കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകമാകെ വ്യാപിച്ച് കിടക്കുന്ന ഗ്യാംഗ്സ്റ്റര്‍ ഗ്രൂപ്പ്; ആരാണ് ലോറന്‍സ് ബിഷ്ണോയി?

Google Oneindia Malayalam News

അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തതോടെ 700 അംഗ ബിഷ്ണോയി സംഘം പോലീസ് റഡാറിന് കീഴിലായി. മെയ് 29 ഞായറാഴ്ച മാന്‍സാ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തിലാണ് പഞ്ചാബി ഗായകന്‍ വെടിയേറ്റ് മരിച്ചത്. ജയിലില്‍ കിടക്കുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍.

മൂസ് വാലയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഏറ്റെടുക്കുന്നത്. ഇതില്‍ സച്ചിന്‍ ബിഷ്ണോയ് ധട്ടാരന്‍വാലിയെയും ലോറന്‍സ് ബിഷ്ണോയിയെയും പരാമര്‍ശിക്കുകയും ചെയ്തിരുന്നു. മൂസ് വാലെയുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഗുണ്ടാസംഘങ്ങളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ, ലോറന്‍സ് ബിഷ്ണോയ്-കാലാ ജാഥേഡി-ഗോള്‍ഡി ബ്രാര്‍ എന്നിവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

LNJ

കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ ജയിലുകളില്‍ ഈ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. വിക്കി മിദ്ദുഖേരയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് താന്‍ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയതെന്നാണ് ഗോര്‍ഡി ബ്രാര്‍ അവകാശപ്പെട്ടത്. ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലെ എട്ടാം നമ്പര്‍ ജയിലില്‍ അതീവ സുരക്ഷാ വാര്‍ഡിലാണ് കഴിയുന്നത്.

പ്രശസ്ത പഞ്ചാബി ഗായകനും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന സിദ്ധു മൂസ് വാല വെടിയേറ്റ് മരിച്ചുപ്രശസ്ത പഞ്ചാബി ഗായകനും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന സിദ്ധു മൂസ് വാല വെടിയേറ്റ് മരിച്ചു

ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ബിഷ്ണോയിക്കെതിരെ നിരവധി കേസുകളുണ്ട്. പൊലീസ് റിമാന്‍ഡില്‍ തുടരുകയാണ് ഇദ്ദേഹം. 1993 ഫെബ്രുവരി 12 ന് ജനിച്ച ബിഷ്ണോയി ബിരുദധാരിയും പഞ്ചാബിലെ ഫിറോസ്പൂരിലെ നിവാസിയുമാണ്. 1992 ല്‍ ഹരിയാന പോലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ബിഷ്ണോയിയുടെ പിതാവ് അഞ്ച് വര്‍ഷത്തിന് ശേഷം ജോലി ഉപേക്ഷിച്ച് കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ബിഷ്ണോയ് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയ ആളാണ്. ഇതിന് ശേഷമാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയത്. ചണ്ഡീഗഡിലും മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹത്തിനെതിരെ നിരപവധി കേസുകളുണ്ട്. പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് ബിഷ്ണോയിയുടേത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം.

തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍

അവരുടെ ശൃംഖല ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കേസില്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത ഇയാളുടെ പങ്കാളിയായ സന്ദീപ് എന്ന കലാ ജാഥേഡി ഇപ്പോള്‍ ജയിലിലാണ്. 2009-ല്‍, കോളേജില്‍ പഠിക്കുമ്പോള്‍ ബിഷ്‌ണോയി പഞ്ചാബ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയില്‍ ചേരുകയും ഗോള്‍ഡിയെ കണ്ടുമുട്ടുകയുമായിരുന്നു.

ഗോള്‍ഡിയെ കണ്ടുമുട്ടിയ ശേഷം യൂണിവേഴ്‌സിറ്റി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബിഷ്ണോയി പയ്യപ്പയ്യെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ബിഷ്ണോയ് സംഘം മദ്യ മാഫിയയില്‍ നിന്നും പഞ്ചാബി ഗായകരില്‍ നിന്നും മറ്റ് സ്വാധീനമുള്ള വ്യക്തികളില്‍ നിന്നും പണം തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Sidhu Moose Wala’s murder: who is gangster Lawrence Bishnoi and Goldy Brar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X