കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഈ രാജ്യത്തെ നിശബ്ദമാക്കാന്‍ നോക്കുന്നു, ഏകാധിപത്യത്തിലേക്ക് വീഴുന്നു, തുറന്നടിച്ച് സോണിയ!!

Google Oneindia Malayalam News

ദില്ലി: ദുഷ്ടശക്തികള്‍ ഇന്ത്യയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യം ഭയപ്പെടുത്തുന്ന രീതിയില്‍ പിന്നോട്ട് പോയിരിക്കുകയാണ്. നമ്മുടെ പൂര്‍വികര്‍ പോലും ചിന്തിക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലേക്ക് രാജ്യം വീണിരിക്കുകയാണെന്നും സോണിയ പറഞ്ഞു. ജനങ്ങള്‍ പോരാടേണ്ടതുണ്ടെന്ന കരുതിയവര്‍ ഇന്ന് രാജ്യത്ത് വിഷം പരത്തുകയാണ്. ജനാധിപത്യം തകര്‍ന്നെന്നും സോണിയ പറഞ്ഞു.

1

അവര്‍ക്ക് ഇന്ത്യയിലെ ആദിവാസികള്‍ സ്ത്രീകള്‍ യുവാക്കള്‍ എന്നിവര്‍ വായടച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാണ് അവരുടെ ശ്രമം. ഈ രാജ്യത്തെ അവര്‍ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. മഹാത്മാ ഗാന്ധിയോ ജവഹര്‍ലാല്‍ നെഹ്‌റുവോ, അംബേദ്ക്കറോ പോലെയുള്ള നമ്മുടെ പൂര്‍വികര്‍ ഒരിക്കലും രാജ്യം സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിന് ശേഷം ഇത്തരമൊരു പ്രതിസന്ധി നേരിടുമെന്ന് കരുതിയിട്ടുണ്ടാവില്ല. നമ്മുടെ ജനാധിപത്യവും ഭരണഘടനയും തന്നെ ഭീഷണിയിലാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

അതേസമയം പ്രസംഗത്തില്‍ ഒരിടത്തും മോദി സര്‍ക്കാരിന്റെയോ പ്രധാനമന്ത്രിയുടെയോ പേര് സോണിയ പരാമര്‍ശിച്ചില്ല. ഇത് കോണ്‍ഗ്രസിന്റെ മാറ്റമായിട്ടാണ് കാണുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ വിവിധ വിഷയത്തില്‍ സോണിയ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം ഇതുവരെ നല്‍കാത്തതും എന്‍ട്രന്‍സ് എക്‌സാം കോവിഡ് കാലത്ത് നടത്താന്‍ തീരുമാനിച്ചതിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിലും രൂക്ഷമായ ഭാഷയില്‍ തന്നെ സര്‍ക്കാരിനെ നേരിട്ടിരുന്നു സോണിയ.

രാജ്യത്തിന്റെ ജനാധിപത്യത്തിന് മേല്‍ ഏകാധിപത്യത്തിന്റെ സ്വാധീനം വര്‍ധിക്കുകയാണെന്ന് സോണിയ തുറന്നടിച്ചു. മോശം ചിന്തകളാണ് ഇപ്പോള്‍ കാര്യങ്ങളെ നിയന്ത്രിക്കുന്നത്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അവര്‍ തകര്‍ത്തു. അഭിപ്രായ സ്വാതന്ത്ര്യം തന്നെ അപകടത്തിലാണെന്ന് സോണിയ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് കരകയറുന്നു എന്ന സൂചനയാണ് സോണിയ നല്‍കുന്നത്.

English summary
sonia gandhi says modi government want to silence the nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X