സോംനാഥിനെതിരായ ഗാര്‍ഹിക പീഡനം; കെജ്‌രിവാളിനെ ഞെട്ടിച്ച് ലിപികയുടെ നന്ദി
ദില്ലി: ഭര്‍ത്താവും ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാവുമായ സോംനാഥ് ഭാരതിയോട് ഗാര്‍ഹിക പീഡനക്കേസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലിപിക മിത്ര നന്ദി പറഞ്ഞു. ലിപിക നേരത്തെ നല്‍കിയ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സോംനാഥ് ഒളിവില്‍ പോയിരിക്കുകയാണ്.
സോംനാഥിന് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് അദ്ദേഹം ഒളിവില്‍ പോയത്. എന്നാല്‍, സോംനാഥ് പോലീസിന് മുന്നില്‍ കീഴചങ്ങണമെന്നും നിയമത്തെ ബഹുമാനിക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍ ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. തുടക്കത്തില്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കെജ് രിവാള്‍ മടികാണിച്ചിരുന്നെങ്കിലും പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെയാണ് ലിപിക മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്.

ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ വേളയില്‍ ലിപിക മുഖ്യമന്ത്രിയേയും വിമര്‍ശിച്ചിരുന്നു. വിമര്‍ശനം മറന്നാണ് അവര്‍ ഇപ്പോള്‍ നന്ദി പ്രകടനം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി ഒടുവില്‍ മൗനം ഭഞ്ജിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തോട് നന്ദിയുണ്ട്, എന്നായിരുന്നു ലിപികയുടെ പ്രതികരണം.
ഭര്‍ത്താവ് വീട്ടില്‍വെച്ച് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെ കാട്ടിയാണ് ലിപിക വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി. പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സോംനാഥ് ഭാരതിക്കെതിരെ തെളിവു കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്നത് അടുത്ത ദിവസം തന്നെ സോംനാഥിനെ അറസ്റ്റ് ചെയ്‌തേക്കും.












Click it and Unblock the Notifications