Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവം

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ത്രികോണ പോരാട്ടത്തിലേക്ക്. ബിജെപിയെ പ്രതിരോധത്തിലാക്കി സോണിയാ ഗാന്ധി കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നുള്ള എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സോണിയയെ കണ്ടിരുന്നു. ഇതില്‍ സര്‍ക്കാരുണ്ടാക്കാനുള്ള സമ്മതം സോണിയ നല്‍കിയെന്നാണ് സൂചന. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും ഇതേ നീക്കവുമായി രംഗത്തുണ്ട്.

അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ശിവസേന സഖ്യം വേണ്ടെന്ന് നിര്‍ബന്ധം പിടിക്കുന്നവരുണ്ട്. ഇവരുമായി ചര്‍ച്ച ചെയ്ത ശേഷമേ സോണിയ അനുകൂല തീരുമാനമെടുക്കൂ. ഇവരെ അനുനയിപ്പിക്കാന്‍ അശോക് ചവാനെ പോലുള്ളവരും രംഗത്തുണ്ട്. ശരത് പവാര്‍ സോണിയയെ കണ്ടതിന് ശേഷം നിര്‍ണായക തീരുമാനങ്ങളുണ്ടാവുമെന്നാണ് സൂചന. പാര്‍ട്ടി പിളരാനുള്ള സാധ്യതയും ശിവസേന മുന്നില്‍ കാണുന്നുണ്ട്.

സോണിയ ഇടപെടുന്നു

സോണിയ ഇടപെടുന്നു

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സോണിയയില്‍ നിന്ന് പച്ചക്കൊടി ലഭിച്ചിരിക്കുകയാണ്. നിലവിലുള്ള സാഹചര്യത്തില്‍ ഒന്നും ചെയ്യാതിരിക്കേണ്ട എന്നാണ് സോണിയയുടെ നിലപാട്. സാധ്യമായാല്‍ സര്‍ക്കാരുണ്ടാക്കാനും സോണിയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷത്തിരിക്കാം എന്നാണ് ശരത് പവാറിന്റെ നിലപാട്. പക്ഷേ അദ്ദേഹം സോണിയയെ കാണുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സംസ്ഥാനത്തെ നേതാക്കള്‍ സോണിയയെ കണ്ടതും പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്.

കത്തെഴുതി എംപി

കത്തെഴുതി എംപി

കോണ്‍ഗ്രസ് എംപി ഹുസൈന്‍ ദല്‍വായ് ശിവസേനയുമായി സചേര്‍ന്ന് സര്‍ക്കാരുണ്ടാക്കണമെന്ന് സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പ്രതിഭ പാട്ടീല്‍, പ്രണബ് മുഖര്‍ജി എന്നിവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ചിട്ടുണ്ടെന്ന് സോണിയക്കയച്ച കത്തില്‍ ദല്‍വായ് പറഞ്ഞു. ശിവസേനയും ബിജെപിയും രണ്ടാണ്. ശിവസേനയുടെ രാഷ്ട്രീയം ഇടുങ്ങിയതാണ്. എന്നാല്‍ ബിജെപിയുടേത് തീവ്രമാണെന്നും ദവായ് പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലീങ്ങളുടെ പിന്തുണ

മുസ്ലീങ്ങളുടെ പിന്തുണ

സംസ്ഥാനത്തെ നല്ലൊരു വിഭാഗം മുസ്ലീങ്ങളും ശിവസേനയെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയെ അവര്‍ തള്ളുന്നുണ്ടെന്നും ദവായ് പറഞ്ഞു. അതേസമയം ദവായിയുടെ പിന്തുണയെ സഞ്ജയ് റാവത്ത് സ്വാഗതം ചെയ്തു. ഹുസൈന്‍ ദല്‍വായ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നയാളാണ്. അദ്ദേഹം വരുന്നത് പുരോഗമന മുസ്ലീം കുടുംബത്തില്‍ നിന്നാണ്. എന്നാല്‍ ശിവസേന സഖ്യത്തില്‍ നിന്നാണ് മത്സരിച്ചത്. അതുകൊണ്ട് സഖ്യം അവസാനിക്കുന്നത് വരെ ബിജെപിക്കൊപ്പം തുടരുമെന്നും റാവത്ത് പറഞ്ഞു.

48 മണിക്കൂര്‍ നിര്‍ണായകം

48 മണിക്കൂര്‍ നിര്‍ണായകം

നവംബര്‍ നാലിനാണ് ശരത് പവാര്‍ സോണിയയെ കാണുന്നത്. ഈ ദിവസം എന്തും സംഭവിക്കാമെന്ന് നേതാക്കള്‍ പറയുന്നു. ഇന്ന് എന്‍സിപി എംഎല്‍എമാരുടെ യോഗവും വിൡച്ചിട്ടുണ്ട് പവാര്‍. സഞ്ജയ് റാവത്ത് അണിയറയില്‍ നടത്തുന്ന നീക്കങ്ങളാണ് പവാറിന്റെ മനംമാറ്റത്തിന് കാരണം. ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പവാറിനെ വിളിച്ചിരുന്നുവെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യം എന്‍സിപി വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. സോണിയയുമായുള്ള കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ ശിവസേന അതിന് തയ്യാറാവാനാണ് സാധ്യത.

പവാര്‍ പറഞ്ഞത്

പവാര്‍ പറഞ്ഞത്

തനിക്ക് ശിവസേനയില്‍ നിന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ക്ഷണം ലഭിച്ചിട്ടില്ലെന്ന് പവാര്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുമായി താന്‍ അത്തരം കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും പവാര്‍ വ്യക്തമാക്കി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിട്ടുവീഴ്ച്ചയ്ക്ക് തയ്യറാവണം. മുഖ്യമന്ത്രി പദം ശിവസേനയുമായി പങ്കുവെക്കാന്‍ തയ്യാറാവണമെന്നും പവാര്‍ ആവശ്യപ്പെട്ടു. അയോധ്യ വിധിക്ക് മുമ്പ് സര്‍ക്കാരുണ്ടാക്കാന്‍ ഇരുവരും തയ്യാറാവണമെന്നും പവാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+