സോഷ്യല്‍ മീഡിയ വിദ്വേഷം കുത്തിവെക്കുന്നു, ദുരുപയോഗത്തിന് സര്‍ക്കാര്‍ പിന്തുണയെന്ന് സോണിയ
ദില്ലി: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ജനാധിപത്യത്തെ നിയന്ത്രിക്കാന്‍ ചില ശ്രമിക്കുകയാണെന്ന് സോണിയാ ഗാന്ധി. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു സോണിയ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ട്വിറ്ററും പല വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുകയാണ്. ഇവയെ ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നും സോണിയ പറഞ്ഞു. പ്രമുഖ നേതാക്കളും, പാര്‍ട്ടികളും, അവരുടെ പ്രോക്‌സികളും ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം സോഷ്യല്‍ മീഡിയയിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇത് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും രഹസ്യ പിന്തുണയുണ്ടെന്നും സോണിയ തുറന്നടിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു രീതി ഉണ്ടാവുന്നത് ജനാധിപത്യത്തിന് ഒട്ടും സഹായകരമല്ല. ജനാധിപത്യത്തെ ഘടനയെ അത് ബാധിക്കുമെന്നും സോണിയ പറഞ്ഞു. യുവാക്കളുടെയും മുതിര്‍ന്നവരുടെയും മനസ്സുകളില്‍ വിദ്വേഷം നിറയ്ക്കുകയാണ്. വൈകാരികമായി അവരെ കൂടെ നിര്‍ത്തുന്ന തെറ്റായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. ഫേസ്ബുക്കിനെ പോലുള്ളവര്‍ക്ക് ഇത് അറിയാം. പക്ഷേ അവര്‍ ഇതില്‍ നിന്ന് ലാഭം കൊയ്യുകയാണ്. വലിയ കോര്‍പ്പറേറ്റുകളും, കേന്ദ്ര സര്‍ക്കാരും, ആഗോള സോഷ്യല്‍ മീഡിയ ഭീമന്മാരുമായി ബന്ധമുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഈ സോഷ്യല്‍ മീഡിയ കമ്പനികള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെയല്ല കാണുന്നത്. അവര്‍ ആവശ്യമുള്ളവരെയാണ് പിന്തുണയ്ക്കുന്നത്. സമൂഹത്തിലെ മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്കില്‍ വരുന്നുണ്ടെന്നും, അത് ഗൗരവമേറിയ കാര്യമാണെന്നും സോണിയ പറയുന്നു. സര്‍ക്കാര്‍ ഇവയെ നിയന്ത്രിക്കണമെന്ന് സോണിയ ലോക്‌സഭയില്‍ പറഞ്ഞു. ഭരണത്തില്‍ ഇടപെടുകയും അവയില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ കമ്പനികളുടെ രീതികള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കണം. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇവരുടെ ആവശ്യമില്ല. ഇത് പാര്‍ട്ടികള്‍ക്കും രാഷ്ട്രീയത്തിനും അപ്പുറമുള്ള കാര്യമാണ്. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ബാധ്യത നമുക്ക് തന്നെയാണ്. അത് ആരാണ് ഭരണത്തില്‍ എന്ന് നോക്കിയല്ല ചെയ്യേണ്ടതെന്നും സോണിയ വ്യക്തമാക്കി.












Click it and Unblock the Notifications