സിക്കിമിൽ എസ്‌കെഎമ്മിന് അധികാര തുടർച്ച; പ്രേം സിംഗ് തമാങിന് രണ്ടാമൂഴം, ഇത്തവണ ആധികാരികം
ന്യൂഡൽഹി: ഹിമാലയൻ സംസ്ഥാനങ്ങളിൽ ഇത്തിരി കുഞ്ഞനായ സിക്കിമിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ തിരഞ്ഞെടുപ്പ് ഫലത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. പുറമേ നിന്ന് നോക്കുമ്പോൾ വമ്പൻ അട്ടിമറികളോ ഭരണമാറ്റമോ ഒന്നും കാണാൻ ഇല്ലെങ്കിലും സിക്കിമിൽ വലിയ ചർച്ചകൾക് വഴിയൊരുക്കുന്ന ഫലമാണ് എസ്‌കെഎം അഥവാ സിക്കിം ക്രാന്തി മോർച്ചയുടെ അവിശ്വസനീയമായ കുതിപ്പ്.
ആകെയുള്ള 32 സീറ്റുകളിൽ 31 ഇടത്തും മിന്നുന്ന ജയം സ്വന്തമാക്കിയാണ് അവർ അധികാരത്തിൽ തിരികെ വരുന്നത്. വെറും ഒരു സീറ്റ് മാത്രമാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ എസ്‌ഡിഎഫിന് പ്രതീക്ഷ വയ്ക്കാനായി ബാക്കിയുള്ളത്. ഇത്രയും വലിയൊരു മുന്നേറ്റം ശരിക്കും പ്രേം സിംഗ് തമാങ് തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്‌തവം.

പ്രേം സിംഗ് തമാങ്ങിന്റെ രണ്ടാമൂഴം
ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പ്രേം സിംഗ് തമാങ് എത്തുക. നേരത്തെ 2019ൽ എസ്‌കെഎം പതിനേഴ് സീറ്റുകളുമായി അധികാരത്തിൽ എത്തിയപ്പോഴും മുഖ്യമന്ത്രി കസേര തേടിയെത്തിയത് പ്രേം സിംഗ് തമാങ്ങിനെ തന്നെയായിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്‌തമായി കൂടുതൽ ആധികാരികമായ വിജയമാണ് ഇക്കുറി പാർട്ടി നേടിയതെന്നത് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന് ഇരട്ടി മധുരമാവും.
24 വർഷത്തിനിടെ തുടർച്ചയായി അഞ്ച് തവണ അധികാരം നേടിയ എസ്‌ഡിഎഫിന്റെ പവൻ ചാംലിങ്ങിനെതിരെയാണ് അദ്ദേഹം വിജയിച്ചത്. സർക്കാർ ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. 1993ലാണ് അദ്ദേഹം സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. ഒരു മികച്ച അധ്യാപകൻ കൂടിയായിരുന്നു തമാങ്.
1994ൽ എസ്‌ഡിഎഫ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കൊണ്ടാണ് പാർലമെന്ററി കരിയറിന് തുടക്കമിട്ടത്. 2009 വരെ തുടർച്ചയായി മൂന്ന് തവണ വിവിധ വകുപ്പുകളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇപ്പോഴിതാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തോടെ തന്റെ പാർട്ടിക്ക് അധികാര തുടർച്ച കൂടി നൽകിയാണ് അദ്ദേഹം രണ്ടാമതും പദവി ഏറ്റെടുക്കുന്നത്.
സിക്കിമിന്റെ പ്രത്യേക പദവി
ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ സിക്കിമിന്റെ സവിശേഷ പദവി നൽകുന്നതിനായി സൃഷ്‌ടിച്ച ഇന്ത്യൻ ഭരണഘടനയിലെ ഒരു പ്രത്യേക വ്യവസ്ഥയാണ് ആർട്ടിക്കിൾ 371 എഫ്. 1975ൽ ഇന്ത്യയുടെ 22-ാമത്തെ സംസ്ഥാനമായി മാറുന്നതുവരെ സിക്കിം ഒരു സ്വതന്ത്ര രാജ്യമായിരുന്നു.
ഇന്ത്യയുമായുള്ള ലയനത്തിന് ശേഷം സിക്കിമിന്റെ തനത് സാംസ്‌കാരിക പൈതൃകം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാണ് ഭരണഘടനയിൽ ആർട്ടിക്കിൾ 371എഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത ചില പ്രത്യേക അധികാരങ്ങൾ സിക്കിമിന് ഉറപ്പാക്കുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications