വാരണാസി മോദിയുടെ കോട്ട, ശിവ്പൂരില്‍ താരം പ്രധാനമന്ത്രിയല്ല, രാജ്ബര്‍ വോട്ടുകള്‍ക്കായി കടുത്ത പോര്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ടയാണ് വാരണാസി. പക്ഷേ വാരണാസിയിലെ സുപ്രധാന മണ്ഡലമായ ശിവ്പൂരില്‍ പോരാട്ടം പക്ഷേ പ്രധാനമന്ത്രിയുടെ പേരില്‍ അല്ല. ഇവിടെ ആരാണ് വലിയ രാജ്ബര്‍ നേതാവ് എന്നറിയാനുള്ള മത്സരമാണ് നടക്കുന്നത്. മാര്‍ച്ച് ഏഴിനാണ് ശിവ്പൂരില്‍ തിരഞ്ഞെടുപ്പ്. അനില്‍ രാജ്ബറും, അരവിന്ദ് രാജ്ബറും തമ്മിലാണ് മത്സരം. അരവിന്ദ് എസ്ബിഎസ്പി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ബറിന്റെ മകനാണ്. ഈ പോരാട്ടം വ്യക്തിപരമായി മാറിയിരിക്കുകയാണ്. ഓംപ്രകാശ് രാജ്ബറിനെ അസ്ലം രാജ്ബറെന്നാണ് വിളിക്കേണ്ടതെന്ന് അനില്‍ രാജ്ബര്‍ പറയുന്നു. സമാജ് വാദി പാര്‍ട്ടിയുമായി ഓംപ്രകാശിന്റെ സഖ്യം സമുദായത്തെ വഞ്ചിക്കലാണെന്നും അദ്ദേഹം പറയുന്നു. അനില്‍ രാജ്ബര്‍ യോഗി സര്‍ക്കാരില്‍ മന്ത്രിയാണ്.

അനില്‍ രാജ്ബര്‍ പിന്നോക്ക ക്ഷേമ മന്ത്രിയായത് കൊണ്ട് പ്രചാരണത്തിനായി ആ നേട്ടങ്ങളാണ് ഉപയോഗിക്കുന്നത്. ഓംപ്രകാശ് രാജ്ബര്‍ എന്‍ഡിഎ വിട്ടതോടെ ശുക്രനുദിച്ച നേതാവാണ് അദ്ദേഹം. അനില്‍ ശിവപൂരിലെ എംഎല്‍എയാണ്. പക്ഷേ എസ്ബിഎസ്പിയായി സഖ്യമുള്ളത് കൊണ്ടാണ് ഈ സീറ്റ് അനിലിന് നേടാന്‍ സാധിച്ചതെന്ന് മണ്ഡലത്തിലെ പലരും പറയുന്നുണ്ട്. ഓംപ്രകാശ് രാജ്ബര്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ മകന് വേണ്ടി അദ്ദേഹം മാറികൊടുക്കുകയായിരുന്നു. മാര്‍ച്ച് പത്തിന് അറിയാം യഥാര്‍ത്ഥ രാജ്ബര്‍ നേതാവ് ആരാണെന്ന്, അനില്‍ രാജ്ബറിന്റെ വെല്ലുവിളിയാണിത്. ഓംപ്രകാശ് തന്നെ പേടിച്ച് ഓടിപോയതാണ്. മകന്‍ ഇവിടെ ബലിയാടാവുകയാണെന്നും അനില്‍ പറയുന്നു.
