കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ബിരുദമുണ്ടെന്ന് സ്മൃതി ഇറാനി

  • By Gokul
Google Oneindia Malayalam News

ദില്ലി: വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിക്കെതിരെ ഉയര്‍ന്ന ആരോപണവും പ്രത്യാരോപണവും ഏറെക്കുറെ കെട്ടടങ്ങുമ്പോള്‍ തനിക്ക് ബിരുദമുണ്ടെന്ന അവകാശവാദവുമായി മന്ത്രി രംഗത്തെത്തി. അമേരിക്കിയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തനിക്ക് ബിരുദം ലഭിച്ചതായാണ് സ്മൃതിയുടെ അവകാശവാദം.

വുമണ്‍ സമ്മിറ്റ് 2014 എന്ന പേരില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവെയാണ് സ്മൃതി ഇറാനി തന്റെ ബിരുദത്തെ കുറിച്ച് പറയുന്നത്. എന്നാല്‍ ഏതു വിഷയത്തിലാണ് ബിരുദമെന്ന് അവര്‍ വ്യക്തമാക്കിയില്ല. തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം തെറ്റാണെന്ന് വാദിക്കുന്നവര്‍ക്ക് കോടതിയില്‍ പോകാമെന്നും അവിടെ താന്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുമെന്നും സ്മൃതി പറഞ്ഞു.

smriti-irani

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രിയായി സ്മൃതി ഇറാനിയെ നിയമിച്ചതോടെയാണ് ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്. 2004, 2014 വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയാണ് സ്മൃതി കാണിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തുവരികയും ചെയ്തു.

വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്നും അവര്‍ക്ക് ബിരുദമില്ലെന്നുമായിരുന്നു ആക്ഷേപം. ആക്ഷേപത്തിന് പിന്നാലെ സ്മൃതി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥവര്‍ വെളിപ്പെടുത്തകയും ചെയ്തു. ഇവരെ സസ്‌പെന്‍ഡ് ചെയ്തത് പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു.

English summary
Smriti Irani says I Have a Degree From Yale University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X