• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാട്യാല ജയിലിലെ 241383 നമ്പർ തടവ്പുള്ളിയായി സിദ്ദു; ജയിൽ ജീവിതം ഇങ്ങനെ

 • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: കോടതി വിധിയെ തുടർന്ന് കീഴടങ്ങിയ കോൺ ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദു നിലവിൽ പട്യാല ജയിലിലെ തടവുകാരനായിരിക്കുകയാണ്. 241383 എന്ന നമ്പറാണ് ജയിലിൽ സിദ്ദുവിന് നൽകിയിരിക്കുന്നത്. പട്യാല ജയിലിൽ ബാരക്ക് നമ്പർ 7ലാണ് സിദ്ദുവിന്റെ സെൽ. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന കൊലപാതകത്തിൽ അടുത്തിടെയാണ് സുപ്രീം കോടതി സിദ്ദുവിന് ഒരു വർഷം തടവ് വിധിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സിദ്ദു കീഴടങ്ങിയത്. പിന്നാലെ വൈദ്യ പരിശോധനക്ക് ശേഷം അദ്ദേഹത്തെ ഉടൻ തന്നെ ജയിലിലേക്ക് മാറ്റി. പഞ്ചാബിലെ മറ്റൊരു പ്രമുഖനും ശിരോമണി അകാലിദൾ നേതാവുമായ ബിക്രം സിംഗ് മജിതിയയും ഇതേ ജയിലിൽ ആണ് കഴിയുന്നത്. മയക്കുമരുന്ന് കേസിലാണ് ബിക്രം സിംഗ് ശിക്ഷ അനുഭവിക്കുന്നത്. ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമൃത്സർ ഈസ്റ്റിൽ നിന്ന് സിദ്ദുവിനെതിരെ ബിക്രം സിംഗ് മത്സരിച്ചിരുന്നു. എന്നാൽ രണ്ട് പേരും എഎപിയുടെ ജീവൻജ്യോത് കൗറിനോട് പരാജയപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺ ഗ്രസ് പാർട്ടിയുടെ പരാജയത്തിന് ശേഷം സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.

ജയിലിൽ പോകുന്നതോടെ സിദ്ദുവിന്റെ ജീവിതരീതി ആകെ മാറുകയാണ്. നിലവിൽ ഈ ജയിലിൽ നിലനിൽക്കുന്ന ടൈംടേബിൾ എങ്ങനെയാണെന്ന് പരിശോധിക്കാം. രാവിലെ 5.30 തന്നെ തടവുകാരെല്ലാം എഴുന്നേൽക്കണം. രാവിലെ 7 മണിക്ക് ഇവർക്ക് ചായക്കൊപ്പം ബിസ്ക്കറ്റ് ലഭിക്കും. പിന്നാലെ 8.30ന് പ്രഭാതഭക്ഷണം കഴിച്ചിട്ട് ജോലിക്ക് ഇറങ്ങണം. ഉച്ചക്ക് ഭക്ഷണം 5.30ഓടെ ജോലി സമയം പൂർത്തിയാക്കും. 6 മണിക്ക് അത്താഴം ലഭിക്കും. പിന്നാലെ 7 മണിക്ക് തടവുകാരെല്ലാം വീണ്ടും സെല്ലിൽ കയറണം. ഒരു ദിവസം 30 മുതൽ 90 രൂപ വരെ ജയിലിൽ കൂലിയായി ലഭിക്കും. ആദ്യത്തെ മൂന്ന് മാസം പ്രതികൾക്ക് വേതനമില്ലാതെ പരിശീലനം ആയിരിക്കും ലഭിക്കുക.

4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം

1988 ഡിസംബർ 27 ന് ആണ് സിദ്ദുവിന്റെ അറസ്റ്റിന് മേലുള്ള കുറ്റം നടന്നത്. സിദ്ദുവും മറ്റ് സുഹൃത്തുക്കളും ഒരു വാഹനത്തിൽ ഇരിക്കുമ്പോൾ. പാട്യാല നിവാസിയായ ഗുർനാം സിംഗ് എന്നയാളുമായി പാർക്കിംഗ് സ്ഥലത്തെച്ചൊല്ലി തർക്കം ഉണ്ടായി. പിന്നാലെ സിദ്ദുവും സുഹൃത്ത് രൂപീന്ദർ സിംഗ് സന്ധുവും ചേർന്ന് ഗുർനാം സിങ്ങിനെ കാറിൽ നിന്ന് വലിച്ചിറക്കി തല്ലുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചു. മരണപ്പെട്ടയാളെ സിദ്ദു മാരകമായി മർദ്ദിച്ചിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

cmsvideo
  ദിലീപും കാവ്യയും ട്രെയിന്‍ഡ് ആണ് | Oneindia Malayalam
  English summary
  Sidhu is lodged in Patiala Jail No. 241383; Prison life is like this
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X