കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ഹൈക്കമാന്‍ഡ് തീരുമാനം നടപ്പാകുന്നു; രാജി പിന്‍വലിച്ച് സിദ്ദു... എല്ലാം രാഹുലിന്റെ ഉറപ്പില്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് രാഷ്ട്രീയത്തില്‍ വീണ്ടും സിദ്ദുവിന്റെ മലക്കം മറിച്ചില്‍. അപ്രതീക്ഷിതമായി പിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ച നവജ്യോത് സിങ് സിദ്ദു, ആ തീരുമാനം മാറ്റി. രാജിതീരുമാനം പിന്‍വലിച്ചു എന്നാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാസ്സ് എൻട്രിയുമായി പിവി അൻവർ; പൊങ്കാലയുമായി എതിരാളികൾ, ഉരുളയ്ക്കുപ്പേരി കണക്ക് മറുപടികളുംമാസ്സ് എൻട്രിയുമായി പിവി അൻവർ; പൊങ്കാലയുമായി എതിരാളികൾ, ഉരുളയ്ക്കുപ്പേരി കണക്ക് മറുപടികളും

പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ആകെ ഇളക്കിമറിച്ച് ഈ നിലയില്‍ ആക്കിയത് നവജ്യോത് സിങ് സിദ്ദു ആയിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ വിശ്വസ്തനായി കോണ്‍ഗ്രസിലെത്തിയ സിദ്ദു, ഒടുക്കം അമരീന്ദറിന്റെ പുറത്ത് പോകലിന് കാരണക്കാരനായി മാറി. അതിന് ശേഷം ആയിരുന്നു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടുള്ള അടുത്ത ഞെട്ടിക്കല്‍.

1

ദില്ലിയില്‍ വച്ചാണ് നവജ്യോത് സിങ് സിദ്ദു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആണ് രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന് സിദ്ദു വ്യക്തമാക്കിയത്. ഇപ്പോഴത്തെ നിലയില്‍ പഞ്ചാബ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ആശ്വാസം പകരുന്ന ഒന്നാണിത്.

2


തന്റെ എല്ലാ പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട് എന്നാണ് സിദ്ദു പറയുന്നത്. ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാമെന്ന ഉറപ്പ് രാഹുല്‍ നല്‍കിയതായും പറയുന്നു. പിസിസി അധ്യക്ഷന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്ന് സിദ്ദു രാഹുല്‍ ഗാന്ധിയ്ക്ക് ഉറപ്പ് നല്‍കിയതായി ഹരീഷ് റാവത്തും പ്രതികരിച്ചു. സിദ്ദുവിന്റെ രാജിക്കത്ത് നേരത്തേ തന്നെ ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. എന്നാല്‍ രാജിയില്‍ നിന്ന് പിറകോട്ടില്ലെന്ന നിലപാടില്‍ ആയിരുന്നു അദ്ദേഹം ഉറച്ച് നിന്നത്.

3

സിദ്ദുവിന്റെ രാജി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ദില്ലിയില്‍ തുടങ്ങിയിരുന്നു. എഐസിസി ആസ്ഥാനത്ത് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും ഹരീഷ് റാവത്തുമായും സിദ്ദു ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ തന്നെ രാജി പിന്‍വലിക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയില്‍ എത്തിയിരുന്നു എന്നാണ് വിവരം. എന്തായാലും രാഹുലുമായുള്ള ചര്‍ച്ചയോടെ പഞ്ചാബിലെ പ്രതിസന്ധിക്ക് താത്കാലിക വിരാമമായിരിക്കുകയാണ്.

4

ഇക്കഴിഞ്ഞ സെപ്തംബര്‍ 28 ന് ആയിരുന്നു നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. സിദ്ദുവിന്റെ താത്പര്യം പരിഗണിക്കുന്നതിനായി അമരീന്ദര്‍ സിങ് എന്ന ശക്തനായ നേതാവിനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് താഴെയിറക്കിയതിന് പിറകെ ആയിരുന്നു ഈ നാടകീയ നീക്കം. സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതിന് പിറകെ, ക്യാബിനറ്റ് പദവിയിലുള്ള മന്ത്രി റസിയ സുല്‍ത്താനയും രാജിവച്ചു. ഇതിനൊപ്പം പിസിസി ജനറല്‍ സെക്രട്ടറി യോഗീന്ദര്‍ ധിര്‍ഗ്രയും രാജിവച്ചു.

5

പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഒരു ഒത്തുതീര്‍പ്പിനും താന്‍ ഇല്ലെന്നും ആയിരുന്നു സിദ്ദു പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിച്ചപ്പോള്‍ മേല്‍പറഞ്ഞ നിലപാടില്‍ അയവ് വരികയായിരുന്നു. 18 ആവശ്യങ്ങള്‍ ആയിരുന്നു സിദ്ദു മുന്നോട്ട് വച്ചത്. ഇതില്‍ പലതും ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടുണ്ട് എന്നാണ് വിവരം. ചില കാര്യങ്ങള്‍ അടിയന്തരമായി തന്നെ പരിഹരിക്കപ്പെടും എന്ന വാഗ്ദാനവും സിദ്ദുവിന് ലഭിച്ചിട്ടുണ്ട്.

6

2017 ല്‍ ആയിരുന്നു സിദ്ദു ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും വിജയിച്ച് മന്ത്രിയാവുകയും ചെയ്തു. അതുവരെ അമരീന്ദര്‍ സിങിന്റെ വലംകൈ ആയി നിന്ന സിദ്ദു പതുക്കെ ഇടയാന്‍ തുടങ്ങി. ഒടുവില്‍ 2019 ല്‍ മന്ത്രിസ്ഥാനം രാജിവച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ പരസ്യ യുദ്ധം തുടങ്ങുകയായിരുന്നു. ഇതിനൊടുവില്‍ ആണ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി നിയമിക്കുന്നതും അമരീന്ദര്‍ സിങ്ങിനെ മാറ്റി ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതും. ചന്നി മഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എട്ടാം ദിവസമാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്.

7

2022 ന്റെ തുടക്കത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ശിരോമണി അകാലി ദളും ബിജെപിയും ഇത്തവണ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കാര്‍ഷിക ബില്ലുകളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് അകാലി ദള്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. ആം ആദ്മി പാര്‍ട്ടിയും ഇത്തവണ പഞ്ചാബില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെല്ലാം ഇടയില്‍ ആണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്ത് പോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത്.

English summary
Navjot Singh Sidhu withdraws his resignation from Punjab PCC President post after meeting with Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X