കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മകള്‍ ചെയ്തത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം'വിജയദശമി ആഘോഷത്തില്‍ തുറന്ന് പറഞ്ഞ് ശിവ് നഡര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കാന്‍ സര്‍ക്കാരിന് മാത്രം കഴിയില്ലെന്ന് എച്ച്‌സിഎല്‍ സ്ഥാപക ചെയര്‍മാന്‍ ശിവ് നടാര്‍. അതിന് എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ശിവ് നഡാറിന്റെ ആഹ്വാനം. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ രേഷിംബാഗ് മൈതാനത്ത് ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആള്‍ക്കൂട്ട കൊലപാതകം: മോഹന്‍ ഭാഗവതിന് ശശി തരൂരിന്റെ മറുപടി, ഭാഷ ഏതായാലും കുറ്റകൃത്യം തന്നെ...ആള്‍ക്കൂട്ട കൊലപാതകം: മോഹന്‍ ഭാഗവതിന് ശശി തരൂരിന്റെ മറുപടി, ഭാഷ ഏതായാലും കുറ്റകൃത്യം തന്നെ...

രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സ്വകാര്യമേഖലയും പൗരന്മാരും എന്‍ജിഒകളും മുന്നോട്ട് വരണമെന്ന് നഡാര്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിനു മാത്രം രാജ്യത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. അതിനാല്‍ എല്ലാ പങ്കാളികളില്‍ നിന്നും തുല്യ പങ്കാളിത്തം ആവശ്യമാണ്. സംഘത്തിന്റെ വാര്‍ഷിക ദസറ പരിപാടിയില്‍ ഈ വര്‍ഷത്തെ മുഖ്യാതിഥിയാരുന്നു അദ്ദേഹം.

mohan-bhagwat2-

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള യുപിയിലെ 46 ശതമാനം കുട്ടികളിലും പോഷകാഹാരക്കുറവ് മൂലം വളര്‍ച്ചക്കുറവുണ്ടെന്ന് തന്റെ സംരംഭമായ ശിക്ഷ കണ്ടെത്തിയതായി നാഡര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കുട്ടികളില്‍ തലച്ചോറിന്റെ വളര്‍ച്ചക്കുറവിന് കാരണമാകുന്നു. ഇതുവഴി കുട്ടികളുടെ മാനസിക ശേഷിയും പഠന ശേഷിയും കുറയുകയും ചെയ്യും. തന്റെ മകളും ഈ പദ്ധതിയില്‍ (ശിക്ഷ) പങ്കാളിയാണെന്നും നാഡര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി യുപിയിലെ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ സ്‌കൂള്‍ കുട്ടികളെ കോഴിയിറച്ചി കഴിക്കാന്‍ തന്റെ മകള്‍ നിര്‍ബന്ധിച്ചതായും അദ്ദേഹം പറഞ്ഞു. കാരണം അവിടങ്ങളിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് അവള്‍ ചെയ്തത്. പ്രോട്ടീന്‍ ലഭിക്കുന്നതിനായി കോഴിയിറച്ചി കഴിക്കാന്‍ അവള്‍ സ്‌കൂളുകളിലെ കുട്ടികളെ നിര്‍ബന്ധിച്ചു.

എനിക്കറിയാം നിങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെടാത്ത കാര്യമാണ് അവള്‍ ചെയ്തതെന്ന്. പക്ഷേ ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ കുട്ടികള്‍ പൊതുവെ പൊക്കമില്ലാത്തവരാണ്. അവര്‍ക്ക് മെച്ചപ്പെട്ട പോഷകാഹാരവും ആവശ്യമാണ്. ഈ പ്രദേശങ്ങളിലെ ആളുകളുടെ ആഹാരം റൊട്ടിയാണ് അതുകൊണ്ടുതന്നെ അവര്‍ അരിയാഹാരം കഴിക്കുന്നില്ല. എന്നാല്‍ അത് തീയില്‍ ചുട്ടെടുക്കുമ്പോള്‍ മാത്രമേ ശുദ്ധമായി കഴിക്കാനാകുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

ഉത്തര്‍പ്രദേശില്‍ അഞ്ച് അംഗങ്ങളുള്ള ഒരു കാര്‍ഷിക കുടുംബത്തിലെ ശരാശരി വരുമാനം പ്രതിമാസം 6,400 രൂപ മാത്രമാണ്. അതായത് പ്രതിമാസം ഒരു വ്യക്തിയുടെ ചെലവ് 1,300 രൂപയില്‍ കുറവ്. ഗ്രാമീണ ഇന്ത്യയില്‍ കാര്‍ഷിക മേഖലയ്ക്കപ്പുറത്ത് ഉപജീവനത്തിനുള്ള അവസരങ്ങളും വളരെ കുറവാണെ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സംഘത്തിന്റെ വാര്‍ഷിക പരിപാടിയില്‍ 'ശാസ്ത്ര പൂജ' നടത്തി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജനറല്‍ വി കെ സിംഗ് (റിട്ട.), മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും പങ്കെടുത്തു. രത്തന്‍ ടാറ്റയും രാഹുല്‍ ബജാജും അസിം പ്രേംജിയും നേരത്തെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയിരുന്നു.

English summary
Shiva Nadar's speech in Vijayadashami celebration in Nagpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X