Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി വരുമാനം വര്‍ധിച്ചു; ജിഎസ്ടി കുറയ്ക്കും, 28 ശതമാനം ഒഴിവാക്കുമെന്ന് സൂചിപ്പിച്ച് മന്ത്രി

ദില്ലി: ഇന്ത്യ ദേശീയ തലത്തില്‍ ഏക നികുതി സമ്പ്രദായത്തിലേക്ക് നീങ്ങുന്നു. ജിഎസ്ടി നിരക്ക് 12 ശതമാനത്തിനും 18 ശതമാനത്തിനുമിടയില്‍ ആയി തീരുമാനിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചു. നികുതി പരിഷ്‌കരിച്ച് ലളിതമാക്കുകയാണ് ലക്ഷ്യം. ജിഎസ്ടി നടപ്പാക്കിയ ശേഷം നികുതി വരുമാനം വന്‍ തോതില്‍ വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Rupee

ജിഎസ്ടി നിരക്കിന്റെ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമാണ്. കൂടിയത് 28 ശതമാനവും. 28 ശതമാനമുള്ള ജിഎസ്ടി നിരക്ക് ക്രമേണ ഒഴിവാക്കും. നേരത്തെ 28 ശതമാനം നികുതിയുണ്ടായിരുന്ന ചില വസ്തുക്കള്‍ അഞ്ച് ശതമാനത്തിലേക്കും 12 ശതമാനത്തിലേക്കും 18 ശതമാനത്തിലേക്കും മാറ്റിയിരുന്നു. ഇപ്പോള്‍ ആഡംബര വസ്തുക്കള്‍ക്ക് മാത്രമാണ് 28 ശതമാനം നികുതി.

28 ശതമാനം പൂര്‍ണമായി ഒഴിവാക്കാനാണ് ആലോചിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നിരക്ക് 12 ശതനമാനവും 18 ശതമാനവും ആയി നിജപ്പെടുത്താനാണ് നീക്കം. ഒരുപക്ഷേ ഒറ്റ നികുതി നിലവാരത്തിലേക്ക് മാറ്റുകയും ചെയ്യും. എന്നാല്‍ തിടുക്കത്തില്‍ മാറ്റം സാധ്യമല്ലെന്നും ജെയ്റ്റ്‌ലി സൂചിപ്പിച്ചു.

1200ഓളം ചരക്കുസേവനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ 99 ശതമാനത്തിന്റെയും നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18ല്‍ താഴെ എത്തിക്കുമെന്ന് മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ജിഎസ്ടി നിരക്കില്‍ ചില മാറ്റങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു.

വീല്‍ചെയറിന്റെ ജിഎസ്ടി 28ല്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരിക്കുകയാണ്. അംഗപരിമിതരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശീതളപാനീയങ്ങള്‍, സിഗരരറ്റ്, ബീഡി, പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍മസാല, സ്‌മോക്കിങ് പൈപ്പുകള്‍, ഓട്ടോ മൊബൈല്‍സ്, വിമാനങ്ങള്‍, പിസ്റ്റള്‍, ചൂതാട്ട ലോട്ടറികള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ തുടരും. ഈ സാധനങ്ങള്‍ വില കുറയില്ല.

ടിവി, ഓട്ടോ പാര്‍ട്‌സുകള്‍, കംപ്യൂട്ടര്‍ എന്നിവ വില കുറയും. ഇവയുടെ നികുതി കുറച്ചിട്ടുണ്ട്. 32 ഇഞ്ച് വരെയുള്ള ടിവി, സിനിമാ ടിക്കറ്റുള്‍ എന്നിവയുടെ വിലയും കുറയും. 100 രൂപ വരെയുള്ള സിനിമ ടിക്കറ്റിന് 12 ശതമാനം നികുതിയാണ് ഇനി ഈടാക്കുക. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. എന്നാല്‍ നൂറ് രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റ് നിരക്കില്‍ 18 ശതമാനം നികുതിയുണ്ടാകും. ഇത് നേരത്തെ 28 ശതമാനം ആയിരുന്നു.

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി കുറച്ചു. ഇനി 28 ഇനങ്ങള്‍ മാത്രമാണ് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിലുള്ളത്. നേരത്തെ ഇത് 34 ആയിരുന്നു. മോണിറ്റര്‍, ടിവി സ്‌ക്രീന്‍, ടയര്‍, ബാറ്ററികള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. റിയല്‍ എസ്റ്റേറ്റ് വിഷയത്തിലെ ജിഎസ്ടി സംബന്ധിച്ച് അടുത്ത യോഗം ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+