Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്ത് കേസില്‍ മൗനം വെടിഞ്ഞ് ആദിത്യ താക്കറെ; 'വൃത്തികെട്ട രാഷ്ട്രീയ കളി'

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ശിവസേന നേതാവ് ആദിത്യതാക്കറെ. പുറത്ത് വരുന്ന എല്ലാ റിപ്പോര്‍ട്ടുകളേയും തള്ളി കൊണ്ട് ഈ ശ്രമം വൃത്തികെട്ടശ്രമമാണെന്ന് ആദിത്യ താക്കറെ ആരോപിച്ചു. കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നും തനിക്കും കുടുംബത്തിനുമെതിരെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും താക്കറെ പറഞ്ഞു.

സുശാന്തിന്റെ മരണം നിര്‍ഭാഗ്യകരവും അതേസമയം ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം കാര്യങ്ങള്‍ പൊളിറ്റിക്കല്‍ മൈലേജിനായി ഉപയോഗിക്കുന്നവര്‍ക്കെതിരെ താക്കറെ ശക്തമായി രംഗത്തെത്തി. ഒരാളുടെ മരണം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും ആദിത്യ താക്കറെ പറഞ്ഞു.

aditya

Recommended Video

cmsvideo
    Sushant Singh Rajput was under treatment for bipolar disorder | Oneindia Malayalam

    ആദിത്യതാക്കറെ സുശാന്തിന്റെ ഫ്‌ളാറ്റിലേക്കെത്തിയെന്നതരത്തിലായിരുന്നു പ്രചരണം. കങ്കണ റാവത്തും ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ആദ്യമായാണ് ആദിത്യ താക്കറെ പ്രതികരിച്ചത്.

    കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ബീഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറുന്ന വിവരം സുപ്രീംകോടതിയെ അറിയിച്ചത്.

    കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. നേരത്തെ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാക്ക് കത്ത് അയച്ചിരുന്നുഎന്നാല്‍ ഇതിന് മുമ്പ് റിയക്കെതിരേയും സിശാന്തിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.

    അതേസമയം ബീഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യത്തിനെതിരെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാല് അഘാഡി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന കുറ്റകൃത്യം എങ്ങനെയാണ് ബീഹാര്‍ സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതെന്നായിരുന്നു എന്‍സിപി വക്താവ് നവാബ് മാലിക് ഉയര്‍ത്തിയ ചോദ്യം. ഭരണപരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബീഹാര്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമമാണിതെന്നായിരുന്നു ഉയരുന്ന പ്രധാന ആരോപണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+