കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം വാക്‌സിന്‍ ഇന്ത്യക്കാര്‍ക്ക് നല്‍കൂ; എന്നിട്ടാകാം കയറ്റുമതി, മോദിയെ വിമര്‍ശിച്ച് സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൊറോണ പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധി എംപിയും ചര്‍ച്ചയില്‍ ഭാഗമായി. രാജ്യം വീണ്ടും കൊറോണ ഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധി ഇന്ന് പ്രത്യേക യോഗം വിളിച്ചത്. പരിശോധന നടത്തുക, രോഗികളെ കണ്ടെത്തുക, വാക്‌സിന്‍ നല്‍കുക എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് സോണിയ ആവശ്യപ്പെട്ടു.

s

കൊറോണ രോഗികളുടെ കാര്യത്തില്‍ സുതാര്യത ആവശ്യമാണ്. എത്ര പേര്‍ക്ക് രോഗ ബാധയുണ്ടെന്നും എത്ര പേര്‍ മരിച്ചുവെന്നും സംസ്ഥാനം തിരിച്ചുള്ള കണക്ക് പുറത്തുവിടണമെന്ന് സോണിയ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. പിന്നീടാണ് കയറ്റുമതി ചെയ്യേണ്ടത്. മറ്റു രാജ്യങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതിന് മുമ്പ് ഇന്ത്യയില്‍ കൊറോണ വാക്‌സിന്‍ നല്‍കി എന്ന് ഉറപ്പാക്കണം. കൊറോണ നിയന്ത്രണത്തിന് നടപടികള്‍ ശക്തമാക്കണം. വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

മഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ലാദത്തില്‍മഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ലാദത്തില്‍

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

രാജ്യത്ത് വാക്‌സിന്‍ വിതരണം ശക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് സോണിയ ഗാന്ധിയും സമാനമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. അമിതമായ കയറ്റുമതി കാരണമാണ് രാജ്യത്ത് വാക്‌സിന്‍ ഇല്ലാതെ വന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മത ചടങ്ങുകള്‍ക്കും ജനം കൂട്ടത്തോടെ പങ്കെടുത്തത് കൊറോണ വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നന്മയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടുംമൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടും

ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Sonia Gandhi criticized Narendra Modi Government Mismanaged Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X