ബലാത്സംഗം ചെയ്ത യുവാവിന്റെ അമ്മയെ വെടിവച്ച് വീഴ്ത്തി; 16കാരി അറസ്റ്റില്‍
ദില്ലി: 50കാരിയെ വെടിവച്ച് വീഴ്ത്തിയ കേസില്‍ 16 വയസുള്ള പെണ്‍കുട്ടി അറസ്റ്റില്‍. 2021ല്‍ പെണ്‍കുട്ടിയുടെ പീഡനത്തിനിരയാക്കിയ പ്രതിയുടെ അമ്മയെയാണ് പെണ്‍കുട്ടി വെടിവച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ദില്ലിയിലെ ഭജന്‍പുര പ്രദേശത്ത് ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പോക്സോ നിയമപ്രകാരം ഇപ്പോള്‍ ജയിലിലാണ്. വെടിവയ്പ്പില്‍ പരിക്കേറ്റ സ്ക്രീ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീ അപകടനില തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

ഭജന്‍പുരയിലെ ഘോണ്ട മേഖലയില്‍ വെടിവയ്പുണ്ടായതായി വൈകുന്നേരം 5.30 ന് പോലീസ് കണ്ട്രോള് റൂമിലേക്ക് വിവരം ലഭിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ശേഷം, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് മനസ്സിലാക്കി, പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ പ്രവേഷ് ചന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെടിയേറ്റ സ്ത്രീ അവര്‍ താമസിച്ചിരുന്ന വീടിനോട് ചേര്‍ന്ന് ഒരു കട നടത്തുകയായിരുന്നു. പെണ്‍കുട്ടി ഈ കടയിലേക്ക് എത്തി വെടിവച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വെടിയേറ്റ സ്ത്രീയും കുടുംബവും പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി തോക്ക് കണ്ടെത്തുകയും ചെയ്തു.

പീഡനക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ട് ജയിലില്‍ അടച്ചിട്ടും അയാളുടെ അമ്മയെ എന്തിന് വേണ്ടിയാണ് വെടിവച്ചതെന്നാണ് പൊലീസ് ചോദിക്കുന്നത്. 2021 ല്‍ സ്ത്രീയുടെ മകന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു, തുടര്‍ന്ന് ബലാത്സംഗ കുറ്റത്തിനും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പോക്സോ വകുപ്പ് പ്രതിക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കാരണം വ്യക്തമാകും. പെണ്‍കുട്ടിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യം പൊലീസ് അന്വേഷിക്കും. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തിനിരയായ സ്ത്രീയുടെ മൊഴി പൊലീസ് ശേഖരിക്കുന്നുണ്ട്.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications