Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം വിളിച്ച് സോണിയാ ഗാന്ധി; തോല്‍വി ചര്‍ച്ചയാവും?

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ വന്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം വിളിച്ച് സോണിയാ ഗാന്ധി. ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് യോഗം. സോണിയയുടെ വസതിയായ 10 ജന്‍പഥിലാണ് യോഗം. കോണ്‍ഗ്രസിന്റെ വന്‍ തോല്‍വി നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഇതെല്ലാം യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. നിലവില്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം തന്നെ തീരെ ഇല്ലാതായിരിക്കുകയാണ്. ബീഹാറില്‍ ജെഡിയുവുമായുള്ള സഖ്യവും, ഹിമാചല്‍ പ്രദേശിലെ ഭരണവുമാണ് കോണ്‍ഗ്രസിന് ഹിന്ദി ഹൃദയഭൂമിയില്‍ ആകെ ബാക്കിയുള്ളത്.

sonia-gandhi-congress

അതേസമയം കോണ്‍ഗ്രസ് ദക്ഷിണേന്ത്യയില്‍ തെലങ്കാന മാത്രമാണ് വിജയിച്ചത്. ഇവിടെ പക്ഷേ ഭാരത് രാഷ്ട്ര സമിതിയെയാണ് പരാജയപ്പെടുത്തിയത്. കര്‍ണാടകയ്ക്ക് ശേഷം കോണ്‍ഗ്രസ് ദക്ഷിണേന്ത്യയില്‍ നേടുന്ന വിജയമാണിത്. അതേസമയം മധ്യപ്രദേശില്‍ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിട്ടും അത് മുതലെടുക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല എന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നേക്കും.

കമല്‍നാഥിന്റെ നേതൃത്വം വന്‍ പരാജയമായിരുന്നു. സംഘടനാ ദൗര്‍ബല്യവും അതോടൊപ്പം ചര്‍ച്ചയാവും. അതുപോലെ ഛത്തീസ്ഗഡില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും, അമിത ആത്മവിശ്വാസമാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. ഭൂപേഷ് ബാഗലും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടി വരും.അതേസമയം ഇന്ത്യ സഖ്യത്തിലെ കക്ഷികളെല്ലാം തോല്‍വിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സമാജ് വാദി പാര്‍ട്ടി, ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യാ സഖ്യത്തിലെ കക്ഷികളെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ അവഗണിച്ചതായും ഇവര്‍ ആരോപിച്ചു. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് വ്യക്തമായിരിക്കുകയാണെന്ന് ജെഡിയു പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ പരാജയമാണ്, അല്ലാതെ ബിജെപിയുടെ പരാജയമല്ലെന്ന് കെസി ത്യാഗി പറഞ്ഞു.

ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഒന്നും തന്നെ തെരഞ്ഞെടുപ്പില്‍ ഇല്ലായിരുന്നു. എല്ലാവരെയും കോണ്‍ഗ്രസ് അവഗണിച്ചു. പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമുള്ള കാര്യമാണെന്നും ത്യാഗി വ്യക്തമാക്കി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും വിമര്‍ശനവുമായി എത്തി. ഇങ്ങനെയാണ് അവസ്ഥയെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യം ജയിക്കില്ലെന്ന് ഒമര്‍ പറഞ്ഞു.

ഛത്തീസ്ഗഡില്‍ വിജയിക്കാനോ, മധ്യപ്രദേശ് തിരിച്ചുപിടിക്കാനോ, രാജസ്ഥാനില്‍ വീണ്ടും വിജയിക്കാനോ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഖിലേഷ് യാദവിനെതിരെ മാന്യതയില്ലാത്ത പരാമര്‍ശങ്ങളാണ് കമല്‍നാഥ് നടത്തിയത്. അതാണ് അവരുടെ തോല്‍വിക്ക് കാരണമെന്ന് എസ്പി വക്താവ് മനോജ് സിംഗ് യാദവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+