ഭാര്യയെ വിൽക്കാൻ മജിസ്ട്രേറ്റിന്റെ ഓർഡർ; എല്ലാം പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരതത്തിനു വേണ്ടി!

  • By: Akshay
Subscribe to Oneindia Malayalam

പാട്ന: പാവപ്പെട്ട ഗ്രാമീണറോട് ഭാര്യയെ വിൽക്കാൻ ആഹ്വാനം ചെയ്ത് ബീഹാറിലെ ജില്ലാ മജിസ്ട്രേറ്റ്. കക്കൂസ് നിർമ്മിക്കാൻ പണമില്ലെങ്കിൽ നിങ്ങളുടെ ഭാര്യയെ വിൽക്കു എന്നാണ് മജിസ്ട്രേറ്റ് പറഞ്ഞത്. ഔറംഗാബാദ് ഗ്രാമത്തിലെ ഗ്രാമീണര്‍ക്കിടയില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു കന്‍വാല്‍ തനൂജ് ഇക്കാര്യം പറഞ്ഞത്.

'നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങളുടെ സ്ത്രീകളുടെ അഭിമാനം കാക്കൂ. നിങ്ങള്‍ എത്ര ദരിദ്രരാണ്? 12,000രൂപയേക്കാള്‍ താഴെയാണ് നിങ്ങളുടെ ഭാര്യയ്ക്ക് നല്‍കിയ വിലയെങ്കില്‍ നിങ്ങള്‍ കൈ ഉയര്‍ത്തൂ. ആദ്യം ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ കൈ ഉയര്‍ത്തരുത്. എന്റെ ഭാര്യയുടെ അഭിമാനം എടുത്തോളൂ, എനിക്ക് 12,000രൂപ തന്നാല്‍ മതിയെന്ന് പറയുന്ന ആരെങ്കിലുമുണ്ടോ? അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ?' എന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു.

പോയി ഭാര്യയെ വിൽക്കൂ...

പോയി ഭാര്യയെ വിൽക്കൂ...

‘സര്‍ എന്റെ കയ്യില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കാനുള്ള പണമില്ല' എന്ന് ഗ്രാമവാസികളിലൊരാള്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ ഇതാണെങ്കില്‍ പോയി ഭാര്യയെ വില്‍ക്കൂ. പലയാളുകളും അഡ്വാന്‍സായി പണം ആവശ്യപ്പെടും. അഡ്വാന്‍സായി നല്‍കിയാല്‍ അത് അനാവശ്യ കാര്യങ്ങള്‍ക്ക് ചിലവഴിക്കുകയും ചെയ്യും.' എന്ന് അദ്ദേഹം പറഞ്ഞു.

സ്വച്ഛ് ഭാരത് ക്യാംപെയിൻ

സ്വച്ഛ് ഭാരത് ക്യാംപെയിൻ

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് ക്യാംപെയിന്റെ പ്രമോഷനുവേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് ബീഹാറിലെ ഔറംഗാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാല്‍ തനൂജ് ഇങ്ങനെ പറഞ്ഞത്.

'ഹര്‍ ഘര്‍ നല്‍കാ ജല്‍'

'ഹര്‍ ഘര്‍ നല്‍കാ ജല്‍'

2016 സെപ്റ്റംബറില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹര്‍ ഘര്‍ നല്‍കാ ജല്‍, ശൗചാലയ് നിര്‍മാണം എന്നീ പദ്ധതികള്‍ കൊണ്ടുവന്നിരുന്നു.

ശൗചാലയം നിർമ്മിക്കാൻ 12000 രൂപ

ശൗചാലയം നിർമ്മിക്കാൻ 12000 രൂപ

ശൗചാലയ് നിര്‍മാണ്‍ പദ്ധതിക്കു കീഴില്‍ ഒരോ ഗുണഭോക്താവിനും 12,000രൂപ സംസ്ഥാന സര്‍ക്കാര്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കാനായി നല്‍കും. ഈ പദ്ധതിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു കന്‍വാല്‍ തനൂജ്.

പ്രസംഗം വിവാദമായി

പ്രസംഗം വിവാദമായി

ബീഹാറിൽ പൊതു സ്ഥലത്തെ മല മൂത്ര വിസര്‍ജ്ജനത്തിന് അറുതി വരുത്താനുള്ള ബോധവത്കരണത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ മജിസ്ട്രേറ്റിന്റെ പ്രസംഗം വൻ വിവാദമായിരിക്കുകയാണ്.

ഭാര്യയുടെ മുല്യം

ഭാര്യയുടെ മുല്യം

കക്കൂസുകള്‍ പണിയാന്‍ ബിഹാര്‍ സര്‍ക്കാര്‍ 12,000 രൂപ നല്‍കുന്നുണ്ട്. 12000ത്തില്‍ താഴെയാണ് സ്വന്തം ഭാര്യമാരുടെ മൂല്യം എന്ന് കരുതുന്നതവരോട് കൈ പൊക്കാനാണ് ആദ്യം ഇദ്ദേഹം സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടത്.

ശൗചാലയത്തിന്റെ ആവശ്യകത

ഭാര്യയ്ക്ക് 12000 രൂപ പോലും വില കല്‍പിക്കാത്ത ഒരു പാവപ്പെട്ടവനും ഇക്കൂട്ടത്തിലുണ്ടാവില്ല എന്ന് പറഞ്ഞാണ് ശൗചാലയങ്ങള്‍ പണിയുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചത്.

English summary
The effort to promote Swachh Bharat Abhiyan by Bihar’s Aurangabad District Magistrate Kanwal Tanuj turned controversial when the official said that those who cannot build a toilet at home, should do something that is shocking.
Please Wait while comments are loading...