Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് സംസ്ഥാനങ്ങളില്‍ ഭയപ്പെടുത്തുന്ന സാഹചര്യം, കേരളം അടക്കം കേന്ദ്രത്തിന്റെ പട്ടികയില്‍

ദില്ലി: വിവിധ സംസ്ഥാനങ്ങളുടെ കൊവിഡ് കേസുകളുടെ കാര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം, ദില്ലി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഇതില്‍ തന്നെ കേരളത്തില്‍ അതിതീവ്ര വ്യാപനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 9720 രോഗികളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

1

അതേസമയം തിരഞ്ഞെടുപ്പ് നടക്കുന് നയുപിയിലും ഭീകരമായ സാഹചര്യമാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം ഇത് ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. യുപിയില്‍ സജീവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. എല്ലാം ഓണ്‍ലൈന്‍ വഴിയാണ് നടക്കുക. കേന്ദ്ര സംഘം ഈ ആറ് സംസ്ഥാനങ്ങളില്‍ എത്തയിട്ടുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ പോസിറ്റിവിറ്റി നിരക്ക് 22 ശതമാനമായിട്ടാണ് വര്‍ധിച്ചത്. കര്‍ണാടകത്തില്‍ 15 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കര്‍ണാടകത്തിലും കേരളത്തിലും അതിരൂക്ഷമാണ്. കേരളത്തില്‍ 32 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. തമിഴ്‌നാട്ടില്‍ ഇത് ഇരുപത് ശതമാനവും.

ദില്ലിയില്‍ മുപ്പത് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇവരെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ ടിപിആര്‍ അടക്കം കുറവാണ്. ആറ് ശതമാനമാണ് യുപിയിലെ പോസിറ്റിവിറ്റി നിരക്ക്. ആക്ടീവ് കേസുകളിലും കേരളം മുന്നിലുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, ദില്ലി, രാജസ്ഥാന്‍ എന്നിവയാണ് ആക്ടീവ് കേസുകളില്‍ ആദ്യ പത്തിലുള്ളത്. അതേസമയം ചിലയിടങ്ങളില്‍ മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. കേസുകള്‍ കുറഞ്ഞുവരുന്നതാണ് ഇത്തരമൊരു അഭിപ്രായത്തിലേക്ക് നയിച്ചത്. എന്നാല്‍ കേരളം മൂന്നാം തരംഗത്തിന്റെ അതിതീവ്ര ഘട്ടത്തിലാണെന്ന് ഉറപ്പാണ്.

ഏഷ്യന്‍ മേഖലയില്‍ വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ആഗോള തലത്തില്‍ തന്നെ നല്ലൊരു പങ്കും ഏഷ്യയില്‍ നിന്നാണ്. 7.9 ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായിട്ടാണ് കുതിപ്പ്. അതും നാലാഴ്ച്ചയ്ക്കുള്ളിലാണ് ഈ വര്‍ധന. ഇന്ന് 3,17532 കൊവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 380 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആക്ടീവ് കേസുകള്‍ ഇരുപത് ലക്ഷത്തിന് അടുത്താണ്. 72 ശതമാനം പേരാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇതുവരെ സ്വീകരിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ 50000 ആക്ടീവ് കേസുകളില്‍ കൂടുതലുണ്ട്. 515 ജില്ലകള്‍ പ്രതിവാര പോസിറ്റിവിറ്റി അഞ്ച് ശതമാനം മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+