• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കഷ്ടം തന്നെ കോണ്‍ഗ്രസിന്റെ കാര്യം!! എംഎല്‍എമാരെ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, ഇനിയെന്ത്?

Google Oneindia Malayalam News

ന്യൂഡല്‍ഹി: മികച്ച ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ബിജെപി തുടര്‍ച്ചയായി ഭരിച്ചിരുന്ന ഇവിടെ 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മിന്നും ജയം നേടിയത്. ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഏറെ തര്‍ക്കമുണ്ടായിരന്നു. ഒടുവില്‍ ഹൈക്കമാന്റ് തീരുമാനം ഭൂപേഷ് ബാഗേലിനൊപ്പമായി. അദ്ദേഹം മുഖ്യമന്ത്രിയായി. എന്നാല്‍ ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ വിമത നീക്കം നടത്തുകയാണിപ്പോള്‍.

മധ്യപ്രദേശില്‍ ഭരണം വീഴുകയും രാജസ്ഥാനിലും പഞ്ചാബിലും തര്‍ക്കം തലവേദനയായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഛത്തീസ്ഗഡിലും വിവാദങ്ങള്‍ തലപൊക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

എപി അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുക്കാതെ പോലീസ്; മറുപടി ഇങ്ങനെ... മുഖ്യമന്ത്രിയെ സമീപിച്ച് യൂത്ത് ലീഗ്എപി അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുക്കാതെ പോലീസ്; മറുപടി ഇങ്ങനെ... മുഖ്യമന്ത്രിയെ സമീപിച്ച് യൂത്ത് ലീഗ്

1

2018ല്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും. മൂന്നിടത്തും ബിജെപിയെ അട്ടിമറിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ജയം. കോണ്‍ഗ്രസ് തിരിച്ചുവരുന്നു എന്ന ചര്‍ച്ചകള്‍ക്ക് ഇതിടയാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തലകീഴായി.

2

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തമ്മിലായിരുന്നു തര്‍ക്കം. ഒടുവില്‍ സിന്ധ്യ ബിജെപിക്കൊപ്പം പോയി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീഴുകയും ചെയ്തു. ബിജെപി വീണ്ടും അധികാരത്തിലെത്തി. രാജസ്ഥാനിലും മറിച്ചല്ല കാര്യങ്ങള്‍. അവിടെ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലാണ് തര്‍ക്കം.

3

രാജസ്ഥാനിലെ തര്‍ക്കം ഒരുവിധത്തില്‍ ഹൈക്കമാന്റ് ഇടപെട്ട് പരിഹരിച്ചതിന് പിന്നാലെയാണ് പഞ്ചാബില്‍ അമരീന്ദര്‍ സിങിന്റെ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. അവിടെ അമരീന്ദറും നവജോത് സിങ് സിദ്ദുവും തമ്മിലാണ് തര്‍ക്കം. പഞ്ചാബ് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എന്നത് മറ്റൊരു കാര്യം. ഇപ്പോള്‍ ഛത്തീസ്ഗഡിലും തര്‍ക്കം ഉടലെടുത്തിരിക്കുന്നു.

ഹരിതയെ 'ഒതുക്കി' മുസ്ലിം ലീഗ്; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല, വനിതകള്‍ പിന്മാറുമോ?ഹരിതയെ 'ഒതുക്കി' മുസ്ലിം ലീഗ്; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല, വനിതകള്‍ പിന്മാറുമോ?

4

ഛത്തീസ്ഗഡില്‍ ഏറെ ജനകീയനാണ് ഭൂപേഷ് സിങ് ബാഗേല്‍. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കിയ പല പദ്ധതികളും സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു. ബിജെപി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് വേണ്ടി ഏറ്റെടുത്ത ശേഷം ഉപയോഗിക്കാതെ കിടന്ന ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുത്ത ബാഗേലിന്റെ നടപടി ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ന്യായ് പദ്ധതി നടപ്പാക്കാനും അദ്ദേഹം നടപടി ആരംഭിക്കുകയും ചെയ്തു.

5

എന്നാല്‍ മന്ത്രി ടിഎസ് സിങ് ദിയോയുടെ നേതൃത്വത്തിലാണ് ഛത്തീസ്ഗഡ് കോണ്‍ഗ്രസില്‍ വിമത നീക്കം ശക്തമായിരിക്കുന്നത്. മുഖ്യമന്ത്രി പദം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണം പിടിച്ച വേളയില്‍ മുഖ്യമന്ത്രി പദത്തിന്‍മേല്‍ ചര്‍ച്ച വന്നിരുന്നു. മുഖ്യമന്ത്രി പദം പങ്കുവയ്ക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. രണ്ടര വര്‍ഷം ബാഗേല്‍ മുഖ്യമന്ത്രായതിനാല്‍ അദ്ദേഹം പദവി ഒഴിയണമെന്നും ടിഎസ് സിങ് ആവശ്യപ്പെടുന്നു.

6

തര്‍ക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. പക്ഷേ പരിഹാരമായില്ല. ബാഗേലിനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് വീണ്ടും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നത്. ഇത്തവണ എംഎല്‍എമാരെയും ഹൈക്കമാന്റ് വിളിപ്പിച്ചിട്ടുണ്ട്.

7

അടിയന്തരമായി ഡല്‍ഹിയില്‍ എത്തണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചിരിക്കുന്നത്. 2018ല്‍ ഹൈക്കമാന്റ് നല്‍കിയ വാക്ക് പാലിക്കണമെന്നാണ് ടിഎസ് സിങിന്റെ ആവശ്യം. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനകീയനായ ബാഗേലിനെ മാറ്റിയാല്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാകുമെന്ന് ഹൈക്കമാന്റ് ഭയപ്പെടുന്നു.

ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

8

ബാഗേലും ടിഎസ് സിങും ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ബാഗേല്‍ മാധ്യമങ്ങളോട് പറഞ്ഞത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് ബാഗേല്‍ പിന്നീട് റായ്പൂരില്‍ തിരിച്ചെത്തിയപ്പോള്‍ വിശദീകരിക്കുകയും ചെയ്തു. ടിഎസ് സിങ് ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്.

cmsvideo
  കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ
  English summary
  Sonia Gandhi Called All Congress MLAs From Chhattisgarh to Delhi for Leadership Talks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X