ഹര്‍ത്താലില്‍ അക്രമമുണ്ടാക്കുന്നവര്‍ കുടുങ്ങും... നഷ്ടപരിഹാരം ഈടാക്കും, പ്രത്യേക കോടതി വരുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ഹര്‍ത്താലിനും ഇതുമൂലമുണ്ടാവുന്ന അക്രമസംഭവങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ സുപ്രീം കോടതി ഇടപ്പെട്ടു. ഹര്‍ത്താലിനെ കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുന്നതിനും നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കുന്നതിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി വരുന്നു. സുപ്രീം കോടതിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

ഇടയ്ക്കിടെയുണ്ടാവുന്ന ഹര്‍ത്താലുകള്‍ക്കെതിരേ അഭിഭാഷകനായ കോശി ജേക്കബ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ജഡ്ജിമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, യുയു ലളിത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് നിര്‍ണായകമായ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

ക്രിമിനല്‍ നടപടി വേണം

ക്രിമിനല്‍ നടപടി വേണം

ഹര്‍ത്താല്‍, ബന്ദ് എന്നിവയുടെ പേരില്‍ സ്വത്തുകളും പൊതുമുതലും നശിപ്പിക്കുന്ന സംഘടനകളുടയും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരേയും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്തിന്റെ വലിപ്പമനുസരിച്ച് ഹൈക്കോടതിയുമായി ആലോചിച്ച ശേഷം ഒന്നോ രണ്ടോ കോടതികള്‍ വേണമെന്നും ജില്ലാ ജഡ്ജിക്ക് ഇവയുടെ ചുമതല നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഹര്‍ത്താലിന്റെ ദുരിതം നേരിട്ടു

ഹര്‍ത്താലിന്റെ ദുരിതം നേരിട്ടു

2010ല്‍ കേരളത്തിലുണ്ടായ എല്‍ഡിഎഫും പിഡിപിയും സംയുക്തമായി നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് റോഡില്‍ 12 മണിക്കൂര്‍ സമയം തനിക്കു ചെലവഴിക്കേണ്ടി വന്നതായി കോശി ജേക്കബ് തന്റെ ഹര്‍ജിയില്‍ ആരോപിച്ചു. നേത്ര ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടെയാണ് ഇത്തരമൊരു ദുരിതം തനിക്കു നേരിടേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2013ലാണ് കോശി ജേക്കബ് സുപ്രീം കോടതിയില്‍ ഹര്‍ത്താലിനെതിരേ ഹര്‍ജി നല്‍കിയത്. 2005 മുതല്‍ 2012 വരെ കേരളത്തില്‍ മാത്രം 363 ഹര്‍ത്താലുകളാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അറ്റോര്‍ണി ജനറലിന്റെ മറുപടി

അറ്റോര്‍ണി ജനറലിന്റെ മറുപടി

കോശി ജേക്കബിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ എത്ര കാലം ഇതേ രീതിയില്‍ മുന്നോട്ടു പോവുമെന്നും നാശനഷ്ടങ്ങളും മറ്റുമുണ്ടായാല്‍ എന്തു ചെയ്യുമെന്നും സുപ്രീം കോടതി ചോദിക്കുകയുണ്ടായി. ഇതിനു അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. സ്വത്ത് നശിപ്പിക്കല്‍ നിയമം തന്നെ ഇതിലും പ്രയോഗിക്കാം. പ്രശ്‌നമുണ്ടാക്കിയവോട് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്.

മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല

മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല

ബന്ദുകളും ഹര്‍ത്താലും നേരിടാന്‍ സുപ്രീം കോടതി 2009ല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതു ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് കോശി ജേക്കബ് ഹര്‍ജിയില്‍ ആരോപിച്ചത്. ഹര്‍ത്താലുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ഉറപ്പു വരുത്താന്‍ പോലീസിനോടും സംസ്ഥാന സര്‍ക്കാരിനോടും ഇതില്‍ നിര്‍ദേശിച്ചിരുന്നു. സൂപ്രണ്ട് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇതിനു മേല്‍നോട്ടം വഹിക്കുകയും വേണം.
ഹര്‍ത്താലിനെ തുടര്‍ന്ന് കാര്യമായ നാശനഷ്ടം ഉണ്ടാവുകയാണെങ്കില്‍ ഹൈക്കോടതി തന്നെ സ്വമേധയാ നടപടിയെടുക്കുകയും അന്വേഷിക്കുകയും വേണമെന്നും സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. മാത്രമല്ല, ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കേസാണെങ്കില്‍ സുപ്രീം കോടതിയാവും നടപടിയെടുക്കുകയെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു.

നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രം

നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രം

1984ലാണ് പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമം വന്നത്. ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമ മന്ത്രാലയവുമായി ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്.
ഭേഗതി വരുത്തിയ ബില്ലിന്റെ കരട് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇനി ലഭിക്കുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചു കൊണ്ട് തുടര്‍ നടപടിയെടുക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

English summary
Special court in each state to deal the issues related to harthal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്