വെറുതെ ഇങ്ങനെ ഓരോന്ന് പറഞ്ഞ് നടക്കുന്ന ഒരുവനെ പരാജയപ്പെടുത്താന്‍, ഒരു നേതാവിന്റെ ആവശ്യമില്ല. പാര്‍ട്ടിയിലെ ഒരംഗം ധാരാളമാണെന്നും അരവിന്ദ് രാജ്ബര്‍ പറയുന്നു. ഇവിടെയുള്ള മന്ത്രി ആദ്യം എന്നോട് മത്സരിച്ച് ജയിക്കട്ടെ. അതിന് ശേഷം ഞങ്ങളുടെ നേതാവിനോട് മത്സരിക്കുന്ന കാര്യം തീരുമാനിക്കാമെന്നും അരവിന്ദ് പറഞ്ഞു. ബിജെപി മണ്ഡലത്തില്‍ ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ശിവപൂരിലെ സൈക്കിള്‍ റാലിയില്‍ ബിജെപിയേക്കാള്‍ വലിയ ആള്‍ക്കൂട്ടമാണ് അരവിന്ദിന് ലഭിച്ചത്. അനില്‍ രാജ്ബറിനാണെങ്കില്‍ അധികം ആളില്ലാത്ത റാലികള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. വ്യക്തിപരമായി വലിയ സ്വാധീനം അനിലിന് മണ്ഡലത്തില്‍ ഇല്ല എന്നതാണ് വാസ്തവം.
അനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികവില്‍ മണ്ഡലം പിടിക്കാമെന്നാണ് കരുതുന്നത്. ഓംപ്രകാശ് രാജ്ബര്‍ 20 വര്‍ഷം മുമ്പ് പാര്‍ട്ടിയുണ്ടാക്കിയിട്ടും രാജ്ബര്‍ വിഭാഗത്തിനായി ഒന്നും ചെയ്തില്ലെന്ന് അനില്‍ പറയുന്നു. അനിലിനെ ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് തുരത്തിയോടിക്കുകയാണെന്ന് അരവിന്ദ് പറഞ്ഞു. വാരണാസി മോദിയുടെ കോട്ടയല്ല. ഇത് കാശി നിവാസികളുടെ കോട്ടയാണ്. കള്ളം പറഞ്ഞാണ് പുറത്ത് നിന്നുള്ളവര്‍ ഈ മണ്ഡലം പിടിച്ചത്. ഇത് രാജ്ബറുകള്‍ തമ്മിലുള്ള പോരാട്ടമല്ല. ഇത് ബിജെപിയും ജനങ്ങളും തമ്മിലുള്ള മത്സരം. വാരണാസി ജില്ലയിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും ബിജെപിയെ ജനങ്ങള്‍ തുരത്തിയോടിക്കും. അഖിലേഷ് യാദവ് യുപിയില്‍ മുഖ്യമന്ത്രിയാവുമെന്നും അരവിന്ദ് പറഞ്ഞു.
വാരണാസിയിലെ എട്ട് സീറ്റും നേടുമെന്നാണ് അനില്‍ പറയുന്നത്. കഴിഞ്ഞ എട്ട് കൊല്ലമായി ബിജെപി ജയിക്കുന്നതും അനില്‍ ചൂണ്ടിക്കാണിക്കുന്നു. ശിവ്പൂരില്‍ തെരുവില്‍ അലഞ്ഞ് നടക്കുന്ന പശുക്കള കൊണ്ടുള്ള പ്രശ്‌നം അതിരൂക്ഷമാണ്. യുപിയില്‍ ഇത്തവണ ഏറ്റവും വലിയ വിഷമയാണിത്. പ്രധാനമന്ത്രി ഇതിന് പരിഹാരം കാണുമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ ഈ പ്രശ്‌നം വലുതാക്കാന്‍ നോക്കുകയാണെന്ന് അനില്‍ രാജ്ബര്‍ പറഞ്ഞു. അതേസമയം എസ്പി എസ്ബിഎസ്പിക്ക് 18 സീറ്റ് നല്‍കിയിട്ടുണ്ട്. ഈ മേഖലയിലെ സീറ്റുകളില്‍ രാജ്ബറുകള്‍ അതിശക്തമാണ്. നൂറിലേറെ സീറ്റുകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെനനാണ് പറയുന്നത്. ബിജെപിക്കൊപ്പം നാല് സീറ്റുകളാണ് എസ്ബിഎസ്പി വിജയിച്ചത്.












Click it and Unblock the Notifications