Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചു; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് കേന്ദ്രം, നിയമനടപടി

ദില്ലി: ട്വിറ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയില്‍ 'വ്യാജവും തെറ്റിദ്ധാരണജനകവുമായ ഉള്ളടക്കം പ്രചരിപ്പിച്ച നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ സര്‍ക്കാര്‍ നീക്കം ചെയ്‌തെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. നിയമപ്രകാരമുള്ള നടപടിക്കായി ഈ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാബിനറ്റ് ബ്രീഫിംഗിന്റെ വ്യാജ വീഡിയോ, പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ആനിമേറ്റഡ് വ്യാജ വീഡിയോ, ഹിന്ദു സ്ത്രീകളെ അവഹേളിക്കുന്ന പോസ്റ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകരമായ ഉള്ളടക്കം പങ്കുവച്ച അക്കൗണ്ടുകളാണ് നീക്കം ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അത്തരം അക്കൗണ്ടുകളുടെ ഉടമകളെ നിയമപ്രകാരം നടപടിയെടുക്കാന്‍ കണ്ടെത്തി വരികയാണെന്നും അവരുടെ പ്ല്രാറ്റ്ഫോമുകള്‍ ശദ്ധാപൂര്‍വം അവലോകനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 2020 ഡിസംബര്‍ മുതല്‍ പൊതുസഞ്ചയത്തിലുള്ള പ്രധാനമന്ത്രിക്കെതിരായ വളരെ അക്രമാസക്തമായ വീഡിയോയുടെ സൃഷ്ടാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിനോട് വെള്ളിയാഴ്ച വൈകുന്നേരം മന്ത്രി പ്രതികരിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച ചസ്‌ക് ഫോഴ്‌സാണ് അക്കൗണ്ടുകള്‍ കണ്ടെത്തുന്നതും നീക്കം ചെയ്യുന്നതും.

india

73 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍, 4 യൂട്യൂബ് , ഒരു ഇന്‍സ്റ്റാഗ്രാം ഐഡി എന്നിവ സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കാബിനറ്റ് കമ്മിറ്റി യോഗത്തിന്റെ മോര്‍ഫ് ചെയ്ത വീഡിയോ കണ്ടതിനെ തുടര്‍ന്ന് സിഖ് സമുദായത്തിന് എതിരെയാണ് യോഗം നടന്നതെന്ന് കാണിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു.

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ ഉപയോക്താക്കളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി കേന്ദ്രം കഴിഞ്ഞ വര്‍ഷം കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. സോഷ്യല്‍ മീഡിയ കമ്പനികള്‍ വിവാദപരമായ ഉള്ളടക്കം വേഗത്തില്‍ നീക്കം ചെയ്യാനും പരാതി പരിഹാര ഓഫീസര്‍മാരെ നിയമിക്കാനും അന്വേഷണത്തില്‍ സഹായിക്കാനും നിയമങ്ങള്‍ ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+