കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ കിട്ടിയത് ഉഗ്രൻ പണി; പളനിസ്വാമിയെ പാർട്ടി ചുമതലകളിൽ നിന്നു നീക്കി

സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നാണ് എടപ്പാടിയെ നീക്കിയത്.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ ആശങ്കകൾ ഒഴിയുന്നില്ല ,പളനി സ്വാമി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ശശികല- ദിനകരൻ വിഭാഗം. ഇപിഎസിനു പുതിയ പണി കൊടുത്തിരിക്കുകയാണ് ടിടിവി. പളനി സ്വാമിയെ പാർട്ടി ചുമതലകളിൽ നിന്നും ദിനകരൻ നീക്കി. സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നാണ് എടപ്പാടിയെ നീക്കിയത്.പാര്‍ട്ടി ഭാരവാഹികളായി തന്‍റെ വിശ്വസ്ഥരെ നിയമിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

edapadi

മോദി സർക്കാരിന്റെ വാദം പൊളിയുന്നു; 1000ത്തിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിമോദി സർക്കാരിന്റെ വാദം പൊളിയുന്നു; 1000ത്തിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തി

ഔദ്യോഗിക പക്ഷത്തിനെതിരായ നടപടി തുടരുന്നതിന്റെ ഭാഗമായി ടി.ടി.വി.ദിനകരൻ ചീഫ് വിപ്പ് എസ്.രാജേന്ദ്രൻ ഉൾപ്പെടെ പ്രമുഖരെ പാർട്ടി പദവികളിൽ നിന്നു നീക്കിയിരുന്നു. വിരുതാചലം എംഎൽഎ വി.ടി.കലൈശെൽവൻ കൂടി ടിടിവി പക്ഷത്തേക്ക് കുറുമാറിയിട്ടുണ്ട്.

ലയനത്തെ വിമർശിച്ച് ടിടിവി

ലയനത്തെ വിമർശിച്ച് ടിടിവി

അണ്ണാ ഡിഎംകെയിലെ ലയനത്തെ വിമർശിച്ച് ദിനകരൻ രംഗത്തെത്തിയിരുന്നു.സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയാണ് എടപ്പാടി ഒപിഎസുമായി ഒന്നിച്ചതെന്ന് ടിടിവി പറഞ്ഞു.

ടിടിവി പക്ഷത്ത് എണ്ണം കൂടുന്നു

ടിടിവി പക്ഷത്ത് എണ്ണം കൂടുന്നു

ആദ്യഘട്ടത്തില്‍ 19 എംഎല്‍എമാരാണ് ദിനകരന്റെ കൂടെ നിന്നത്. ഒരു എംഎല്‍എ കൂടി കളം മാറി വന്നതോടെ ഇത് 20 ആയി ഉയര്‍ന്നു. മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടി കണക്കാക്കുമ്പോള്‍ ദിനകരന്റെ ക്യാമ്പിലുള്ള ആകെ എംഎല്‍എമാര്‍ 23 ആകുന്നു.

അന്ന് ശശികലയെ ആവശ്യം

അന്ന് ശശികലയെ ആവശ്യം

ജയലളിതയുടെ മരണ ശേഷം പാർട്ടി പ്രവർത്തകരുടെ അവശ്യമായിരുന്നു അണ്ണാഡിഎംകെ ശശികല നിയന്ത്രിക്കണമെന്നു എന്നാൽ ഇന്ന് എല്ലാവരും അവർക്ക് എതിരാണെന്നും ടിടിവി പറഞ്ഞു.

കരുക്കൽ നീക്കി പ്രതിക്ഷം

കരുക്കൽ നീക്കി പ്രതിക്ഷം

തമിഴ്നാട്ടിലെ രാഷ്ട്രീയ പോര് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം ഗവർണറെ കണ്ടു. 113 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് എടപ്പാടി പളനിസാമിക്കുള്ളതെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ തുടരാൻ അനുവദിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഗവർണറുടെ ഉറപ്പ്

ഗവർണറുടെ ഉറപ്പ്

ചട്ടങ്ങളും നിയമവശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഗവർണർ ഉറപ്പു നൽകി.

കാര്യങ്ങൾ കൈവിട്ടു പോകുന്നു

കാര്യങ്ങൾ കൈവിട്ടു പോകുന്നു

അതേസമയം ഗവര്‍ണര്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുന്നതിനെ കുറിച്ച് അലോചിക്കുമെന്നും റിപ്പോർട്ട് പുറത്തു വരുന്നുണ്ട്,

English summary
Upping the ante in his fight against the ruling establishment, sidelined AIADMK deputy general secretary TTV Dinakaran today removed Tamil Nadu Chief Minister E Palaniswami from the post of party's Salem District Secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X