'ചിലർ പലസ്തീൻ ബാഗ് പിടിച്ച് നടക്കുന്നു, യുപിയിൽ നിന്നും യുവാക്കൾ ഇസ്രായേലിക്ക് ജോലിക്ക് പോകുന്നു'
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വയനാട് എംപി പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചില നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുകയാണെന്നും യുപിയിൽ നിന്നും ആയിരക്കണക്കിന് യുവാക്കളാണ് ഇസ്രായേലിലേക്ക് ജോലിക്കായി പോയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നിയമസഭയിലായിരുന്നു യോഗിയുടെ പരാമർശം.
'പലസ്തീൻ ബാഗുമായി ഒരു കോൺഗ്രസ് നേതാവ് പാർലമെന്റിൽ ചുറ്റിക്കറങ്ങുന്നത് കണ്ടു. എന്നാൽ ഞങ്ങൾ ഇവിടെ യുവാക്കളെ ഇസ്രായേലിലേക്ക് അയക്കുകയാണ്. 5600ഓളം യുവാക്കൾ യുപിയിൽ നിന്നും വിവിധി ജോലികൾക്കായി ഇസ്രായേലിലേക്ക് പോയിട്ടുണ്ട്. സൗജന്യ താമസവും ഭക്ഷണവും അവർക്ക് ലഭിക്കുന്നുണ്ട്. ഏകദേശം 1.5 ലക്ഷത്തിന് അ
ടുത്ത് ശമ്പളവും ലഭിക്കുന്നുണ്ട്, പരിപൂർണ സുരക്ഷിതത്വവും', യോഗി ആദിത്യനാഥ് പറഞ്ഞു.

'അവർ തിരിച്ചയക്കുന്നതെന്തും സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നു. യുപി യുവാക്കൾ കഠിനാധ്വാനം കൊണ്ട് തങ്ങളുടെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇസ്രായേലിൽ നിന്ന് യുവാക്കൾക്കായി ആവശ്യം വർധിച്ചുവരികയാണ്', യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പാർലമെന്റിലേക്ക് പ്രിയങ്ക ഗാന്ധി പലസ്തീൻ എന്നെഴുതിയ ബാഗ് കരുതിയത്. പലസ്തീനുള്ള ഐക്യദാർഡ്യത്തിന്റെ അടയാളമായ തണ്ണിമത്തന്റെ ചിത്രങ്ങളും ബാഗിൽ ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെ പ്രിയങ്കയ്ക്കെതിരെ ബി ജെ പി നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. പ്രിയങ്കയും കോൺഗ്രസും പ്രീണന രാഷ്ട്രീയം പയറ്റുകയാണെന്നായിരുന്നു പരിഹാസം. കാർഗിൽ വിജയ ദിവസത്തിൽ പലസ്തീന് പിന്തുണച്ച് നടക്കുന്നത് അനുചിതമാണെന്നും ചിലർ കുറ്റപ്പെടുത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ എന്തുകൊണ്ടാണ് പ്രിയങ്കയ്ക്ക് നിലപാട് ഇല്ലാത്തെന്ന ചോദ്യങ്ങളും ബി ജെ പി നേതാക്കൾ ഉയർത്തി.
അതേസമയം ശക്തമായ ഭാഷയിലായിരുന്നു ഇന്ന് പ്രിയങ്ക ഗാന്ധി ഇതിനോട് പ്രതികരിച്ചത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം എന്നെഴുതിയ ബാഗുമായിട്ടാണ് അവർ ഇന്ന് ലോക്സഭയിലെത്തിയത്. മാത്രമല്ല താൻ എന്ത് ധരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും അവർ തുറന്നടിച്ചു. 'വിമർശനങ്ങളെല്ലാം യഥാസ്ഥിതിക പുരപഷാധിപത്യ നിലപാടാണ്. ഞാൻ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്? സ്ത്രീകൾ എന്ത് ധരിക്കണമെന്നതൊക്കെ തീരുമാനിക്കുന്നത് പുരുഷാധിപത്യ നിലപാടാണ്. അതൊന്നും അംഗീകരിക്കാൻ എനിക്ക് സാധിക്കില്ല. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കും. പലസ്തീൻ അടക്കമുള്ള വിഷയങ്ങളിലുള്ള നിലപാട് ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. വേണമെങ്കിൽ നിങ്ങൾക്ക് എന്റെ സോഷ്യൽ മീഡിയ ഹാന്റിലുകൾ പരിശോധിക്കാം',അവർ പറഞ്ഞു












Click it and Unblock the Notifications