയമായിട്ടാണ് ബിജെപി പരാജയപ്പെട്ടത്. ഈ മോഡലാണ് കോണ്‍ഗ്രസ് കടമെടുക്കാന്‍ പോകുന്നത്. ദില്ലിയില്‍ കെജ്രിവാള് വികസന മോഡലാണ് ഉയര്‍ത്തിയത്. ഇതുപോലെ ഛത്തീസ്ഗഡ് മോഡല്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഉയര്‍ത്തും. ന്യായ് ഛത്തീസ്ഗഡില്‍ കര്‍ഷകരില്‍ അടക്കം വന്‍ വിജയമായിരുന്നു.

അടുത്ത തന്ത്രം മമതയുടെ പ്രാദേശികവാദമാണ്. വളരെ സൂക്ഷ്മതയോടെ ഗ്രൗണ്ട് പൊളിറ്റിക്സിലൂടെ മാത്രമേ ഇത് വിജയിക്കൂ. അതിന് ഏറ്റവും ബെസ്റ്റായിട്ടുള്ള നേതാക്കള്‍ നിലവില്‍ കോണ്‍ഗ്രസില്‍ കുറവാണ്. കമല്‍നാഥിനും ഭൂപേഷ് ബാഗലിനും തന്നെയായിരിക്കും ഇതിന്റെ ചുമതല. എംകെ സ്റ്റാലിന് തമിഴ്നാട്ടില്‍ തമിഴ് അനുകൂല-ഹിന്ദി വിരുദ്ധ തരംഗം ഉണ്ടാക്കിയിരുന്നു. സ്റ്റാലിന്റെ സഹായവും കോണ്‍ഗ്രസ് ഈയൊരു നീക്കത്തില്‍ തേടും.

യുപിഎ മോഡല്‍ സഖ്യം വീണ്ടും ശക്തമാക്കണമെന്ന് ശിവസേന നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ പ്രതിപക്ഷമുണ്ടായാല്‍ അത് സാധ്യമാകുമെന്ന് ഇവര്‍ക്ക് അറിയാം. 2004ല്‍ കോണ്‍ഗ്രസ് ജയിച്ചത് ഈ സഖ്യവും ഒപ്പം ഫോര്‍മുലകളും കൃത്യമായി ഫലിച്ചതാണ്. അന്നും വാജ്പേയ് പോലൊരു ശക്തനായ നേതാവ് ബിജെപിക്കുണ്ടായിരുന്നു. പവാറിന്റെ യോഗം പരാജയപ്പെട്ടെന്ന് ശിവസേന തന്നെ പറയുന്നു. അതേസമയം പവാറിന് വിചാരിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതിന് കാരണം കോണ്‍ഗ്രസിന്റെ പങ്കാളിത്തമില്ലാത്തതാണെന്ന് മമത അടക്കമുള്ളവര്‍ വിശ്വസിക്കുന്നുണ്ട്.
Recommended Video

രാഹുല്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാനാണ് സാധ്യത. ഗുലാം നബി ആസാദും കമല്‍നാഥും അടക്കമുള്ളവര്‍ സഖ്യത്തെ കുറിച്ച് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ അംഗീകരിക്കാന്‍ തയ്യാറുള്ളവരെ ഒപ്പം കൂട്ടാനാണ് നീക്കം. എന്നാല്‍ നിലവില്‍ ഇത് പ്രാഥമിക ഘട്ടത്തിലാണ്. മോദിക്കെതിരെ എന്ത് ചെയ്യാന്‍ പറ്റുമെന്ന ബദല്‍ രേഖ ആദ്യം തയ്യാറാക്കാനാണ് നിര്‍ദേശം. ബിജെപിക്ക് ബദലായി പ്രതിപക്ഷത്തിന് എന്ത് പറയാനുണ്ട് എന്നതിന് ന്യായ് പദ്ധതി പോലെ ഒരു ബൃഹത്തായ പ്ലാന്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതിന് കോണ്‍ഗ്രസ് ഗ്രൂപ്പിസം മറന്ന് ഒറ്റക്കെട്ടാവണമെന്ന സൂചനയും രാഹുല്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications