കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍, സാക്ഷികള്‍ക്ക് വധഭീഷണി,വീണ്ടും മൊഴി രേഖപ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിച്ച് സാക്ഷികള്‍

  • By Desk
Google Oneindia Malayalam News

മുംബൈ: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സാക്ഷി പറയുന്നതിന് 20 ദിവസം പീഡനം അനുഭവിച്ചിരുന്നതായി കേസിലെ പ്രധാന സാക്ഷി. 20 ദിവസത്തെ പീഡനം ഐപിഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരുപറയുന്നതിന് ഭയപ്പെടുത്തി എന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്നു. അതിനാല്‍ കേസില്‍ സാക്ഷിയായി വിസ്തരിക്കണമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

<strong><br> ആചാര ലംഘനം നടത്തിയ വത്സന്‍ തില്ലങ്കേരി പരിഹാര ക്രിയ നടത്തിയോ? ദേവസ്വം ബോര്‍ഡ് പറയുന്നു</strong>
ആചാര ലംഘനം നടത്തിയ വത്സന്‍ തില്ലങ്കേരി പരിഹാര ക്രിയ നടത്തിയോ? ദേവസ്വം ബോര്‍ഡ് പറയുന്നു

ഷൊറാബുദ്ദീന്‍ ഷെയ്ഖിന്‍റെയും തുളസീറാം പ്രജാപതിയുടെയും സഹായിയായിരുന്ന അസം ഖാന്‍ ആണ് സിബിഐ സ്പെഷല്‍ കോര്‍ട്ടില്‍ സാക്ഷി വിസ്താരത്തിന് വീണ്ടും അപേക്ഷ നല്കിയത്.തന്നെ സാക്ഷിയായി പരിഗണിച്ച് വീണ്ടും വിസ്തരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.തന്‍റെ സക്ഷിമൊഴിയില്ലാതെ കേസില്‍ തെളിവ് പൂര്‍ത്തിയാകില്ലെന്ന് അസം ഖാന്‍ പറയുന്നു.കേസില്‍ സാക്ഷി പറയുന്നതിനാല്‍ തനിക്ക് സുരക്ഷ ഒരുക്കണമെന്നും അസം ഖാന്‍ ആവശ്യപ്പെട്ടു.ഡിസംബര്‍ 21ന് കേസില്‍ വിധി പറയാനിരിക്കെയാണ് ഇത്തരം അപേക്ഷയുമായി അസം ഖാന്‍ എത്തിയത്.

sohrabuddin-sheikh-case-judge-a

കേസില്‍ അന്വേഷണം നടക്കവെ ഖാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ പേരുമാത്രമാണ് അന്ന് പറഞ്ഞത്.കനത്ത സമ്മര്‍ദവും ഭീഷണിയും മൂലം മറ്റ് പേരുകള്‍ പറയാന്‍ സാധിച്ചില്ല.കുറ്റാരോപിതനായ രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഹ്മാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്.2015ല്‍ കേസില്‍ നിന്ന് ഒഴിവാക്കിയ അഭയ് ചുദസ്മയുടെ നിര്‍ദ്ദേശപ്രകാരമാണിതെല്ലാം എന്നും സെപ്റ്റംബര്‍27ന് മുമ്പ് അമിത് ഷായെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് മുന്നെയാണ് ഈ നാടകങ്ങള്‍ എല്ലാം അരങ്ങേറിയതെന്ന് ഖാന്‍ പറയുന്നു.കുറ്റാരോപിതനായ ഷാ 2010ല്‍ കേസില്‍ ജാമ്യം ലഭിക്കുകയും 2014ല്‍ കേസില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരുന്നു.

നിരവധി സാക്ഷികളെ കേസില്‍ നിന്ന് ഒഴിവാക്കിയെന്നും 500 സാക്ഷികളെ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയെന്നും അതില്‍ 210 പേരെ മാത്രമാണ് സിബിഐ വിസ്തരിച്ചതെന്നും ഇതില്‍ 92 പേര്‍ മൊഴിമാറ്റിയെന്നും പറയുന്നു. മൂന്നുപേരുടെ പേരാണ് അസം ഖാന്‍ പറഞ്ഞിരിക്കുന്നത്,ഇതില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രജനീഷ് റായ് ഉള്‍പ്പെടുന്നു. കേസില്‍ മറ്റൊരു സാക്ഷിയായ മഹേന്ദ്ര സാല സമാനമായ അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നാളെ വിധി പറയാനിരിക്കെ കോടതി ഇന്ന് ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കും.ഖാന്‍ പ്രതിഭാഗത്തിന് അനുകൂലമായി സാക്ഷി പറഞ്ഞില്ലെങ്കില്‍ ഷൊറാബുദ്ദീന്‍റെയും തുളസീറാമിന്‍റെയും ഗതിയാണ് അസം ഖാനും ഉണ്ടാകുകയെന്നാണ് ഭീഷണിയെന്ന് ഖാന്‍റെ ഭാര്യ പറയു്ന്നു.കുറച്ച് മാസങ്ങളായി സാക്ഷികളുടെ കുടുംബം നിരവധി ഭീഷണികളാണ് നേരിടുന്നതെന്ന് പറയുന്നു.

English summary
Shorabuddin Shake fake encounter; witness seeking reexamine in the case, because he was threaten to name the officers in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X