Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദീഖ് കാപ്പന്‍ അഭിഭാഷകനുമായി സംസാരിച്ചു; 49 ദിവസത്തിന് ശേഷം, യുപി ജയിലില്‍ ഇങ്ങനെ...

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഒടുവില്‍ അഭിഭാഷകനുമായി സംസാരിച്ചു. അറസ്റ്റ് നടന്ന് 49 ദിവസത്തിന് ശേഷമാണ് അഭിഭാഷകനുമായി സംസാരിക്കാന്‍ അധികൃതര്‍ കാപ്പനെ അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് മഥുരയില്‍ വച്ച് കാപ്പന്‍ അറസ്റ്റിലായത്. ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയായിരുന്നു അറസ്റ്റ്. കാപ്പനെ കൂടാതെ മറ്റു മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ യുപിയില്‍ സംഘര്‍ഷമുണ്ടാക്കാനാണ് എത്തിയത് എന്നാണ് യുപി പോലീസും സര്‍ക്കാരും ആരോപിക്കുന്നത്.

S

കാപ്പനുമായി സംസാരിക്കാന്‍ അഭിഭാഷകന് അവസരം ഒരുക്കണമെന്ന് ജേണലിസ്റ്റ് യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കാപ്പന് അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. കാപ്പന്‍ ഫോണില്‍ വിളിച്ചുവെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യുസ് പറഞ്ഞു. കാപ്പനുമായി സംസാരിക്കാന്‍ ആഴ്ചകളായി ഇദ്ദേഹം ശ്രമിച്ചുവരികയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് കാപ്പന്‍ വിളിച്ചത്. അഞ്ച് മിനുട്ട് സംസാരിച്ചു. അദ്ദേഹത്തിന് കുഴപ്പമില്ലെന്നും മരുന്നും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നും കാപ്പന്‍ പറഞ്ഞു എന്ന് മാത്യുസ് അറിയിച്ചു. കെയുഡബ്ല്യുജെ അഭിഭാഷകനാണ് വില്‍സ് മാത്യുസ്.

കേസില്‍ കഴിഞ്ഞദിവസം സുപ്രീംകോടതി യുപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരും നോട്ടീസ് അയച്ചിരുന്നു. കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദീകരണം തേടിയാണ് നോട്ടീസ്. കേസ് അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റുമെന്ന് സൂചന നല്‍കിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയാണ് ചെയ്തത്.

ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. ദില്ലി ജേണലിസ്റ്റ് യൂണിയന്റെ ഭാരവാഹിയും ആയിരുന്നു. മറ്റു മൂന്ന് പേര്‍ക്കൊപ്പമാണ് കാപ്പനെ മഥുരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് യുഎപിഎ നിയമ പ്രകാരമാണ് കാപ്പനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരാണ് എന്ന് യുപി പോലീസ് പറയുന്നു. അതിഖുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആലം എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവര്‍ മഥുര കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കാപ്പന്‍ ഇതുവരെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. കാപ്പന് വേണ്ടി ജേണലിസ്റ്റ് യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കഴിഞ്ഞദിവസം പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+