അവശനായ കെകെ, മരണത്തിന് തൊട്ട് മുൻപുളള കെകെയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ
ദില്ലി: പ്രശസ്ത ഗായകന്‍ കെകെയുടെ മരണം സംഗീത ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. ആരാധകര്‍ക്ക് അവിശ്വസനീയമായിരുന്നു അപ്രതീക്ഷിതമായ ആ വിട വാങ്ങല്‍. കൊല്‍ക്കത്തിയില്‍ സംഗീത പരിപാടി കഴിഞ്ഞതിന് തൊട്ട് പിറകെയായിരുന്നു കെകെയുടെ മരണം.
മലയാളിയായ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെയുടെ മരണത്തിന് മണിക്കൂറുകള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കൊല്‍ക്കത്തയില്‍ വെച്ച് കെകെയുടെ മരണത്തിന് തൊട്ട് മുന്‍പായുളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊല്‍ക്കത്തയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള സംഗീത പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഈ പരിപാടിക്ക് ശേഷം കെകെയെ അവശതയോടെ വേദിക്ക് പുറത്തേക്ക് കൊണ്ട് പോകുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഈ സംഗീത പരിപാടിക്ക് ശേഷം ഹോട്ടല്‍ മുറിയിലേക്കാണ് കെകെ പോയത്. ഹോട്ടലില്‍ വെച്ച് അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയില്‍ വെച്ചാണ് കെകെ മരണപ്പെട്ടത്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. 2484 പേരെ പ്രവേശിപ്പിക്കാവുന്ന ഹാളില്‍ അതിന്റെ ഇരട്ടിയോളം ആളുകള്‍ ആണ് ഉണ്ടായിരുന്നത്.

മാത്രമല്ല കനത്ത ചൂടാണ് കൊല്‍ക്കത്തയില്‍. എന്നാല്‍ കെകെ പരിപാടി അവതരിപ്പിച്ച ഹാളില്‍ എസി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ചൂട് കാരണം അസ്വസ്ഥത തോന്നിയത് മൂലം പരിപാടിക്കിടെ പലതവണ കെകെ ഇടവേളകള്‍ എടുത്തിരുന്നു. സ്റ്റേജിലുളള ഒരാളോട് കെകെ എസിയെ കുറിച്ച് പരിപാടിക്കിടയില്‍ പറയുന്ന വീഡിയോയും പ്രചരിക്കുന്നത്. കടുത്ത ചൂടാണെന്ന് കാണികളും പറയുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം.

സംഗീത പരിപാടി അവസാനിക്കുമ്പോള്‍ തന്നെ കെകെ അവശനായിരുന്നു. കെകെയ്ക്ക് എടുത്ത് പറയാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ പൊടുന്നനെയുളള അദ്ദേഹത്തിന്റെ മരണം സംശയമുണര്‍ത്തുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല കെകെയുടെ മുഖത്തും തലയിലും മുറിവുകളുടെ പാടുകള്‍ കണ്ടെത്തിയതായും വിവരങ്ങളുണ്ട്.
Recommended Video

അതിനിടെ കെകെയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. അസ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കെകെയ്ക്ക് കരളിനും ശ്വാസകോശത്തിനും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് ടൈംസ് നൗ വ്യക്തമാക്കുന്നത്. കെകെയുടെ അന്തിമ സംസ്‌ക്കാരം മുംബൈയില്‍ വെച്ച് നാളെ നടക്കും. കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുളളവര്‍ക്ക് കെകെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു












Click it and Unblock the Notifications